Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ടി20 ലോകകപ്പിലെ ഫിനിഷറെ കിട്ടി, ഈ ഐപിഎല്ലിന്റെ താരം, വെളിപ്പെടുത്തി ഹര്‍ഭജന്‍

മുംബൈ: ടി20 ലോകകപ്പ് അടുത്ത് വരവേ ഇന്ത്യക്കുള്ള ഫിനിഷറെയും വിക്കറ്റ് കീപ്പറെയും നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഈ സീസണിന്റെ ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്ന ഒരു താരമാണ് താന്‍ വിക്കറ്റ് കീപ്പര്‍-ഫിനിഷര്‍ റോളിലേക്ക് നിര്‍ദേശിക്കുന്നത്. ദിനേഷ് കാര്‍ത്തിക്കാണ് ആ താരമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ സീസണില്‍ 12 കളിയില്‍ നിന്ന് 274 റണ്‍സാണ് ഡികെ നേടിയത്. 68.50 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 200 ആണ്. ഡെത്ത് ഓവറുകളില്‍ സ്ഥിരതയുള്ള ബാറ്റിംഗാണ് ദിനേഷ് കാര്‍ത്തിക് കാഴ്ച്ചവെക്കുന്നത്. തീര്‍ച്ചയായും ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കേണ്ടൊരു താരമാണ് ദിനേഷ് കാര്‍ത്തിക്കെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.

ഐപിഎല്ലിലെ ബെസ്റ്റ് ഫിനിഷര്‍

ദിനേശ് കാര്‍ത്തിക്ക് ആര്‍സിബിക്കായി ഗംഭീര പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. ഈ സീസണില്‍ ഫിനിഷറുടെ റോള്‍ ഈ സീസണില്‍ ഏറ്റവും നന്നായി കളിച്ചത് ദിനേഷ് കാര്‍ത്തിക്കാണ്. അത്രയ്ക്കും മികച്ചതായിരുന്നു പ്രകടനം. ഞാനായിരുന്നു സെലക്ടര്‍ എങ്കില്‍ തീര്‍ച്ചയായും ഓസ്‌ട്രേലിയയിലേക്ക് ടി20 കളിക്കാനുള്ള ടീമില്‍ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തുമായിരുന്നു. ഡികെയെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായും ഗംഭീര ഫിനിഷര്‍ ബാറ്റസ്മാനായും ഉള്‍പ്പെടുത്തണം. താരം അത് അര്‍ഹിക്കുന്നുണ്ടെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

ആ രണ്ട് പേര്‍ വേണം

ഇന്ത്യന്‍ ക്രിക്കറ്റിന് ബെസ്റ്റ് ഫിനിഷര്‍മാരുടെ സേവനം ആവശ്യമാണെങ്കില്‍, അത് ദിനേഷ് കാര്‍ത്തിക്കും ഹര്‍ദിക്ക് പാണ്ഡ്യയുമായിരിക്കും. ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് ഒരു ടീമിനെ ശക്തമാക്കുന്നത്. ഈ സീസണില്‍ ഡികെയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കുറച്ച് നേരത്തെ കളിക്കാന്‍ ഡികെയ്ക്ക് സാധിച്ചാല്‍, അത് മത്സര ഫലത്തെ മൊത്തമായി തന്നെ സ്വാധീനിക്കും. 15 ഓവര്‍ മുതല്‍ ഡികെ കളിക്കാന്‍ തുടങ്ങിയാല്‍ തന്നെ ധാരാളമാണ്. ഗംഭീരമായി ഫിനിഷ് ചെയ്യാന്‍ താരത്തിന് സാധിക്കുമെന്നും ഹര്‍ഭജന്‍ പറയുന്നു. അതേസമയം ഡിവില്യേഴ്‌സ് പോയ ശേഷം ആര്‍സിബിയുടെ ഫിനിഷര്‍ റോള്‍ ഡികെ ഏറ്റെടുത്തെന്ന് സഞ്ജയ് ബാംഗറും പറഞ്ഞു. എബിഡിയുടെ വിടവ് ഇപ്പോള്‍ ആര്‍സിബി അറിയുന്നില്ലെന്നും ബാംഗര്‍ പറഞ്ഞു.

യുവതാരങ്ങളുമായി സിംഗായ താരം

ദിനേഷ് കാര്‍ത്തിക് ഞങ്ങള്‍ക്ക് ഗംഭീരമായൊരു താരമാണെന്ന് ആര്‍സിബിയുടെ കോച്ച് കൂടിയായ സഞ്ജയ് ബാംഗര്‍ ചൂണ്ടിക്കാണിച്ചു. ഒരു പ്രത്യേക റോള്‍ അദ്ദേഹത്തിന് ആര്‍സിബിയിലുണ്ടായിരുന്നു. അതിന് വേണ്ടിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എബി ഡിവില്യേഴ്‌സ് വിരമിച്ചത് വലിയൊരു വിടവായി ആര്‍സിബയിലുണ്ടായിരുന്നു. ഡികെ ടീമില്‍ വന്നതോടെ നല്ലൊരു ബാലന്‍സിംഗായി. ടീമിലെ യുവതാരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച ബാറ്റിംഗ് ലഭിക്കാന്‍ ഡികെ കാരണമാകാറുണ്ട്. മധ്യനിരയില്‍ ഡികെയുടെ ബാറ്റിംഗ് ആ രീതിയില്‍ ഉള്ളതാണെന്നും, അതുകൊണ്ട് എബി ഡിവില്യേഴ്‌സിന്റെ അഭാവം പ്രകടമാവാറില്ലെന്നും ബാംഗര്‍ പറഞ്ഞു.

സിറാജിനും ഹേസല്‍വുഡിനും സെഞ്ച്വറി

ജോഷ് ഹേസല്‍വുഡിനും മുഹമ്മദ് സിറാജിനും പഞ്ചാബിനോട് ആര്‍സിബി തോറ്റതിന് പിന്നാലെ ട്രോളാണ്. ഇരുവരും ചേര്‍ന്ന് 6 ഓവറില്‍ നൂറ് റണ്‍സാണ് വഴങ്ങിയതെന്നും, മത്സരത്തിലെ ഏക സെഞ്ച്വറി ഇതായിരുന്നുവെന്നുമാണ് പരിഹാരം. ഹേസല്‍വുഡ് നാലോവറില്‍ 64 റണ്‍സ് വഴങ്ങി. ഒറ്റയ്ക്ക് മത്സരം തോല്‍പ്പിക്കാന്‍ കഴിവുള്ള താരമാണ് ഹേസല്‍വുഡെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ഹേസല്‍വുഡ് ഐപിഎല്ലില്‍ നേടുന്ന ആദ്യ ടി20 ഫിഫ്റ്റി ആണിതെന്നും ട്രോളുകള്‍ പറയുന്നു. സിറാജ്-ഹേസല്‍വുഡ് കോംബോ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കോംബോയാണെന്നും, ആര്‍ക്കും ബൗളിംഗില്‍ സെഞ്ച്വറി അടിക്കാനാവില്ലെന്നും ആരാധകര്‍ പറയുന്നു.

Story first published: Saturday, May 14, 2022, 8:46 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+