
മുംബൈക്കെതിരെ ധോണി കളിച്ച വിധം നോക്കൂ. അത്രയ്ക്കും താരത്തിന് താല്‍പര്യമുണ്ട്. ഇനി ധോണിയില്‍ ക്രിക്കറ്റ് അവശേഷിക്കുന്നുവെന്നാണ് അത് കാണിക്കുന്നത്. പലരും ഒരു ഘട്ടം കഴിഞ്ഞാല്‍ മടുക്കും എന്ന് പറയുന്നു. എന്നാല്‍ ഇവിടെ ധോണി ഓരോ ഓവറിലും വന്‍ വേഗത്തിലാണ് ഓടി റണ്‍സെടുക്കുന്നത്. അടുത്ത ഓവര്‍ കളിക്കണമെന്ന ആവേശമാണ് ധോണി പ്രകടിപ്പിക്കുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ പറയുന്നു. മുംബൈക്കെതിരെ മൂന്ന് വിക്കറ്റ് തുടക്കത്തില്‍ വീണപ്പോള്‍ ശരിക്കും ഒരവസരമായിട്ടാണ് ധോണി കണ്ടത്. ഇത് മുമ്പും നമ്മള്‍ കണ്ടിച്ചുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ് ധോണി ഈ സീസണിലും കളിക്കും. 2020ല്‍ ഡാനി മോറിസണോട് പറഞ്ഞതാണ് എനിക്ക് പറയാനുള്ളത്. ഇനിയും മഞ്ഞ ജേഴ്‌സിയില്‍ തന്നെ കാണാനാവുമെന്നാണ് ധോണി പറഞ്ഞതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

മുംബൈക്കെതിരായ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഡിആര്‍എസ് സംവിധാനം ചെന്നൈ ബാറ്റിംഗില്‍ ഇല്ലാതായതാണ്. അതുകൊണ്ട് കോണ്‍വേയുടെ വിക്കറ്റ് സിഎസ്‌കെയ്ക്ക് നഷ്ടമായി. ശരിക്കും അത് ഔട്ടല്ലായിരുന്നു. കറന്റില്ലാത്തത് കൊണ്ട് ഡിആര്‍എസ് സംവിധാനം ലഭ്യമല്ലെന്നായിരുന്നു കോണ്‍വേയുടെ കാര്യത്തില്‍ അമ്പയര്‍മാരുടെ മറുപടി. ആരാധകര്‍ ഇക്കാര്യത്തില്‍ രോഷപ്രകടനവുമായി രംഗത്തെത്തി. പൈസ ഇല്ലാത്ത ലീഗായി ഐപിഎല്‍ മാറിയെന്നായിരുന്നു പരിഹാസം. വൈദ്യുതി പോലും അവര്‍ക്ക് ബാക്കപ്പായി എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. കോണ്‍വേ ഔട്ടല്ലെന്നും, അദ്ദേഹം നിര്‍ഭാഗ്യവാനാണെന്നും പവന്‍ കാര്‍ത്തിക് എന്ന ആരാധകന്‍ കുറിച്ചു.

സിഎസ്‌കെയ്ക്ക് ഡിആര്‍എസ്സ് ഇല്ലാതിരുന്നതില്‍ നിരാശയുണ്ടെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറഞ്ഞു. ശരിക്കും ദൗര്‍ഭാഗ്യമാണ് ആ സമയത്ത് സംഭവിച്ചത്. പക്ഷേ അത് കളിയുടെ ഭാഗമാണ്. പക്ഷേ ഒരുപാട് ഗുണകരമായ കാര്യങ്ങള്‍ ടീമില്‍സംഭവിച്ചിട്ടുണ്ട്. ചില മേഖലകളില്‍ അതുകൊണ്ട് മെച്ചപ്പെടുത്താന്‍ ശ്രമിക്കും. സിമര്‍ജീത്തും മുകേഷ് ചൗധരിയും ഗംഭീര ബൗളിംഗാണ് നടത്തിയത്. അവര്‍ ഒരുപാട് മെച്ചപ്പെട്ടു. മുകേഷ് ഈ സീസണില്‍ കളിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. ഏത്ര വലിയ സ്‌പെല്ലും എറിയാന്‍ മുകേഷ് തയ്യാറായി നില്‍ക്കുകയാണ്. സിമര്‍ജീത്ത് നാല് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും, നന്നായി എറിയുന്നുണ്ട്. ദീപക് ചാഹറും കൂടി വരുന്നതോടെ ടീമിന്റെ ബൗളിംഗ് ലൈനപ്പ് സൂപ്പറാവുമെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

ഡിആര്‍എസ് സംവിധാനം സിഎസ്‌കെ ബാറ്റിംഗ് പാതി പിന്നിട്ടപ്പോഴാണ് എത്തിയത്. അതേസമയം ധോണിക്കും ഈ വിഷയത്തില്‍ വിമര്‍ശനമുണ്ട്. മുംബൈ നിരയിലെ റിതിക് ഷൗക്കീന്‍ ഔട്ടാണെന്ന് അമ്പയര്‍ വിളിച്ചെങ്കിലും ഡിആര്‍എസ്സിലും ഔട്ടല്ലെന്ന് കണ്ടെത്തിയിരുന്നു. അമ്പയര്‍ ഔട്ട് കൊടുത്തത് ധോണി അപ്പീല്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണെന്നും, വൈഡ് വിളിക്കാനിരുന്നതാണ് അമ്പയറെന്നും മുംബൈ ആരാധകര്‍ പറയുന്നു. കോണ്‍വേയ്ക്കില്ലാത്ത ഭാഗ്യമാണ് ഷൗക്കീന് കിട്ടിയതെന്ന് സിഎസ്‌കെ ആരാധകര്‍ തിരിച്ചടിക്കുന്നു. ധോണിയുടെ അപ്പീലില്‍ ഔട്ടാണെന്ന് ഉറപ്പിക്കുകയായിരുന്നു അമ്പയര്‍. വളരെ മോശം അമ്പയറിംഗായിരുന്നു. ബാറ്റിനടുത്ത് കൂടി പന്ത് പോയിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications











