IPL 2022: അവസാന സീസണില്‍ ലക്ഷങ്ങള്‍ മാത്രം, ഇത്തവണ ഇവര്‍ കോടികള്‍ വാരും, അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്തമാസം നടക്കാന്‍ പോവുകയാണ്. 30നുള്ളില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ബിസിസി ഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതമാണ് നിലനിര്‍ത്താനാവുക. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെയും ലേലത്തിന് മുമ്പ് ടീമിലെത്തിക്കാനാവും.

IND vs NZ: നാലാം ദിനം നിര്‍ണ്ണായകം, ലീഡുയര്‍ത്താന്‍ ഇന്ത്യ, എറിഞ്ഞുപിടിക്കാന്‍ കിവീസ്IND vs NZ: നാലാം ദിനം നിര്‍ണ്ണായകം, ലീഡുയര്‍ത്താന്‍ ഇന്ത്യ, എറിഞ്ഞുപിടിക്കാന്‍ കിവീസ്

പരമാവധി മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയുമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. ഇത്തവണ ലേലത്തിലേക്ക് പല സൂപ്പര്‍ താരങ്ങളും എത്താനുള്ള സാധ്യത കൂടുതലാണ്. ഡേവിഡ് വാര്‍ണര്‍,കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഇത്തവണ ലേലത്തിലേക്കെത്താനാണ് സാധ്യത. മെഗാ ലേലമായതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം ഉറപ്പ്. ലേലത്തുകയും ഉയര്‍ത്തിയിട്ടുള്ളതിനാല്‍ ഇതുവരെയുള്ള ലേലത്തിലെ റെക്കോഡുകളെല്ലാം തകര്‍ക്കാന്‍ സാധ്യതയുണ്ട്.

IND vs NZ: വെറും നാലു ടെസ്റ്റ്, അഞ്ചാമതും അഞ്ചു വിക്കറ്റ്! അക്ഷര്‍ ഷോ- എലൈറ്റ് ക്ലബ്ബില്‍

കെ എല്‍ രാഹുല്‍ ലേലത്തിലേക്കെത്തിയാല്‍ 20കോടിയിലധികം പോകാന്‍ പോലും സാധ്യതയുണ്ട്. പല യുവതാരങ്ങളും വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന സീസണെ കാണുന്നത്. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി ഉള്ളതിനാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിച്ച് മികവ് കാട്ടാന്‍ കൂടുതല്‍ എളുപ്പമാവും.

അവസാന സീസണ്‍ വരെ ലക്ഷങ്ങള്‍ മാത്രം പ്രതിഫലം വാങ്ങിയിരുന്ന ചില യുവതാരങ്ങള്‍ ഇത്തവണ കോടികള്‍ പ്രതിഫലം വാങ്ങാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ ഇത്തരത്തില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

IPL 2022: ഗബ്ബാറിനെ ഡല്‍ഹി കൈവിട്ടു, ധവാന്റെ തിരിച്ചുവരവ് പഴയ തട്ടകത്തിലേക്കോ?

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിലേക്ക് 2019ലെ ലേലത്തില്‍ എത്തിയ താരമാണ് ദേവ്ദത്ത് പടിക്കല്‍. ആഭ്യന്തര മത്സരത്തിലെ മികച്ച പ്രകടനം കൊണ്ട് ഐപിഎല്ലിലേക്കെത്തിയ ദേവ്ദത്തിനെ 20 ലക്ഷം രൂപക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇടം കൈയന്‍ ഓപ്പണറായ ദേവ്ദത്ത് അരങ്ങേറ്റ സീസണില്‍ത്തന്നെ ആര്‍സിബിക്കായി റെക്കോഡ് പ്രകടനമാണ് നടത്തിയത്. എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടിയ ദേവ്ദത്ത് 2020 സീസണിലെ ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു.

IND vs NZ: അശ്വിനുണ്ടോ, വിവാദവുമുണ്ട്!- അംപയറുമായി വാക്‌പോര്, ഇതായിരുന്നു കാരണം

29 മത്സരത്തില്‍ നിന്ന് 884 റണ്‍സാണ് ടൂര്‍ണമെന്റിലെ ദേവ്ദത്തിന്റെ സ്‌കോര്‍. 31.57 എന്ന ഭേദപ്പെട്ട ശരാശരിയും 125.04 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. 2021 സീസണില്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് പടിക്കല്‍ നേടി. ആറ് അര്‍ധ സെഞ്ച്വറിയും താരത്തിന്റെ കരിയറിനൊപ്പമുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ സ്ഥിരത കാട്ടാന്‍ കഴിയുന്ന താരമാണ് 21കാരനായ ദേവ്ദത്ത്. ഇത്തവണ ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ ദേവ്ദത്ത് പടിക്കലാവുമെന്നുറപ്പാണ്. 20 ലക്ഷത്തില്‍ ഇത്തവണ കോടിപതിയായി അദ്ദേഹം മാറുമെന്നുറപ്പാണ്.

IPL 2022: സിഎസ്‌കെ ആരെ നിലനിര്‍ത്തൂമെന്ന് പ്രവചിക്കൂ? ഞാന്‍ പറയട്ടെയെന്ന് ജഡേജ, ടീമിന്റെ മറുപടി

ലിയാം ലിവിങ്‌സ്റ്റന്‍

ലിയാം ലിവിങ്‌സ്റ്റന്‍

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ലിയാം ലിവിങ്‌സ്റ്റന്‍. ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്ത് കുറവാണെങ്കിലും സമീപകാലത്തെ പ്രകടനം കൊണ്ട് ടി20 ഫോര്‍മാറ്റിലെ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറാന്‍ ലിയാം ലിവിങ്സ്റ്റനായിട്ടുണ്ട്. മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും സജീവമായ ലിയാം ലിവിങ്സ്റ്റന്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് അവസാന സീസണില്‍ കളിച്ചത്.സ്പിന്‍ ഓള്‍റൗണ്ടറെന്ന് വിളിക്കാവുന്ന ലിവിങ്‌സ്റ്റനെ അവസാന സീസണില്‍ 75 ലക്ഷത്തിനാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും തന്റെ ബാറ്റിങ് വെടിക്കെട്ട് കാട്ടികൊടുക്കാന്‍ ലിവിങ്സ്റ്റനായിരുന്നു.

IPL 2022: ഭാവി ക്യാപ്റ്റനെ മുംബൈ കണ്ടെത്തി? അത് ശ്രേയസ് അയ്യര്‍!- ടീമിലെത്തിക്കാന്‍ നീക്കം

പന്തുകൊണ്ടും ഉപകാരിയായ താരത്തെ രാജസ്ഥാന്‍ റോയല്‍സ് കൈവിടാനാണ് സാധ്യത. ലേലത്തിലേക്കെത്തിയാല്‍ ലിവിങ്‌സ്റ്റന് ആവിശ്യക്കാര്‍ ഏറെയുണ്ടാവുമെന്നുറപ്പാണ്. വമ്പനടിക്കാരനും പാര്‍ട് ടൈം സ്പിന്നറുമായ താരം ലക്ഷത്തില്‍ നിന്ന് കോടിയിലേക്ക് എത്തുമെന്ന് നിസംശയം പറയാം. നിലവിലെ ടി20യിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍നിരയില്‍ത്തന്നെയാണ് ലിവിങ്സ്റ്റനുള്ളത്. ഇംഗ്ലണ്ടിനായി 14 ടി20യില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 252 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ 'തലമുറ മാറ്റം' അനിവാര്യം, പകരക്കാര്‍ വരേണ്ട സമയമായി, ഇവരെ പരിഗണിക്കാം

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഏറെ നാളുകളായി ഐപിഎല്ലില്‍ കളിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. ഒട്ടുമിക്ക സീസണിലും തന്റെ മികവ് തെളിയിക്കുന്ന പ്രകടനം കാഴ്ചവെക്കാനും ത്രിപാഠിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അര്‍ഹിച്ചൊരു പ്രതിഫലം അദ്ദേഹത്തെ തേടിയെത്തിയിട്ടില്ലെന്ന് പറയാം. 2020ലെ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 60 ലക്ഷം രൂപക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചപ്പോള്‍ രാഹുല്‍ ത്രിപാഠിയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു.

IPL 2022: 'ഹര്‍ദിക്കിനെ വേണ്ട ഇഷാനെ മതി', മുംബൈ നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് പഠാന്‍

ഇത്തവണ രാഹുലിനെ കെകെആര്‍ കൈവിടുമെന്നുറപ്പാണ്. പുതിയ തട്ടകത്തിലേക്ക് രാഹുലെത്തുമ്പോള്‍ കോടികള്‍ പ്രതിഫലം ലഭിക്കുമെന്നുറപ്പ്. വലംകൈയന്‍ ബാറ്റ്‌സ്മാനായ താരം ഓപ്പണര്‍ മുതല്‍ ഫിനിഷര്‍ റോളില്‍വരെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവനാണ്. 62 ഐപിഎല്‍ മത്സരങ്ങളുടെ അനുഭസമ്പത്തുള്ള അദ്ദേഹം 1385 റണ്‍സാണ് നേടിയിട്ടുള്ളത്.136.32 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന അദ്ദേഹം ഏഴ് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടീമിനായി തന്റെ 100 ശതമാനം മികവും കാട്ടാനായി അധ്വാനിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി.

കോവിഡിന്റെ പുതിയ വകഭേദം, ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര അനിശ്ചിതത്വത്തില്‍, നീട്ടിവെക്കാന്‍ സാധ്യത

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

വെറും 10 ഐപിഎല്‍ മത്സരംകൊണ്ട് തലവിധി മാറിയ താരമാണ് വെങ്കടേഷ് അയ്യര്‍. അവസാന സീസണില്‍ 20 ലക്ഷം രൂപക്ക് കെകെആര്‍ സ്വന്തമാക്കിയ മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. യുഎഇയില്‍ നടന്ന രണ്ടാം പാദത്തില്‍ കെകെആര്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത് നിര്‍ണ്ണായകമായി. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ അദ്ദേഹം തല്ലിത്തകര്‍ത്തു. 10 മത്സരത്തില്‍ നിന്ന് 370 റണ്‍സാണ് വെങ്കടേഷ് നേടിയത്. അതും 41.11 ശരാശരിയില്‍. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് വിക്കറ്റും അദ്ദേഹം നേടി യിട്ടുണ്ട്.

IPL 2022: 'ഇവര്‍ ഭാവി നായകന്മാര്‍', മൂന്ന് പേരെയും നിലനിര്‍ത്തിയാല്‍ ടീമിന് ഗുണമാവുമെന്നുറപ്പ്

ഇതിനിടെ ഇന്ത്യന്‍ ടീമിലേക്കും വെങ്കടേഷിന് വിളിയെത്തി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് വെങ്കേടഷിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഇന്ത്യക്കായി അരങ്ങേറുകയും മോശമില്ലാത്ത പ്രകടനം നടത്തുകയും ചെയ്തതോടെ താരത്തിന് ലേലത്തില്‍ നേട്ടമുണ്ടാവുമെന്നുറപ്പാണ്. കെകെആര്‍ നിലനിര്‍ത്തിയാലും കോടികള്‍ തന്നെ വെങ്കടേഷിന് ലഭിക്കും.

IPL 2022: ആരെയൊക്കെ നിലനിര്‍ത്തും? ഈ മൂന്ന് തെറ്റുകള്‍ ടീമുകള്‍ ചെയ്യരുത്, ചെയ്താല്‍ ദുരന്തമാവും

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

പഞ്ചാബ് കിങ്‌സിന്റെ യുവ സ്പിന്നറാണ് രവി ബിഷ്‌നോയ്. 20 ലക്ഷത്തിനാണ് ബിഷ്‌നോയിയെ പഞ്ചാബ് ടീമിലെത്തിച്ചത്. 23 മത്സരത്തില്‍ നിന്ന് 24 വിക്കറ്റും യുവതാരം വീഴ്ത്തി. എന്നാല്‍ പഞ്ചാബ് ഇത്തവണ ബിഷ്‌നോയിയെ നിലനിര്‍ത്തിയേക്കില്ല. കൈവിടുമെന്നുറപ്പാണ്. ലേലത്തിലേക്കെത്തിയാല്‍ സ്പിന്നര്‍ക്ക് കോടികള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഓരോ സീസണിന് ശേഷവും മികച്ച ബൗളിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, November 28, 2021, 9:33 [IST]
Other articles published on Nov 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X