Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത് വിശ്വസിക്കാനാവുന്നില്ല, കെട്ടിപ്പിടിച്ച് ഹൂഡയും ക്രൂണാലും, കൈയ്യടിച്ച് ആരാധകര്‍

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ഒരു മഞ്ഞുരുകലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ദീപക് ഹൂഡയും ക്രുണാല്‍ പാണ്ഡ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ലഖ്‌നൗ-ഗുജറാത്ത് മത്സരത്തില്‍ പരിഹരിക്കപ്പെട്ടത്. ഐപിഎല്ലില്‍ ഇത് ആദ്യമായിട്ടല്ല രണ്ട് പേര്‍ തമ്മിലുള്ള ശത്രുത പരിഹരിക്കപ്പെടുന്നത്. ഹര്‍ഭജന്‍ സിംഗും ആന്‍ഡ്രൂ സൈമണ്ട്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സമാന സംഭവമായിരുന്നു ക്രുണാലും ദീപക് ഹൂഡയും തമ്മിലുള്ളത്. ബറോഡ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും, ഹൂഡ ടീം വിട്ട് പോവുകയും ചെയ്തിരുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ വിവാദമായിരുന്നു.

1

ക്രുണാലും ഹൂഡയും പക്ഷേ ഇതെല്ലാം മറന്നുവെന്നാണ് മത്സരത്തില്‍ നിന്ന് വ്യക്തമായത്. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്ച് ഹൂഡയാണ് എടുത്ത്. ഇതിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്. ദീപക് ഹൂഡയുടെ ക്യാച്ചിനെ ഓടിവന്ന് അഭിനന്ദിക്കുകയായിരുന്നു ക്രുണാല്‍. ഇരുവരും കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലായിരിക്കുകയാണ്. ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഹഗ് എന്നായിരുന്നു നീല്‍ പട്ടേല്‍ എന്ന ആരാധകന്‍ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. ക്രുണാല്‍ തന്നെ പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നും, തന്റെ കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ഹൂഡ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഹൂഡ ബറോഡ ടീം വിട്ടിരുന്നു. അദ്ദേഹത്തിനെ ബറോഡ ടീം സസ്‌പെന്‍ഡും ചെയ്തിരുന്നു. ഹൂഡ പിന്നീട് രാജസ്ഥാന്‍ ടീമില്‍ ചേരുകയും ചെയ്തു. ഈ സീസണില്‍ 5.75 കോടിക്കാണ് ഹൂഡയെ ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ക്രൂണാലിനായി 8.25 കോടിയും നല്‍കിയിരുന്നു ലഖ്‌നൗ. ക്രുണാല്‍ ദീപക് ഹൂഡയെ കെട്ടിപ്പിടിക്കുന്നു. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ഗട്ടക് സിംഗ് എന്ന ആരാധകന്‍ കുറിച്ചു. ക്യാപ്റ്റനായ കെഎല്‍ രാഹുലിനെയും ഇക്കാര്യത്തില്‍ ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ക്യാപ്റ്റന്‍ രാഹുലിന് മാത്രമേ ഇത്തരമൊരു കാര്യം നടത്തി കാണിക്കാനാവൂ എന്നും ഒരു ആരാധകന്‍ കുറിച്ചു. ട്വിറ്ററില്‍ ്അതിവേഗമാണ് ഈ കെട്ടിപ്പിടുത്തം ട്രെന്‍ഡിംഗായത്.

്അതേസമയം ടീമിന്റെ മെന്‍ഡോര്‍ ഗൗതം ഗംഭീറിനും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ രണ്ടുപേരോടും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ടീം പറഞ്ഞിട്ടുണ്ട്. ഗംഭീറിന്റെ പവറാണിതെന്നും ആരാധകര്‍ പറയുന്നു. മോദി രാഹുലിനെ കെട്ടിപ്പിടിച്ചത് പോലെയുള്ള എനര്‍ജിയാണ് ഇക്കാര്യത്തില്‍ കണ്ടതെന്നും ചിലര്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഐപിഎല്‍ ഇപ്പോഴേ വിജയിച്ച് കഴിഞ്ഞെന്നാണ് ആരാധകരുടെ പക്ഷം. ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റ് വേണ്ടി വന്നു ഇവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍. ഐപിഎല്ലിന് നന്ദിയെന്നും സന്ദീപ് രത്‌ന കുറിച്ചു. എന്നാല്‍ മത്സരത്തില്‍ ഗുജറാത്തിനാണ് വിജയം നേടാനായത്. രാഹുല്‍ തേവാത്തിയയുടെ ബാറ്റിംഗാണ് ടീമിന് കരുത്തായത്.

Story first published: Tuesday, March 29, 2022, 1:36 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+