വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പഞ്ചറായി പഞ്ചാബ് പുറത്ത്, പ്ലേഓഫ് പ്രതീക്ഷ കാത്ത് ഡിസി

17 റണ്‍സിനാണ് ഡിസിയുടെ വിജയം

1

മുംബൈ: ബൗളിങ് മികവില്‍ പഞ്ചാബിനെ പഞ്ചറാക്കി റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത കാത്തു. എന്നാല്‍ തോല്‍വിയോടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ പഞ്ചാബ് പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു. ലോ സ്‌കോറിങ് ഗെയിമില്‍ 17 റണ്‍സിനാണ് ഡിസിയുടെ വിജയം. 160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പഞ്ചാബിനു മുന്നില്‍ ഡിസി വച്ചത്. പക്ഷെ ഒമ്പതു വിക്കറ്റിനു 142 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. ഈ വിജയത്തോടെ ആര്‍സിബിയെ പിന്തള്ളി ഡിസി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

മോശമല്ലാത്ത തുടക്കം പഞ്ചാബിനു ലഭിച്ചെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. രണ്ടിനു 53 റണ്‍സില്‍ നിന്നും ഏഴിനു 87ലേക്കു കൂപ്പുകുത്തിയ പഞ്ചാബിന് പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഒടുവില്‍ ഒമ്പതു വിക്കറ്റിനു 142 റണ്‍സെടുത്ത പഞ്ചാബ് മല്‍സരം അടിയറവയ്ക്കുകയും ചെയ്തു. ജിതേഷ് ശര്‍മയുടെ (44) ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന്റെ പരാജയഭാരം കുറച്ചത്. 34 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (28), ശിഖര്‍ ധവാന്‍ (19), രാഹുല്‍ ചാഹര്‍ () എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഭാനുക രാജപക്‌സെ (4), ലിയാം ലിവിങ്സ്റ്റണ്‍ (3), നായകന്‍ മായങ്ക് അഗര്‍വാള്‍ (0), ഹര്‍പ്രീത് ബ്രാര്‍ (1), റിഷി ധവാന്‍ (4), കാഗിസോ റബാഡ (6) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറില്‍ പുറത്തായി. നാലു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറാണ് ഡിസിയുടെ കഥ കഴിച്ചത്. മൂന്നോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റ് വീതമെടുത്ത കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേല്‍ മികച്ച പിന്തുണയേകി.

2

ആദ്യ വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- ധവാന്‍ സഖ്യം 38 റണ്‍സെടുത്തിരുന്നു. പക്ഷെ ആറാം ഓവറിലെ ഇരട്ടപ്രഹരം പഞ്ചാബിനെ സ്തബ്ധരാക്കി. ശര്‍ദ്ദുലിന്റെ ഈ ഓവറില്‍ രണ്ടു ബോളുകളുടെ വ്യത്യാസത്തില്‍ രാജപക്‌സെ, ധവാന്‍ എന്നിവര്‍ മടങ്ങിയതോടെ പഞ്ചാബ് മൂന്നിനു 54 എന്ന നിലയിലായി. ഏഴാം ഓവറില്‍ മായങ്കും എട്ടാം ഓവറില്‍ ലിവിങ്‌സ്റ്റണും ക്രീസ് വിട്ടു (അഞ്ചിന് 61).

തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയുമായി മിച്ചെല്‍ മാര്‍ഷ് മിന്നിച്ചപ്പോള്‍ 160 റണ്‍സിന്റെ വിജയക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു ഡിസി നല്‍കിയിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസി ഏഴു വിക്കറ്റിനു 159 റണ്‍സെടുക്കുകയായിരുന്നു. 63 റണ്‍സെടുത്ത മാര്‍ഷാണ് ഡിസി ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. 48 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും മാര്‍ഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സര്‍ഫറാസ് ഖാന്‍ (32), ലളിത് യാദവ് (24) എന്നിവരാണ് മറ്റു പ്രധാന സ്‌കോര്‍മാര്‍. ഡേവിഡ് വാര്‍ണര്‍ (ഗോള്‍ഡന്‍ ഡെക്ക്), നായകന്‍ റിഷഭ് പന്ത് (7), റോമന്‍ പവെല്‍ (2) തുടങ്ങി വമ്പനടിക്കാര്‍ പെട്ടെന്നു മടങ്ങിയതാണ് ഡിസിയെ വലിയ ടോല്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ശര്‍ദ്ദുല്‍ ടാക്കൂറാണ് (3) പുറത്തായ മറ്റൊരു താരം. അക്ഷര്‍ പട്ടേലും (17*) കുല്‍ദീപ് യാദവും (2*) പുറത്താവാതെ നിന്നു.

3

ബൗളിങില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് പഞ്ചാബിന്റെ സര്‍പ്രൈസ് താരമായത്. ബൗളിങില്‍ അക്കൗണ്ട് തുറന്ന അദ്ദേഹം ഡിസിയുടെ മൂന്നു വിക്കറ്റുകള്‍ കടപുഴക്കുകയും ചെയ്തു. വാര്‍ണര്‍, റിഷഭ്, പവെല്‍ തുടങ്ങിയവരായിരുന്നു ഇരകള്‍. നാലോവറില്‍ 27 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ മൂന്നു പേരെ മടക്കിയത്. ലിവിങ്സ്റ്റണിനെക്കൂടാതെ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനും മൂന്നു വിക്കറ്റുകള്‍ ലഭിച്ചു.

ഞെട്ടലോടെയായിരുന്നു ഡിസിയുടെ തുടക്കം. ഇന്നിങ്‌ലിലെ ആദ്യ ബോളില്‍ തന്നെ വാര്‍ണറെ ലിവിങ്‌സ്റ്റണിന്റെ ബൗളിങില്‍ രാഹുല്‍ ചാഹര്‍ പിടികൂടിയതോടെ ഡിസി സ്തബ്ധരായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സര്‍ഫറാസിനു കൂട്ടായി മാര്‍ഷ് വന്നതോടെ ഡിസി കരകയറി. 51 റണ്‍സ് ഇരുവരം ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. തകര്‍ത്തുകളിച്ച സര്‍ഫറാസ് പഞ്ചാബ് ബൗളിങ് നിരയ്ക്കു ഭീഷണിയുയര്‍ത്തവെയാണ് അര്‍ഷ്ദീപ് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 16 ബോളില്‍ നിന്നും അഞ്ചു ഫോറുകളും ഒരു സിക്‌സറുമടക്കം 32 റണ്‍സെടുത്ത സര്‍ഫറാസിനെ അര്‍ഷ്ദീപിന്റെ ബൗളിങില്‍ റണ്ണിങ് ക്യാച്ചിലൂടെ ചാഹര്‍ പിടികൂടി.

തൊട്ടടുത്ത ബോളില്‍ ലളിത് യാദവിനെ ബൗണ്ടറി ലൈനിന് അരികെ ജോണി ബെയര്‍സ്‌റ്റോ ക്യാച്ച് ചെയ്‌തെങ്കിലും അതു നോ ബോള്‍ വിളിച്ചത് ഡിസിക്കു ആശ്വാസമായി. മൂന്നാം വിക്കറ്റില്‍ മാര്‍ഷ്- ലളിത് ജോടി 37 റണ്‍സാണ് നേടിയത്. 11ാം ഓവറില്‍ ലളിതിനെ അര്‍ഷ്ദീപ് പുറത്താക്കി (മൂന്നിന് 98). 14 റണ്‍സിനിടെ റിഷഭ്, പവെല്‍ എന്നിവരും മടങ്ങിയതോടെ ഡിസിയുടെ സ്‌കോറിങിന്റെം വേഗം കുറയുകയായിരുന്നു. 200നടുത്ത് സ്‌കോര്‍ ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ഡിസി ഒടുവില്‍ 159 റണ്‍സില്‍ തൃപ്തിപ്പെടുകയും ചെയ്തു.

4

ടോസ് ലഭിച്ച പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ വിജയം കൊയ്ത അതേ ടീമിനെ പഞ്ചാബ് നിലനിര്‍ത്തി. എന്നാല്‍ ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. കെഎസ് ഭരത്, ചേതന്‍ സക്കാരിയ എന്നിവര്‍ക്കു പകരം സര്‍ഫറാസ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ കളിക്കുകയായിരുന്നു.

ഈ സീസണില്‍ രണ്ടാം തവണയാണ് ഡല്‍ഹിയും പഞ്ചാബും ഏറ്റുമുട്ടിയത്.കഴിഞ്ഞ മാസം 20ന് മുംബൈയിലായിരുന്നു ഇവര്‍ തമ്മിലുള്ള ആദ്യപാദ മല്‍സരം. അന്നു ബൗളിങിലും ബാറ്റിങിലും പഞ്ചാബിനെ ഡിസി വാരിക്കളയുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ കളിയില്‍ ഒമ്പതു വിക്കറ്റിനായിരുന്നു ഡിസിയുടെ വിജയം. ആദ്യം ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറില്‍ 115 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. റണ്‍ചേസില്‍ വളരെ അനായാസം ഡിസി വിജയിച്ചു കയറുകയും ചെയ്തു. 116 റണ്‍സിലെത്താന്‍ വെറും 10.3 ഓവറുകള്‍ മാത്രമേ ഡിസിക്കു വേണ്ടിവന്നുള്ളൂ. ഡേവിഡ് വാര്‍ണര്‍ (60*), പൃഥ്വി ഷാ (41) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഡിസിയെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്സ്- ജോണി ബെയര്‍സ്റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രാജപക്സെ, മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, സര്‍ഫറാസ് ഖാന്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമെന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്കിയ, ഖലീല്‍ അഹമ്മദ്.

Story first published: Monday, May 16, 2022, 23:30 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X