വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വാര്‍ണറുടെ പുതിയ തട്ടകം ആര്‍സിബി! അവരുടെ ക്യാപ്റ്റനുമാവും- ഉറപ്പിച്ച് ഹോഗ്

നിലവില്‍ എസ്ആര്‍എച്ചിന്റെ താരമാണ് വാര്‍ണര്‍

1

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കന്നിക്കിരീട വിജയത്തിനു ചുക്കാന്‍ പിടിച്ച് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്തോടെ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ നിന്നുപോലും ഒഴിവാക്കപ്പെട്ട അദ്ദേഹം എല്ലാ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടിയാണ് ലോകകപ്പില്‍ നല്‍കിയിരിക്കുന്നത്.

ഐപിഎല്ലിന്റെ അടുത്ത സീസണിലും വാര്‍ണര്‍ എസ്ആര്‍എച്ചില്‍ തന്നെ തുടരുന്ന കാര്യം സംശമാണ്. കാരണം ടീമുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ വലിയ വിള്ളലാണ് കഴിഞ്ഞ സീസണില്‍ സംഭവിച്ചത്. മെഗാ താരലേലം ജനുവരിയില്‍ നടക്കാനിരിക്കെ വാര്‍ണറുടെ ഡിമാന്റ് ഇനി ഇരട്ടിയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകകപ്പിലെ ഗംഭീര പ്രകടനത്തോടെ അദ്ദേഹം വീണ്ടും ഫ്രാഞ്ചൈസികള്‍ക്കു പ്രിയങ്കരനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാര്‍ണറെ സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

 ആര്‍സിബിയിലേക്ക്?

ആര്‍സിബിയിലേക്ക്?

ഐപിഎല്ലിലെ മെഗാ ലേലത്തില്‍ വാര്‍ണര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്കു വന്നാല്‍ എന്നെയത് ആശ്ചര്യപ്പെടുത്തില്ല. കാരണം വാര്‍ണറുടെ ബാറ്റിങ് ശൈലിക്കു യോജിച്ചതാണ് ബംഗ്ലൂരിലെ വിക്കറ്റ്. മാത്രമല്ല വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ അവര്‍ക്കു പുതിയ നായകനെയും വേണം. ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡാണ് വാര്‍ണറുടേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ആര്‍സിബി ലേലത്തില്‍ വാങ്ങാന്‍ സാധ്യത കൂടുതലാണെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 എസ്ആര്‍എച്ചില്‍ തുടരാനിടയില്ല

എസ്ആര്‍എച്ചില്‍ തുടരാനിടയില്ല

പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി തന്നെ വാര്‍ണര്‍ കളിക്കാന്‍ സാധ്യതയില്ലെന്നു ഹോഗ് അഭിപ്രായപ്പെട്ടു. എസ്ആര്‍എച്ചിനു വേണ്ടി വാര്‍ണര്‍ ഇനിയും ഇറങ്ങുമെന്നു എനിക്കു തോന്നുന്നില്ല. ഫ്രാഞ്ചൈസി മാനേജ്‌മെന്റും വാര്‍ണറും തമ്മിലുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഹോഗ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സീസണില്‍ എസ്ആര്‍എച്ച് ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുകയും പകരം കെയ്ന്‍ വില്ല്യംസണിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ വില്ല്യംസണിനു കീഴിലും ടീമിനു തിരിച്ചുവരാനായില്ല. യുഎഇയിലെ രണ്ടാംപാദത്തില്‍ ബാറ്റിങിലും മോശം ഫോം തുടര്‍ന്നതോടെ വാര്‍ണര്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കപ്പെടുകയും പകരം ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് ഈ റോളില്‍ കളിക്കുകയുമായിരുന്നു. ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ അതൃപ്തനായ വാര്‍ണര്‍ പിന്നീട് എസ്ആര്‍എച്ചിന്റെ ചില മല്‍സരങ്ങളില്‍ സ്റ്റേഡിയത്തിലേക്കു പോലും വന്നിരുന്നില്ല. മാത്രമല്ല ഡഗൗട്ടില്‍ ടീമംഗങ്ങളോടൊപ്പമിരിക്കാതെ മാറിനിന്ന അദ്ദേഹം ഗാലറിയില്‍ ഇരുന്നായിരുന്നു കളി കണ്ടത്. തന്നോട് അറിയിക്കുകയോ, വ്യക്തയമാ കാരണം ബോധിപ്പിക്കുകയോ ചെയ്യാതെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയതെന്നു ടൂര്‍ണമെന്റിനു ശേഷം വാര്‍ണര്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.

 എസ്ആര്‍എച്ചിലെത്തിയത് 2014ല്‍

എസ്ആര്‍എച്ചിലെത്തിയത് 2014ല്‍

2014ലെ ഐപിഎല്ലിനു മുന്നോടിയായിട്ടാണ് വാര്‍ണര്‍ എസ്ആര്‍എച്ച് ടീമിന്റെ ഭാഗമായത്. നാലു വര്‍ഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിനൊപ്പം ചെലവഴിച്ച ശേഷമായിരുന്നു എസ്ആര്‍എച്ചിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഓറഞ്ച് ആര്‍മിയുടെ നട്ടെല്ലായി പിന്നീട് അദ്ദേഹം മാറി. എസ്ആര്‍എച്ചിന്റെ ഏക ഐപിഎല്‍ കിരീടവിജയവും വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഫ്‌ളോപ്പായ വാര്‍ണര്‍ ടി20 ലോകകപ്പില്‍ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 48.16 ശരാശരിയില്‍ 289 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Monday, November 15, 2021, 14:11 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X