വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡല്‍ഹി - ആര്‍സിബി, ആര് കടക്കും പ്ലേ ഓഫില്‍ ? എല്ലാം മുംബൈ തീരുമാനിക്കും

പഞ്ചാബ് കിങ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ചീട്ട് കീറിയതിനാല്‍ത്തന്നെ ഇനി ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി എന്നിവരാണ് നാലാം സ്ഥാനം സ്വപ്‌നം കാണുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനക്കാരുടെ കാര്യം തീരുമാനമായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെ രാജസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്. 14 മത്സരത്തില്‍ നിന്ന് 18 പോയിന്റാണ് രാജസ്ഥാനുള്ളത്. 14 മത്സരത്തില്‍ നിന്ന് 20 പോയിന്റോടെ ഗുജറാത്ത് തലപ്പത്ത് നില്‍ക്കുമ്പോള്‍ 18 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മൂന്നാം സ്ഥാനത്താണ്.

ഇനി അറിയേണ്ടത് നാലാം സ്ഥാനക്കാര്‍ ആരെന്നതാണ്. പഞ്ചാബ് കിങ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ചീട്ട് കീറിയതിനാല്‍ത്തന്നെ ഇനി ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി എന്നിവരാണ് നാലാം സ്ഥാനം സ്വപ്‌നം കാണുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ ആര്‍സിബി പ്ലേ ഓഫിലെത്തും മറിച്ച് ഡല്‍ഹി മുംബൈയെ തോല്‍പ്പിച്ചാല്‍ ആര്‍സിബിക്ക് 15ാം സീസണോട് ബൈ ബൈ പറയാം.

1

14 മത്സരത്തില്‍ നിന്ന് 16 പോയിന്റാണ് ആര്‍സിബിക്കുള്ളത്. ഡല്‍ഹിക്കാകട്ടെ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റും. നിലവില്‍ ആര്‍സിബി നാലാം സ്ഥാനത്താണ്. എന്നാല്‍ ഡല്‍ഹി മുംബൈയെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റ് ഡല്‍ഹിയെ തുണക്കും. ഇതോടെ ആര്‍സിബിക്ക് അഞ്ചാം സ്ഥാനത്തേക്കിറങ്ങേണ്ടി വരും. ഇത് പ്ലേ ഓഫ് സീറ്റ് നഷ്ടമാക്കും. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ജയമാണ് ആര്‍സിബി ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയുടെ ഇത്തവണത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 13 മത്സരത്തില്‍ 10 മത്സരവും തോറ്റ മുംബൈ മൂന്ന് മത്സരം മാത്രമാണ് ജയിച്ചത്. ആറ് പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ജയത്തോടെ മടങ്ങാനാവും രോഹിത് ശര്‍മയും സംഘവും സ്വപ്‌നം കാണുന്നത്. എന്നാല്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ജയം എളുപ്പമാവില്ലെന്നുറപ്പ്.

2

ഡല്‍ഹിയെ സംബന്ധിച്ച് ആശങ്കകളേറെയാണ്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തെ ടീം വല്ലാതെ ആശ്രയിക്കുന്നു. നായകന്‍ റിഷഭ് പന്തിന്റെ മോശം ഫോമാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് സാധിച്ചിട്ടില്ല. അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരൊന്നും ബാറ്റുകൊണ്ട് ക്ലിക്കാവാത്തത് ഡല്‍ഹിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

3

മുംബൈയെ സംബന്ധിച്ചും പ്രശ്‌നം ബാറ്റിങ്ങാണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് ക്ലിക്കാവുകയും തിലകും ടിം ഡേവിഡും കത്തിക്കയറുകയും ചെയ്താല്‍ ഡല്‍ഹി പാടുപെടും. ജസ്പ്രീത് ബുംറയുടെ ന്യൂബോളിലെ പ്രകടനവും നിര്‍ണ്ണായകമാവും. എന്തായാലും ഡല്‍ഹി - ആര്‍സിബി എന്നിവരില്‍ ആര് പ്ലേ ഓഫ് കളിക്കണമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനമാവും. അതുകൊണ്ട് തന്നെ ഇന്ന് തീപാറും പോരാട്ടം പ്രതീക്ഷിക്കാം.

Story first published: Saturday, May 21, 2022, 9:57 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X