വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. അതിന് മുമ്പായി ടീമുകളെല്ലാം താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും രാജസ്ഥാന്‍ റോയല്‍സും മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ രവീന്ദ്ര ജഡേജ, എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരെയാണ് നിലനിര്‍ത്തിയത്. 40കാരനായ ധോണിയെ 12 കോടിക്ക് നിലനിര്‍ത്തിയതാണ് എല്ലാവരെയും അത്ഭുതദപ്പെടുത്തിയത്. ടീമില്‍ വലിയ അഴിച്ചുപണി നടക്കേണ്ടതുള്ളതിനാല്‍ ധോണിയുടെ സാന്നിധ്യം സിഎസ്‌കെയ്ക്ക് കരുത്താവുമെന്നുറപ്പ്.

IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

1

സുരേഷ് റെയ്‌ന, ഫഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരെയെല്ലാം സിഎസ്‌കെ കൈവിട്ടു. സീനിയര്‍ താരങ്ങളുമായി എത്തി കപ്പടിച്ച് മടങ്ങുന്ന ശൈലിയുള്ള ടീമാണ് സിഎസ്‌കെ. വയസന്‍ പടയെന്ന് അധിക്ഷേപിച്ചപ്പോഴെല്ലാം കിരീടം കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോണിക്കും സംഘത്തിനുമായിട്ടുണ്ട്. ഇത്തവണ സിഎസ്‌കെ ലേലത്തില്‍ ആരെയൊക്കെയാവും ലക്ഷ്യം വെക്കുകയെന്നതാണ് ആരാധകര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

ഇത്തവണയും സീനിയര്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സിഎസ്‌കെ മുന്നോട്ട് പോകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സിഎസ്‌കെ മെഗാ ലേലത്തില്‍ ആദ്യം സ്വന്തമാക്കുക സുരേഷ് റെയ്‌നയെയാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു റോബിന്‍ ഉത്തപ്പ. സിഎസ്‌കെയില്‍ റെയ്‌ന ഒഴിച്ചുകൂടാനാവാത്ത താരമാണെന്നാണ് ഉത്തപ്പ പറഞ്ഞത്.

2

'സുരേഷ് റെയ്‌ന സിഎസ്‌കെയുടെ കൈയിലുള്ള വജ്രായുധമാണ്. കഴിഞ്ഞ 10-12 വര്‍ഷത്തോളമായി സിഎസ്‌കെയ്ക്ക് നിരവധി നോക്കൗട്ട് മത്സരങ്ങള്‍ കടക്കാന്‍ പ്രധാന പങ്കുവഹിച്ച താരമാണ് റെയ്‌ന. ടീമിലെ നിര്‍ണ്ണായക താരമാണ് അവന്‍. അതുകൊണ്ട് തന്നെ മെഗാ ലേലത്തില്‍ റെയ്‌നയെ തിരിച്ചെത്തിക്കാനാവും സിഎസ്‌കെ ആദ്യം ശ്രമിക്കുക. ഫഫ് ഡുപ്ലെസിസിനെ ടീം ഒഴിവാക്കിയത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ മോയിന്‍ അലി ടു ഡയമെന്‍ഷന്‍ താരമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാനാവും. അതുകൊണ്ടാണ് ഡുപ്ലെസിസിനെ ഒഴിവാക്കി മോയിന്‍ അലിയെ സ്വന്തമാക്കിയത്'- ഉത്തപ്പ പറഞ്ഞു.

2

മോയിന്‍ അലി 2021ല്‍ സിഎസ്‌കെയിലെത്തിയ താരമാണ്. മോയിന്‍ അലിയെ സിഎസ്‌കെ സ്വന്തമാക്കിയപ്പോള്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ മധ്യനിരയില്‍ കളിച്ചിരുന്ന അലിയെ മൂന്നാം നമ്പറിലേക്ക് സിഎസ്‌കെ എത്തിച്ചതോടെ കണ്ടത് അത്ഭുതം. ബാറ്റുകൊണ്ടും പന്തുകൊണ്ടും അത്ഭുതം കാട്ടിയ അലി സിഎസ്‌കെയ്‌ക്കൊപ്പം പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചുവെന്ന് പറയാം.

ഇന്ന് ഇംഗ്ലണ്ടിന്റെ ടി20 ടീമിലെ നിര്‍ണ്ണായക താരമായി വരെ മോയിന്‍ അലിക്ക് മാറാനായി. ഇത് സിഎസ്‌കെയുടെ ടീമിനൊപ്പം ചേര്‍ന്നതിന് ശേഷമുള്ള വലിയ മാറ്റമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ മികവ് കാട്ടാന്‍ അലിക്ക് സാധിക്കും. നേരത്തെ തന്നെ അദ്ദേഹം ഇത് തെളിയിച്ചതുമാണ്. ഇത്തവണയും സിഎസ്‌കെ തങ്ങളുടെ നട്ടെല്ലുകളെ നിലനിര്‍ത്തിയാണ് താരങ്ങളെ ഒഴിവാക്കിയതെന്ന് പറയാം.

4

മികച്ച ഓള്‍റൗണ്ടര്‍മാര്‍ക്കായും സ്പിന്നര്‍മാര്‍ക്കായാവും സിഎസ്‌കെ പണം കൂടുതല്‍ മുടക്കുക. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിന് വളരെ പ്രാധാന്യമുണ്ട്. ധോണി സ്പിന്നിനെ നന്നായി പ്രയോജനപ്പെടുത്തുന്ന ക്യാപ്റ്റന്‍കൂടിയാണ്. ആര്‍ അശ്വിന്‍ സിഎസ്‌കെയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. കാരണം സ്പിന്‍ നിരയിലേക്ക് സീനിയര്‍ താരങ്ങളെ കൂടുതല്‍ പരിഗണിക്കുന്ന ശൈലിയാണ് സിഎസ്‌കെയുടേത്.

പേസ് നിരയിലും ടീം സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്. ദീപക് ചഹാര്‍,ലൂങ്കി എന്‍ഗിഡി,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെയെല്ലാം ഒഴിവാക്കിയ സിഎസ്‌കെ പുതിയ പേസര്‍മാരെത്തന്നെ രംഗത്തിറക്കേണ്ടതായുണ്ട്. ധോണിയെന്ന ക്യാപ്റ്റനും സ്റ്റീഫന്‍ ഫ്‌ളമിങ്ങെന്ന പരിശീലകനും ചേരുമ്പോള്‍ എന്ത് അത്ഭുതമാവും നടക്കുകയെന്ന് കാത്തിരുന്ന് കാണാം.

Story first published: Thursday, December 2, 2021, 9:14 [IST]
Other articles published on Dec 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X