Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മിന്നല്‍ ഡികെ, ടോപ് ഫിനിഷര്‍, കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമില്‍ വേണമെന്ന് സോഷ്യല്‍ മീഡിയ

ദില്ലി: ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടിനാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ മത്സരം രാജസ്ഥാനില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു ഡികെ. താരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ്. ഡികെയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഐപിഎല്ലിലെ ബെസ്റ്റ് ഫിനിഷറാണെന്ന് വരെ ആരാധകര്‍ ഉന്നയിക്കുന്നു. മഹേന്ദ്ര സിംഗ് ധോണിയെ പോലുള്ളവര്‍ ഒരു വശത്തിരുന്ന് തുഴഞ്ഞ് കളിക്കുമ്പോഴാണ് ഡികെയെ പോലുള്ള വിക്കറ്റ് കീപ്പര്‍മാര്‍ താണ്ഡവാടുന്നതെന്നും സോഷ്യല്‍ മീഡിയ പറഞ്ഞു.

ഡികെ മാസ്റ്റര്‍ ക്ലാസ്

രാജസ്ഥാന്‍ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരമാണ് കാര്‍ത്തിക് തട്ടിയെടുത്തത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലായിരുന്നു ഡികെയുടെ ഹീറോയിസം ഡികെയുടെ ബാറ്റിംഗ് ശരാശരി കണ്ടെത്താന്‍ പുതിയ മാര്‍ഗം വല്ലതും സ്വീകരിക്കേണ്ടി വരുമെന്ന് ആരാധകര്‍ പറയുന്നു. ഡികെ മാസ്റ്റര്‍ ക്ലാസാണ്. അദ്ദേഹത്തെ ടീമിലെത്തിച്ചത് ആര്‍സിബിയുടെ വലിയ നേട്ടമാണെന്നും അലക്‌സാന്‍ഡ്ര ഹാര്‍ട്‌ലി എന്ന ആരാധിക ട്വീറ്റ് ചെയ്തു. നിദാഹാസ് ട്രോഫിയിലെ ഫിനിഷിംഗ് പോലെയായിരുന്നു ഡികെയുടെ രാജസ്ഥാനെതിരായ പ്രകടനമെന്ന് സോനാലി പറയുന്നു. ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള ശ്രമങ്ങളാണ് ഡികെ നടത്തുന്നതെന്ന് ഡുപ്ലെസി വരെ പറഞ്ഞുവെന്നും ആരാധകര്‍ പറയുന്നു.

ചഹലിനെ കൊണ്ടുവന്നാല്‍ ഔട്ട്

ഡികെയെ നേരത്തെ പുറത്താക്കാനായിരുന്നു രാജസ്ഥാന്‍ ശ്രമിക്കേണ്ടിയിരുന്നത്. ചഹലിനെ കൊണ്ടുവരികയായിരുന്നു ഏറ്റവും നല്ല മാര്‍ഗം. ഡികെയ്ക്ക് ഗൂഗ്ലി കളിക്കുന്നതിലുള്ള ദൗര്‍ബല്യം പക്ഷേ ആരും മനസ്സിലാക്കിയില്ല. ചഹല്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ജയം രാജസ്ഥാനൊപ്പം നില്‍ക്കുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ദൗര്‍ഭാഗ്യവാനായ വ്യക്തിയാണ് ഡികെയെന്ന് മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തു. ധോണിയല്ല, ഡികെയാണ് യഥാര്‍ത്ഥ ഫിനിഷറെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. ധോണി ഇപ്പോള്‍ തുഴയുകയാണെന്നും, ഈ ആരാധകന്‍ പറയുന്നു. കാര്‍ത്തിക്കിനെ ഡിവില്യേഴ്‌സുമായി താരതമ്യം ചെയ്യരുതെന്നും, ഡികെ താരതമ്യം പോലും വേണ്ടാത്ത കളിക്കാരനാണെന്നും സായ് എന്ന ആരാധകന്‍ പറയുന്നു.

ധോണിയേക്കാള്‍ മികച്ച ഫിനിഷര്‍

ഇന്ത്യന്‍ ടീമിന്റെ ബെസ്റ്റ് ഫിനിഷറായി ഡികെ മാറുമെന്ന് ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ടീമിലേക്ക് കാര്‍ത്തിക്കിനെ മടക്കി വിളിക്കണമെന്നാണ് ആവശ്യം. സാധാരണ ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ ആര്‍സിബിക്കാണ് വരാറുള്ളത്. അവസാന ഓവറുകളില്‍ അവരുടെ ബൗളര്‍മാര്‍ ധാരാളം റണ്‍സ് വഴങ്ങുകയും ചെയ്യും. എന്നാല്‍ ഇത് ആര്‍സിബിയുടെ പുതിയ കാലമാണ്. ഡികെയുടെ രൂപത്തില്‍ അവര്‍ തിരിച്ചടിച്ച് തുടങ്ങിയെന്നും ഡേവ് എന്ന ആരാധകന്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഡികെയില്‍ വിശ്വാസമില്ല. അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമായിരുന്നുവെന്ന് ഇന്ത്യന്‍ ടീമിന്റെ ആരാധകരും പറയുന്നു. ഡിവില്യേഴ്‌സിന്‌ശേഷം ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് ഡികെയെന്ന് ബാംഗ്ലൂര്‍ ആരാധകര്‍ പറഞ്ഞു.

ആര്‍സിബിക്ക് മുതല്‍കൂട്ട്

ദിനേശ് കാര്‍ത്തിക്കിന് ആര്‍സിബിക്കൊരു മുതല്‍ കൂട്ടാണെന്ന് ക്യാപ്റ്റന്‍ ഡുപ്ലെസി പറയുന്നു. ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരവസ്ഥയില്‍ നിന്നാണ് കാര്‍ത്തിക്ക് ടീമിനെ വിജയിപ്പിക്കുന്നത്. അത്തരമൊരു കളിക്കാരനെയായിരുന്നു ആ ഘട്ടത്തില്‍ ആ വശ്യം. ഡികെ പെര്‍ഫെക്ടായിരുന്നു. സമ്മര്‍ദ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഗംഭീരമായിരുന്നു. ശാന്തനായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അത് ഫിനിഷിംഗിനെ സഹായിച്ചിട്ടുണ്ടെന്നും ഡുപ്ലെസി പറഞഞു. അതേസമയം ടീം നന്നായി ബൗള്‍ ചെയ്‌തെന്നും, 18ാം ഓവര്‍ വരെ അത് മികച്ചതായിരുന്നുവെന്നും ഡുപ്ലെസി പറയുന്നു. അതിന് ശേഷം ജോസ് ബട്‌ലര്‍ മികച്ച ഷോട്ടുകള്‍ കളിച്ച് നല്ലൊരു സ്‌കോര്‍ രാജസ്ഥാന് നേടിക്കൊടുത്തു. ആ സ്‌കോര്‍ കടുപ്പമാണെന്ന് ഞങ്ങള്‍ കരുതിയിരുന്നു. നന്നായി തന്നെ ഞങ്ങള്‍ തുടങ്ങി. ചഹല്‍ ഞങ്ങള്‍ പിന്നോട്ടടിച്ചു. ഫിനിഷിംഗ് ഗംഭീരമായിരുന്നുവെന്നും ഡുപ്ലെസി പറഞ്ഞു.

Story first published: Wednesday, April 6, 2022, 16:52 [IST]
Other articles published on Apr 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+