Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡുപ്ലെസിയെ അപകടകാരിയാക്കുന്നത് കോലി, കാരണം വെളിപ്പെടുത്തി അസ്ഹറുദ്ദീന്‍

മുംബൈ: ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റനായി തുടങ്ങിയ ഫാഫ് ഡുപ്ലെസിക്ക് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ഈ സീസണില്‍ അദ്ദേഹം ഞെട്ടിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രവചനം. പഞ്ചാബ് കിംഗ്‌സിനെതിരെ തകര്‍ത്ത പ്രകടനമായിരുന്നു ഡുപ്ലെസി പുറത്തെടുത്തത്. വിരാട് കോലിയും അതിനനുസരിച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അപകടകാരിയാക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ഡുപ്ലെസി മുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോലിയുടെ സാന്നിധ്യം ഡുപ്ലെസി കൂടുതല്‍ ഗുണം ചെയ്യുമെന്ന് അസ്ഹറുദ്ദീന്‍ ഉറപ്പിച്ച് പറയുന്നു.

പഞ്ചാബിനെതിരെ വെടിക്കെട്ട്

ഡുപ്ലെസി പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. അനുജ് റാവത്തിനൊപ്പം പക്ഷേ നല്ല ഒാപ്പണിംഗുണ്ടാക്കാന്‍ ഡുപ്ലെസിക്ക് സാധിച്ചു. വൈകാതെ തന്നെ ഡുപ്ലെസി വെടിക്കെട്ടും തുടങ്ങി. റാവത്ത് പുറത്തായ ശേഷമായിരുന്നു ആര്‍സിബി ക്യാപ്റ്റന്റെ യഥാര്‍ത്ഥ മുഖം പഞ്ചാബ് കണ്ടത്. വിരാട് കോലിയുമൊത്തായിരുന്നു സഖ്യം. പഞ്ചാബിന്റെ എല്ലാ ബൗളര്‍മാരും ഡുപ്ലെസിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. കോലിക്കൊപ്പം 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡുപ്ലെസി ഉണ്ടാക്കിയത്. കോലിയും പതിവ് ശൈലി വിട്ട് ഇന്ന് പഞ്ചാബ് ബൗളര്‍മാരെ നേരിടുന്നതാണ് കണ്ടത്. രണ്ട് പേരുടെയും സ്‌ട്രൈക്ക് റേറ്റ് 140ന് മുകളിലായിരുന്നു.

കോലിക്കൊപ്പം ചേര്‍ന്നാല്‍ ഡേഞ്ചറസ്

ഇപ്പോഴിതാ ഇരുവരുടെയും ബാറ്റിംഗിനെയും പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. വിരാട് കോലിക്ക് ഒരു ടീമിനെ നയിച്ചുള്ള വലിയ പരിചയ സമ്പത്തുണ്ട്. ഒരു കളിക്കാരനെന്ന നിലയിലും കോലി ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. ആര്‍സിബിയുടെ ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പുതിയ ക്യാപ്റ്റന് ഗുണകരമാകും. പ്രത്യേകിച്ച് ഡുപ്ലെസിക്ക് അതൊരു മുന്‍തൂക്കമാകും. കോലിയുടെ പല ഉ പദേശങ്ങളും ബാംഗ്ലൂര്‍ ടീമിന്റെ മുന്നേറ്റത്തില്‍ ഡുപ്ലെസിയെ സഹായിക്കും. ഐപിഎല്ലില്‍ ആദ്യമായിട്ടാണ് ഡുപ്ലെസി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ കൃത്യമാക്കാന്‍ കോലിയുടെ സാന്നിധ്യത്തിന് സാധിക്കുമെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു.

ബാറ്റിംഗിലെ പവര്‍ഹൗസ്

കോലിയും-ഡുപ്ലെസിയും ചേര്‍ന്ന കൂട്ടുകെട്ട് ബാറ്റിംഗില്‍ അപകടകാരികളായിരിക്കും. ഇവര്‍ ബാറ്റിംഗിലെ പവര്‍ ഹൗസുകളാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. രണ്ട് അപകടകാരികളായ കളിക്കാരാണ് ഇവര്‍. ഡുപ്ലെസിക്കൊപ്പം കോലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്താലും അദ്ഭുതപ്പെടേണ്ടതില്ല. ഈ രണ്ട് കൂട്ടുകെട്ടും എതിരാളികളെ തകര്‍ക്കുമെന്നും അസറുദ്ദീന്‍ പറയുന്നു. അതേസമയം മത്സരത്തില്‍ 57 പന്തില്‍ 88 റണ്‍സാണ് ഡുപ്ലെസി അടിച്ചുകൂട്ടിയത്. വിരാട് കോലിയാണെങ്കില്‍ 29 പന്തില്‍ 41 റണ്‍സെടുത്തു. ഡുപ്ലെസി പുറത്തായതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനൊപ്പം ചേര്‍ന്ന കോലി 17 പന്തില്‍ 37 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആര്‍സിബി 205 എന്ന സ്‌കോറിലെത്തുകയും ചെയ്തു.

Story first published: Monday, March 28, 2022, 1:24 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+