For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡുപ്ലെസി കോലിയേക്കാള്‍ മെച്ചം, കസറിയത് ഇക്കാര്യത്തില്‍, നേട്ടങ്ങള്‍ പറഞ്ഞ് മഞ്ജരേക്കര്‍

By Vaisakhan MK

മുംബൈ: ആര്‍സിബിയുടെ പ്രകടനത്തില്‍ തൃപ്തിയില്ലെങ്കിലും, കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇത്തവണത്തെ ക്യാപ്റ്റന്‍ ഫാറഫറ് ഡുപ്ലെസി വിരാട് കോലിയേക്കാള്‍ എന്തുകൊണ്ടും വിജയിച്ച ക്യാപ്റ്റനാണെന്നും മഞ്ജരേക്കര്‍ വെളിപ്പെടുത്തി.

രാജസ്ഥാനോട് തോറ്റെങ്കിലും അവരുടെ മൊത്തത്തിലുള്ള മത്സരത്തില്‍ ഒരു ഇംപ്രൂവ്‌മെന്റ് വന്നിട്ടുണ്ട്. പക്ഷേ അത് രാജസ്ഥാന്റെ മുന്നില്‍ ഒന്നുമല്ലായിരുന്നുവെന്നും താരം പറഞ്ഞു. അതേസമയം മത്സരത്തിന് ശേഷം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ആദ്യം കിരീടം നേടുന്നതിനെ കുറിച്ചും സംസാരിച്ചു.

ബെറ്റര്‍ സീസണ്‍

ആര്‍സിബിയുടെ സീസണ്‍ ഇത്തവണ മെച്ചപ്പെട്ടതായിരുന്നു. ചില നല്ല കാര്യങ്ങള്‍ നടന്നു. ഡുപ്ലെസി കോലിയേക്കാള്‍ നല്ല നായകനായിരുന്നു. പക്ഷേ കൂടുതല്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും ദൂരം വന്ന് അവര്‍ കിരീടം നേടേണ്ടതുണ്ടായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. എവിടെയാണ് പിഴച്ചതെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. അവര്‍ സ്വര്‍ണം നേടേണ്ടതായിരുന്നു. എന്നാല്‍ കിട്ടിയത് വെറും വെങ്കലമാണ്. ഡുപ്ലെസിക്ക് ക്യാപ്റ്റന്‍ എന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചത് നല്ല രീതിയില്‍ ബൗളര്‍മാരെ ഉപയോഗിച്ചത് കൊണ്ടാണ്. ബൗളിംഗ് യൂണിറ്റിന് ക്രെഡിറ്റ് നല്‍കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ബെസ്റ്റ് ക്യാപ്റ്റന്‍സി

ഡുപ്ലെസിയുടെ മികച്ച ക്യാപ്റ്റന്‍സി അദ്ദേഹം ബൗളര്‍മാരെ ഉപയോഗിച്ചതിലൂടെ കാണാന്‍ സാധിച്ചു. എല്ലാം കറക്ടായിരുന്നു. പ്ലേ ഓഫിലെത്താന്‍ കാരണവും ആ ബൗളര്‍മാരെ നല്ല രീതിയില്‍ ഉപയോഗിച്ചതാണ്. ബാറ്റിംഗും നല്ലതായിരുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ നല്ല രതിയില്‍ ഡുപ്ലെസി ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് താരങ്ങളെ പോലെ ഈ സീസണ്‍ അദ്ദേഹത്തിന് ഉയര്‍ച്ച താഴ്ച്ചകളുണ്ടായിരുന്നു. എന്നാലും ആര്‍സിബിയെ നയിക്കാന്‍ ഡുപ്ലെസി തന്നെയാണ് മികച്ചയാള്‍. ഇത്തവണ മുഹമ്മദ് സിറാജില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്ന് ഡാനിയല്‍ വെറ്റോറിയും പറഞ്ഞു. എന്നാല്‍ പത്ത് റണ്‍സ് ഇക്കോണമിയില്‍ താരം പന്തെറിയുമെന്ന് പ്രതീക്ഷിച്ചില്ല. കഴിഞ്ഞ സീസണിലെ പോലെ പന്തെറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ആര്‍സിബിക്ക് മുന്നേറാന്‍ സാധിക്കുമായിരുന്നുവെന്നും വെറ്റോറി പറഞ്ഞു.

13 വയസ്സുള്ള താരം

രാജസ്ഥാന്‍ റോയല്‍സ് ആദ്യ കിരീടം നേടിയതിനെ കുറിച്ചും മത്സര ശേഷം സഞ്ജു സാംസണ്‍ പറഞ്ഞു. താനന്ന് 13 വയസ്സ് മാത്രമല്ല കുട്ടിയാണ്. ചെറിയൊരു ഓര്‍മ മാത്രമാണ് ഉള്ളത്. കേരളത്തില്‍ അണ്ടര്‍ 16 മത്സരം കളിക്കുകയായിരുന്നു താന്‍. സൊഹൈല്‍ തന്‍വീറും ഷെയ്ന്‍ വോണും അവസാനം വിജയം ആഘോഷിക്കുന്നത് മാത്രമാണ് ഓര്‍മയുള്ളതെന്നും സഞ്ജു പറഞ്ഞു. അതേസമയം 14 വര്‍ഷത്തിനിപ്പുറം സഞ്ജു റോയല്‍സിന്റെ ക്യാപ്റ്റനാണ്. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന് കിരീടം നേടിക്കൊടുക്കുന്ന ക്യാപ്റ്റന്‍ എന്ന ചരിത്രം സഞ്ജുവിന് സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നിലവില്‍ രാജസ്ഥാന്റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് സഞ്ജു.

ഇങ്ങനൊരു ബാറ്റ്‌സ്മാനെ കണ്ടിട്ടില്ല

ജോസ് ബട്‌ലറെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കുമാര്‍ സംഗക്കാര പറഞ്ഞു. നല്ല രീതിയില്‍ തന്നെ സീസണില്‍ ബട്‌ലര്‍ തുടങ്ങി. ചെറിയ ചില വീഴ്ച്ചകള്‍ ഉണ്ടായെങ്കിലും പിന്നീട് താളം വീണ്ടെടുത്തു. പരിശീലനത്തേക്കാള്‍ കൂടുതല്‍ പല കാര്യങ്ങളും സംസാരിച്ചു. എല്ലാ ദിവസവും ബുദ്ധിമികവോടെ ബാറ്റ് ചെയ്യാനാവില്ലെന്ന് താരം സമ്മതിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഇതുപോലെ ബാറ്റ് ചെയ്യുന്ന ഒരു താരത്തെ തനിക്ക് ഓര്‍മയില്ലെന്നും സംഗക്കാര പറഞ്ഞു. അതുപോലെ സഞ്ജുവും ഗംഭീരമായിരുന്നു. കഴിഞ്ഞ സീസണില്‍ കടുപ്പമായിരുന്നു കാര്യങ്ങള്‍. ഇത്തവണ ഒരുപാട് സഞ്ജു പഠിച്ചു. ബാറ്റ് കൊണ്ട് മായാജാലം കാണിച്ചു. ക്യാപ്റ്റന്‍സി, വിക്കറ്റ്കീപ്പിംഗ്, ബാറ്റിംഗ്, ഇതെല്ലാം ഗംഭീരമായി കാണിക്കാന്‍ സാധിച്ചത് എളുപ്പകാര്യമല്ലെന്നും സംഗക്കാര പറഞ്ഞു.

Story first published: Saturday, May 28, 2022, 8:32 [IST]
Other articles published on May 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+