Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 97ന് ഓള്‍ഔട്ട്, ഗൗതം ഗംഭീറിന് ട്രിബ്യൂട്ട് നല്‍കിയതാണ്, ചെന്നൈയെ ട്രോളി സോഷ്യല്‍ മീഡിയ

മുംബൈ: ഐപിഎല്ലില്‍ നാണംകെട്ട തോല്‍വിയാണ് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിട്ടത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ചെന്നൈ 97 റണ്‍സിനാണ് വാങ്കഡെ സ്റ്റേഡിയില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ തകര്‍ന്ന് വീണത്. അതേസമയം ചെന്നൈയുടെ ബാറ്റിംഗ് നിരയ്ക്ക് മുന്നില്‍ മുംബൈയുടെ ബൗളര്‍മാര്‍ ലോകോത്തരമായി അനുഭവപ്പെട്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. സിഎസ്‌കെയുടെ ഐപിഎല്ലിലെ രണ്ടാമത്തെ ചെറിയ സ്‌കോറാണ് ഇത്. അതേസമയം മത്സരത്തില്‍ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചതോടെ അവര്‍ ഈ സീസണില്‍ പ്ലേ ഓഫിലെത്തില്ലെന്നും ഉറപ്പായി. എല്ലാ മത്സരങ്ങളും ജയിച്ചിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു.

ധോണി ആവറേജ് കൂട്ടുന്നു

ആരാധകര്‍ കടുത്ത നിരാശയിലാണ്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പോലും അവര്‍ വെറുതെ വിടുന്നില്ല. ധോണി ഇല്ലാത്ത റണ്ണിനായി ഓടിയത്, പുറത്താകാതെ നിന്ന് തന്റെ ബാറ്റിംഗ് ആവറേജ് വര്‍ധിപ്പിക്കാനാണെന്ന് മുംബൈ ആരാധകര്‍ പരിഹസിച്ചു. സിഎസ്‌കെയും ആര്‍സിബിയും വെച്ച് നോക്കുമ്പോള്‍ മുംബൈയാണ് ഭേദമെന്ന് ആരാധകര്‍ പറയുന്നു. 113 ആണ് ഞങ്ങളുടെ ചെറിയ സ്‌കോര്‍. അല്ലാതെ 68, 97 എന്നിങ്ങനെ അല്ലെന്നും വിക്രം എന്ന ആരാധകന്‍ കുറിച്ചു. ഐപിഎല്ലില്‍ നൂറ് റണ്‍സിന് താഴെ രണ്ട് തവണ മാത്രമാണ് സിഎസ്‌കെ പുറത്തായിട്ടുള്ളത്. രണ്ടും മുംബൈയോടാണ് രത്‌നിഷ് എന്ന ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.

പവര്‍കട്ട് ഇല്ലെങ്കില്‍ ചാമ്പ്യന്‍മാര്‍

ഇത് ആദ്യമായിട്ടല്ല സിഎസ്‌കെ മുന്‍നിര മുംബൈയോട് തകരുന്നത്. പല തവണ ഒരേ കാര്യം തന്നെ താന്‍ കണ്ടിട്ടുണ്ടെന്നും ഉദിത് എന്ന ആരാധകന്‍ പറയുന്നു. ഈ സീസണില്‍ പവര്‍കട്ട് ഇല്ലായിരുന്നുവെങ്കില്‍ ചാമ്പ്യന്മാരായേനെ എന്ന ട്രോളും ഇതിന് പിന്നാലെ വന്നിട്ടുണ്ട്. അന്‍ഷുമാന്‍ എന്നയാളാണ് ഈ ട്രോള്‍ അവതരിപ്പിച്ചത്. 2020, 2021, 2022, സീസണുകളിലായി സിഎസ്‌കെയ്ക്ക് അഞ്ച് വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ മുംബൈക്കെതിരെ നഷ്ടമായിട്ടുണ്ടെന്ന് ജോണ്‍സ് പറഞ്ഞു. 109, 97, 79 എന്നിങ്ങനെയാണ് സിഎസ്‌കെയുടെ മുംബൈക്കെതിരെയുള്ള വളരെ മോശം സ്‌കോറുകള്‍. 49 റണ്‍സ് നേടിയ ശേഷം സിഎസ്‌കെ ചാമ്പ്യന്മാരെ പോലെയായിരുന്നുവെന്നും ആര്‍സിബിയെ ട്രോളി സാഗര്‍ എന്ന യൂസര്‍ കുറിച്ചു.

മുംബൈയുടെ ട്രാപ്പ്

കോണ്‍വേയുടെ പവര്‍കട്ട് ട്രാപ്പിലൂടെ മുംബൈ ചെന്നൈയുടെ അഞ്ചാമത് ഐപിഎല്‍ കിരീടമാണ് തട്ടിയെടുത്തതെന്നും മുംബൈ ആരാധകര്‍ പരിഹസിക്കുന്നു. ദൈവം ചോദിച്ചപ്പോള്‍ ആരാധകര്‍ കിരീടം നേടുന്നതിനേക്കാള്‍ ധോണി നന്നായി ബാറ്റ് ചെയ്യാനാവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക. അതുകൊണ്ടാണ് ടീം തകരുന്നതെന്നും സായ് എന്ന ആരാധകന്‍ പരിഹസിച്ചു. ഗംഭീറിന്റെ ക്രെഡിറ്റ്, റെയ്‌നയുടെ ബാല്‍ക്കണി, ജഡേജയുടെ ക്യാപ്റ്റന്‍സി, എന്നിവയെല്ലാം ധോണിക്കെടുക്കാം. എന്നാലും സിഎസ്‌കെയെ നൂറ് റണ്‍സില്‍ എത്തിക്കാന്‍ ധോണിക്കാവില്ലെന്നും മുംബൈ ആരാധകര്‍ പറയുന്നു. ചെന്നൈ ക്രിക്കറ്റ് കളിക്കാന്‍ മറന്നുപോയതാണ്. ഫുട്‌ബോളിലെ പോലെയാണ് അവരുടെ സ്‌കോര്‍ എന്നും ട്രോളുന്നവരുണ്ട്.

ഗംഭീറിനുള്ള ട്രിബ്യൂട്ട്

സിഎസ്‌കെ ശരിക്കും ഗൗതം ഗംഭീറിന് ട്രിബ്യൂട്ട് കൊടുത്തതാണ്. ഗംഭീര്‍ ലോകകപ്പില്‍ അടിച്ച 97 റണ്‍സിനൊപ്പമാണ് സിഎസ്‌കെയുടെ സ്‌കോറെന്നും മുംബൈ പരിഹസിക്കുന്നു. എന്ത് വേണെങ്കിലും, പറഞ്ഞോ, പക്ഷേ കോണ്‍വേ പുറത്തായിട്ടില്ലെങ്കില്‍, തീര്‍ച്ചയായും അദ്ദേഹം സെഞ്ച്വറിയടിക്കുമായിരുന്നു. സിഎസ്‌കെ എല്ലാ മത്സരവും ജയിക്കുമായിരുന്നു. ഒരു ടീമിനും 16 പോയിന്റ് കിട്ടില്ലായിരുന്നു. അങ്ങനെ സിഎസ്‌കെ പ്ലേഓഫിലെത്തി, അഞ്ചാം കിരീടവും നേടുമെന്നും പരിഹാസങ്ങളുണ്ട്. ഗംഭീറിനുള്ള ട്രിബ്യൂട്ട് മാത്രമല്ല, ധോണി വാങ്കഡെയില്‍ ഇത്തവണ നോട്ടൗട്ടാണെന്നും സുനില്‍ എന്ന ആരാധകന്‍ പറഞ്ഞു. സിഎസ്‌കെ പ്ലേഓഫില്‍ കയറില്ലെന്ന് ഇനി എല്ലാവരും പറയുമല്ലോ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ജഡേജ ഫ്യൂസ് ഊരിവിട്ടതാണ് പവര്‍ കട്ടിന് കാരണമെന്നും ട്രോളുണ്ട്.

Story first published: Friday, May 13, 2022, 10:59 [IST]
Other articles published on May 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+