വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡേജയെ അണ്‍ഫോളോ ചെയ്ത് സിഎസ്കെ! വാര്‍ണറുടെ ഗതിയാവുമോ?

ഇന്‍സ്റ്റയില്‍ താരത്തെ സിഎസ്‌കെ അണ്‍ഫോളോ ചെയ്തു

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെ സംബന്ധിച്ച് അത്ര സുഖകരമായ കാര്യങ്ങളല്ല പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായി സിഎസ്‌കെ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്നും ഇവര്‍ തമ്മില്‍ വൈകാതെ പിരിഞ്ഞേക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ജഡേജയെ സിഎസ്‌കെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്റില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ഇവര്‍ തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന സംശയങ്ങളുയരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഡേവിഡ് വാര്‍ണര്‍ക്കു കഴിഞ്ഞ സീസണിലുണ്ടായ അവഗണനയോടാണ് ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്.

1

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. ചരിത്രത്തില്‍ രണ്ടാം തവണയും അവര്‍ പ്ലേഓഫ് കാണാതെ പുറത്താവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തുള്ള ചെന്നൈ ഇനി പ്ലേഓഫിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.

2

ഈ സീസണിന്റെ തൊട്ടുമുമ്പ് എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് പകരം രവീന്ദ്ര ജഡേജയ്ക്കു ചുമതല നല്‍കിയതോടെയാണ് സിഎസ്‌കെയുടെ കഷ്ടകാലം തുടരുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ജഡ്ഡു സമ്പൂര്‍ണ പരാജയമായി മാറി. മാത്രമല്ല താരത്തിന്റെ വ്യക്തിഗത പ്രകടനവും മോശമായി മാറി. ഒടുവില്‍ സീസണിന്റെ മധ്യത്തോടെ ക്യാപ്റ്റന്‍സി രാജിവച്ച ജഡേജ പകരം ധോണിയോടു ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു.

3

സീസണിലെ എട്ടു മല്‍സരങ്ങള്‍ക്കു ശേഷമായിരുന്നു രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞത്. അദ്ദേഹം സ്വയം നായകസ്ഥാനം ഉപേക്ഷിച്ചതല്ലെന്നും ക്യാപ്റ്റന്‍സിയില്‍ അതൃപ്തരായ സിഎസ്‌കെ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഇതു ശരിവച്ചുകൊണ്ടാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റഗ്രാം ഹാന്റില്‍ ജഡേജയെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. ഈ സീസണിനു ശേഷം ജഡേജ സിഎസ്‌കെ വിട്ട് മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു ചേക്കേറുമോയെന്നാണ് ഇനി അറിയാനുള്ളത്.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരത്തില്‍ രവീന്ദ്ര ജഡേജ ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. പരിക്കു കാരണം വിശ്രമം നല്‍കിയിരിക്കുകയാണെന്നിയിരുന്നു ടോസിനു മുമ്പ് നായകന്‍ എംഎസ് ധോണിയുടെ വിശദീകരണം. പക്ഷെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറിയ ശേഷവും മോശം ഫോം തുടരുന്ന ജഡേജയെ സിഎസ്‌കെ ഒഴിവാക്കിയാതാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോഴത്തെയും ഈ സംഭവവികാസം.

5

രവീന്ദ്ര ജഡേജയെ സിഎസ്‌കെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ആദ്യം അദ്ദേഹത്തെ അവര്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കി. ശേഷം അവസാനത്തെ മല്‍സരത്തില്‍ ടീമിനു പുറത്തിരുത്തുകയും ചെയ്തു. ഇപ്പോള്‍ ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡേവിഡ് വാര്‍ണര്‍ക്കൊപ്പവും നമ്മള്‍ സമാനമായ കാര്യങ്ങളാണ് കണ്ടതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

6

രവീന്ദ്ര ജഡേജയെ സിഎസ്‌കെ ട്വിറ്ററില്‍ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്ന് മറ്റൊരു യൂസര്‍ പ്രതികരിച്ചു.
ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കു എന്തെങ്കിലും ഗുണമുണ്ടോയെന്ന് എനിക്കറിയില്ല. എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അത് ജഡ്ഡു, ധോണി, സിഎസ്‌കെ മാനേജ്‌മെന്റ് എന്നിവര്‍ക്കു പരിഹരിക്കാനാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

7

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സുരേഷ് റെയ്‌നയ്ക്കു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ല. ഇതോടെ പരിക്ക് ചൂണ്ടിക്കാട്ടി അവര്‍ അദ്ദേഹത്തെ പുറത്തിരുത്തി. സീസണിലേ ശേഷിച്ച മല്‍സരങ്ങളിലൊന്നും റെയ്‌നയെ സിഎസ്‌കെ കളിപ്പിച്ചില്ല. മാത്രമല്ല സീസണിനുശേഷം നിലനിര്‍ത്തുകയും ചെയ്തില്ല. രവീന്ദ്ര ജഡേജയും ഇതേ വഴിയിലൂടെയാണോ പോവുന്നതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

Story first published: Wednesday, May 11, 2022, 14:17 [IST]
Other articles published on May 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X