Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വീ മിസ് യൂ, ഡുപ്ലെസി പൊളിയാണെന്ന് സിഎസ്‌കെ ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: വീ മിസ് യൂ, ഡുപ്ലെസി പൊളിയാണെന്ന് സിഎസ്‌കെ ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആര്‍സിബി ആദ്യ മത്സരത്തില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ ഇറങ്ങി പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ക്യാപ്റ്റനായി എത്തിയ ഡുപ്ലെസി ഗംഭീര ബാറ്റിംഗാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആരാധകര്‍ ആകെ ആവേശത്തിലാണ്. ബാംഗ്ലൂര്‍ ആരാധകര്‍ ഡുപ്ലെസിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

എന്നാല്‍ സങ്കടപ്പെടുന്ന ഒരു വിഭാഗം ട്വിറ്ററില്‍ ഇത് പരസ്യമായി അറിയിച്ചിരിക്കുകയാണ്. മറ്റാരുമല്ല ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഫാന്‍സാണിത്. ചെന്നൈ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതിലുപരി നല്ലൊരു ഓപ്പണിംഗ് ജോഡിയാണ് സിഎസ്‌കെയില്‍ തകര്‍ന്നത്. ഡുപ്ലെസിയായിരുന്നു നേരത്തെ ചെന്നൈയുടെ ഓപ്പണര്‍. ഇതാണ് ആരാധകരുടെ സങ്കടത്തിന് കാരണം.

പതിഞ്ഞ തുടക്കം

ഡുപ്ലെസിയുടെ ബാറ്റിംഗ് വിചാരിച്ച വേഗത്തിലായിരുന്നു തുടങ്ങിയത്. 34 പന്തില്‍ 23 റണ്‍സ് എന്ന നിലയില്‍ പതറുകയായിരുന്നു താരം. ടൈമിംഗ് കണ്ടെത്താനും ഡുപ്ലെസി ബുദ്ധിമുട്ടി. 50 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് വന്നെങ്കിലും ഇഴഞ്ഞായിരുന്നു ഇന്നിംഗ്‌സ് മുന്നോട്ട് പോയത്. ആദ്യ പത്തോവര്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ആകെ ഉണ്ടായിരുന്നത് 79 റണ്‍സാണ്. എന്നാല്‍ രണ്ടാം പാതിയില്‍ കളി മാറി. 13ാം ഓവര്‍ മുതല്‍ വെടിക്കെട്ടിന്റെ പൂരമായിരുന്നു. ഈ ഓവറില്‍ ഒഡീന്‍ സ്മിത്തിനെതിരെ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടിച്ച് കൂട്ടി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 7 സിക്‌സറുകളാണ് താരം അടിച്ചത്. 88 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

മനസ്സ് തകര്‍ന്ന് സിഎസ്‌കെ ആരാധകര്‍

ചെന്നൈ ആരാധകരാണ് ഡുപ്ലെസിയുടെ ബാറ്റിംഗ് കണ്ട് മനം തകര്‍ന്നിരിക്കുന്നത്. ഡുപ്ലെസി മോശം ഫോമിലാണെന്ന് കരുതിയാണ് ചെന്നൈ അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഐപിഎല്ലിലെ കുതിപ്പ് ഡുപ്ലെസി തുടരുകയായിരുന്നു. ചെന്നൈയുടെ ഓപ്പണിംഗാണെങ്കില്‍ ദുര്‍ബലമാവുകയും ചെയ്തു. നിരവധി ട്രോളുകളിലൂടെയാണ് സിഎസ്‌കെ ആരാധകര്‍ ഡുപ്ലെസി പോയതില്‍ സങ്കടമറിയിച്ചത്. പഞ്ചാബിനെതിരെ ഡുപ്ലെസിയുടെ ഇന്നിംഗ്‌സ് കണ്ട് ആരാധകര്‍ തകര്‍ന്നു പോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യക്തമാകുന്നത്. ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ഫാഫിനെ എന്ന് സിഎസ്‌കെ ആരാധകര്‍ കുറിച്ചു. പലരും കരയുന്ന ഇമോജികളുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലേലത്തില്‍ പിടിച്ച് ആര്‍സിബി

ഓപ്പണിംഗില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും ഡുപ്ലെസിയെ സിഎസ്‌കെ കൈവിട്ടത് അദ്ഭുതമായിരുന്നു. എന്നാല്‍ ദേവദത്തിന് പകരം പുതിയൊരു ഓപ്പണറെ തേടിയ ബാംഗ്ലൂരിന് അത് കിട്ടുകയും ചെയ്തു. ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അതേസമയം ഡുപ്ലെസിക്ക് പകരം ഓപ്പണിംഗില്‍ എത്തിയ ഡെവണ്‍ കോണ്‍വേ വന്‍ പരാജയമായി. സ്‌കോര്‍ ഉയര്‍ത്താന്‍ പോലും സാധിക്കാതെ പതറി നില്‍ക്കുകയായിരുന്നു കോണ്‍വേ. സിഎസ്‌കെയുടെ ഉടമകള്‍ ഇപ്പോള്‍ ദു:ഖിക്കുന്നുണ്ടാവുമെന്ന് ആരാധകര്‍ പറയുന്നു. വിരമിച്ച താരങ്ങളാണ് ആദ്യ മത്സരത്തില്‍ തന്നെ തകര്‍ത്തടിക്കുന്നതെന്ന് സിഎസ്‌കെ ആരാധകര്‍ ചൂണ്ടിക്കാണിച്ചു.

അപാരമായ ഇന്നിംഗ്‌സ്

സിഎസ്‌കെ ആരാധകനെന്ന നിലയില്‍ ഡുപ്ലെസിയുടെ മികവ് എന്താണെന്ന് പറയാം. മികച്ച ക്യാപ്റ്റനാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പന്ത് അതിഗംഭീരമായിട്ടാണ് കളിക്കുന്നത്. ഡുപ്ലെസി ഇന്ന് കളിച്ചത് എല്ലാവര്‍ക്കും മാതൃകയാണ്. സിഎസ്‌കെയ്ക്ക് അദ്ദേഹം കളിച്ചിരുന്നു എന്നത് തന്നെ അദ്ഭുതമാണ്. എബി ഡിവില്യേഴ്‌സ് ഒരിക്കലും വിട്ടുപോയിട്ടില്ല. അത്തരമൊരു പ്രകടനമാണ് ഇന്ന് കണ്ടത്. അതിലുപരി ആര്‍സിബിയുടെ നേട്ടമാണിതെന്നും ആരാധകര്‍ വ്യക്തമാക്കി. സീസണിന്റെ തുടക്കത്തില്‍ തന്നെ ഗംഭീര പ്രകടനം ക്യാപ്റ്റനില്‍ നിന്നാണ് കാണാന്‍ സാധിച്ചതില്‍ ആര്‍സിബി ആരാധകര്‍ ആവേശത്തിലാണ്.

Story first published: Monday, March 28, 2022, 5:09 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+