വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ദീപികയും രണ്‍വീറും; ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റ് ഉടമകളും

By Abin MP

പലതരത്തില്‍ വ്യത്യസ്തരായ ജനങ്ങളെ ഒരുമിക്കുന്ന രണ്ട് ഘടകങ്ങളാണ് ഐപിഎല്ലും സിനിമയും. ഇന്ത്യയില്‍ സിനിമയും ക്രിക്കറ്റും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവയാണ് ഐപിഎല്‍. ക്രിക്കറ്റും ബോളിവുഡും ഒരു കുടക്കീഴില്‍ എത്തുന്ന വേദിയാണ് ഐപിഎല്‍്. ടീം ഉടമകള്‍ മുതല്‍ ഐപിഎല്ലിന്റെ പല ഘട്ടങ്ങളിലും ബോളിവുഡ് താരങ്ങളുണ്ട്. ഐപിഎല്ലിലെ ഈ സീസണിലെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ്. പഞ്ചാബ് കിംഗ്‌സിന്റെ ഉടമയായ പ്രീതി സിന്റയുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് എന്ന ഐപിഎല്ലിലെ ആദ്യത്തെ ചാമ്പ്യന്മാരുട ഉടമ ബോളിവുഡ് താരം ശില്‍പ ഷെട്ടിയാണ്. മറ്റ് ടീമുകളുമായും ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളുണ്ട്.

ഇപ്പോഴിതാ വീണ്ടും ഐപിഎല്‍ ടീമിന്റെ ഉടമസ്ഥതയിലേക്ക് ബോളിവുഡ് താരങ്ങളെത്തുകയാണ്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും ദമ്പതികളുമായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് ആ താരങ്ങള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് ദീപിക പദുക്കോണു രണ്‍വീര്‍ സിംഗും ഐപിഎല്‍ ടീമിനായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഔട്ട്‌ലുക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

 deepika padukone

അടുത്ത സീസണില്‍ മെഗാ ഓക്ഷനിലൂടെ ടീമുകള്‍ മുഴുവന്‍ പൊളിച്ചടുക്കപ്പെടുകയാണ്. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. അടുത്ത സീസണില്‍ ഈ എട്ട് എന്നത് പത്താക്കി ഉയര്‍ത്താനാണ് തീരുമാനം. പുതുതായി വരുന്ന രണ്ട് ടീമുകള്‍ക്കായി പല പ്രമുഖരും രംഗത്തുണ്ട്. ഇതില്‍ ഒരു ടീം സ്വന്തമാക്കാനാണ് ദീപികയും രണ്‍വീറും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ അമേരിക്കന്‍ ഗ്ലേസര്‍ കുടുംബവും ഐപിഎല്‍ ടീമിനായി മത്സര രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ടു കൂട്ടരും ഒരുമിച്ചൊരു ടീമിന് വേണ്ടി ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ ശ്രമിച്ചതിന്റെ പേരില്‍ ദ ഗ്ലേസേര്‍സിന് ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. രണ്ടു കൂട്ടരും ഒരുമിക്കുകയാണെങ്കില്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ടീമുകളിലൊന്നായി മാറാന്‍ പുതിയ ടീമിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനിടെ രണ്‍വീറിന്റേയും ദീപികയുടേയും പുതിയ ടീമിന്റെ പേരും ജഴ്‌സിയുമൊക്കെ ആരാധകര്‍ മനസില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. തന്റെ ഫാഷന്‍ സെന്‍സിലൂടെ പലപ്പോഴു ഞെട്ടിക്കുന്ന വ്യക്തിയാണ് രണ്‍വീര്‍. ഇതാണ് ആരാധകരുടെ ഭാവനയുടെ ഉറവിടം.

അതേസമയം അദാനി ഗ്രൂപ്പും ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുകളും ഐപിഎല്‍ ടീമുകള്‍ക്കായി മത്സരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമേയും പല പ്രമുഖരും ഐപിഎല്‍ ടീമുകള്‍ക്കായി മത്സരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്‍ പോലെ ഒരുപാട് ആരാധകരുള്ളൊരു ലീഗില്‍ ഒരു ടീം സ്വന്തമാക്കുക വലിയൊരു ബിസിനസ് സാധ്യതയുമാണ്. അതുകൊണ്ട് തന്നെ പുതിയ മേച്ചില്‍പുറം തേടി പല കമ്പനികളും വ്യക്തികളും കടന്നു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നവീന്‍ ജിണ്ഡാല്‍, റോണി സ്‌ക്രൂവാല എന്നിവരും മത്സര രംഗത്തുണ്ട്. അതേസമയം ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരത്തിന് ശേഷമായിരിക്കും പുതിയ ഫ്രാഞ്ചൈസികളുട പ്രഖ്യാപനമെന്നും ഒക്ടോബര്‍ 25 പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Friday, October 22, 2021, 13:24 [IST]
Other articles published on Oct 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X