വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ബിസിനസ്സിനെ വെറുത്ത് ക്രിക്കറ്റിനെ പ്രണയിച്ചു', പാട്ടീഥാറിന്റെ കരിയര്‍ കഥയിതാ

അധികം കേട്ടറിവില്ലാത്ത രജത് പാട്ടീധാറെന്ന താരം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ താരമായിരിക്കുകയാണ്. ആരാധകരുടെ ന്യൂ ഹീറോ രജത് പാട്ടീധാറിന്റെ കരിയറിനെക്കുറിച്ചറിയാം

1

കൊല്‍ക്കത്ത: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആര്‍സിബി എലിമിനേറ്റര്‍ പോരാട്ടത്തിന് ശേഷം ഏറ്റവും കൂടുതല്‍ കൈയടി നേടിയിരിക്കുന്നത് രജത് പാട്ടീധാറാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ പുറത്താക്കി ആര്‍സിബി ക്വാളിഫയര്‍ ടിക്കറ്റെടുത്തപ്പോള്‍ നിര്‍ണ്ണായകമായത് പാട്ടീധാറിന്റെ പ്രകടനമാണ്. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ വന്മരങ്ങളെല്ലാം ആര്‍സിബിക്കായി നിറം മങ്ങിയ മത്സരത്തില്‍ പാട്ടീധാര്‍ സെഞ്ച്വറിയോടെ നടത്തിയ വെടിക്കെട്ടാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. 112 റണ്‍സുമായാണ് അദ്ദേഹം പുറത്താവാതെ നിന്നത്.

അധികം കേട്ടറിവില്ലാത്ത രജത് പാട്ടീധാറെന്ന താരം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ താരമായിരിക്കുകയാണ്. ആരാധകരുടെ ന്യൂ ഹീറോ രജത് പാട്ടീധാറിന്റെ കരിയറിനെക്കുറിച്ചറിയാം. 28കാരനായ താരം ബാറ്റ്‌സ്മാന്‍ മാത്രമല്ല സ്പിന്‍ ബൗളര്‍കൂടിയാണ്. മധ്യ പ്രദേശുകാരനായ അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും വലിയൊരു പേര് സമ്പാദിക്കാന്‍ സാധിച്ചില്ല. 39 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 2588 റണ്‍സും 43 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1397 റണ്‍സുമാണ് പാട്ടീധാര്‍ നേടിയത്.

1

കുടുംബക്കാരുടെ എതിര്‍പ്പിനെ മറികടന്ന് ക്രിക്കറ്റ് താരമായ ആളാണ് പാട്ടീധാര്‍. അദ്ദേഹത്തിന്റെ കുടുംബം പൈപ്പ് ഉല്‍പ്പാദിപ്പിക്കുന്ന ബിസിനസാണ് നടത്തുന്നത്. മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള പാട്ടീധാറിനെ ബിസിനസിലേക്ക് ഇറക്കാനാണ് കുടുംബം ആഗ്രഹിച്ചത്. എന്നാല്‍ ബിസിനസിനെ വെറുത്ത പാട്ടീധാര്‍ ക്രിക്കറ്റിനെ ചേര്‍ത്തു പിടിച്ചു. സ്പിന്‍ ബൗളറെന്ന നിലയിലാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. സ്‌കൂള്‍ തലത്തില്‍ തുടക്കം സ്പിന്നറെന്ന നിലയിലായിരുന്നു. പിന്നീട് 15ാം വയസിലാണ് അദ്ദേഹം ബാറ്റിങ്ങിലേക്ക് തിരിയുന്നത്. മുന്‍ മുംബൈ താരം അമെയ് ഖുറേഷ്യയാണ് പാട്ടീധാറിനെ തുടക്ക കാലത്ത് ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

2

ഇടക്ക് ശസ്ത്രക്രിയക്ക് വിധേയനായതോടെ ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തിന് ഇടവേള എടുക്കേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി ഉണ്ടായിരുന്ന അദ്ദേഹം ബംഗാളിനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമിയേയും അശോക് ഡിന്‍ഡയേയുമെല്ലാം അടിച്ചുപറത്തിയാണ് ശ്രദ്ധ നേടിയെടുത്തത്. എക്‌സ്ട്രാ ടൈമിങ് ബാറ്റിങ്ങിലുള്ള പാട്ടിധാര്‍ പ്രയാസമുള്ള പിച്ചുകളില്‍ നല്ല ടൈമിങ് കണ്ടെത്തുന്ന ബാറ്റ്‌സ്മാനാണ്. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏഴ് സെഞ്ച്വറിയും ലിസ്റ്റ് എയില്‍ മൂന്ന് സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. എങ്കിലും പല കാരണങ്ങളാല്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല.

3

ഇത്തവണ ആര്‍സിബി മെഗാ ലേലത്തില്‍ പരിഗണിക്കാതിരുന്ന താരമാണ് പാട്ടീധാര്‍. 2021 സീസണില്‍ ടീമിനൊപ്പം വലിയ പ്രകടനം നടത്താന്‍ പാട്ടീധാറിന് സാധിച്ചിരുന്നില്ല. ഇത്തവണ ലേലത്തില്‍ തഴയപ്പെട്ട പാട്ടീധാറിനെ ലേലം കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് ആര്‍സിബി ടീമിലെടുത്തത്. സഞ്ജയ് ബംഗാര്‍ ഫോണിലൂടെ പാട്ടിധാറിനോട് മുംബൈയിലേക്കെത്താന്‍ ആവിശ്യപ്പെടുകയായിരുന്നു. ആ തീരുമാനം ആര്‍സിബിക്ക് നിര്‍ണ്ണായകമായി മാറി.

4


'ആര്‍സിബിയിലെ പ്രശ്‌നങ്ങളുടെ പരിഹാരക്കാരനാണ് പാട്ടീധാര്‍. രക്ഷകനായ ഹനുമാനെന്നും പാട്ടീധാറിനെ വിളിക്കാറുണ്ട്. ഇതിന് മുമ്പും ഇത്തരം ഇന്നിങ്‌സുകള്‍ പാട്ടീധാര്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ടിവിയില്‍ കാണാറില്ല. ഇതിന് മുമ്പ് അവനെക്കുറിച്ച് ആരാധകര്‍ക്ക് അധികം കേട്ടറിവില്ല. എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറിയോടെ എല്ലാവര്‍ക്കും അവന്‍ സുപരിചിതനായിരിക്കുന്നു. അവന്‍ ആര്‍സിബിയുടെ ഹനുമാനാണ്', മുന്‍ മധ്യപ്രദേശ് താരവും പാട്ടീധാറിന്റെ സഹതാരവുമായ ഈശ്വര്‍ പാണ്ഡെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രതിഭാശാലിയാണെങ്കിലും വണ്‍ സീസണ്‍ വണ്ടറായി പാട്ടീധാര്‍ ഒതുങ്ങുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

Story first published: Thursday, May 26, 2022, 11:58 [IST]
Other articles published on May 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X