For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോണ്‍വേയുടെ താണ്ഡവം, എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഡല്‍ഹിയെ മടക്കി ബാസ്‌കറ്റിലാക്കി സിഎസ്‌കെ

By Vaisakhan MK

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഗംഭീര വിജയം. 91 റണ്‍സിനാണ് സിഎസ്‌കെ വിജയിച്ചത്. 209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ മികച്ച റണ്‍സുണ്ടായിരുന്നിട്ടും ഡല്‍ഹി മത്സരം കൈവിടുകയായിരുന്നു. 25 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹി ടീമിന്റെ ടോപ് സ്‌കോര്‍. ഇത്തവണ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഭരത് ആണ് ഓപ്പണറായി എത്തിയത്. എന്നാല്‍ അഞ്ച് പന്ത് എട്ട് റണ്‍സെടുത്ത ഭരതിനെ സിമര്‍ജീത്ത് മടക്കി. വാര്‍ണര്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചെങ്കിലും 19 റണ്‍സില്‍ മടങ്ങി. തീക്ഷണയാണ് പുറത്താക്കിയത്.

1

മിച്ചല്‍ മാര്‍ഷ് നല്ല തുടക്കം കിട്ടിയ ശേഷം വമ്പനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. മൂന്ന് ഫോറും ഒരു സികസ്‌റും സഹിതം താരം 25 റണ്‍സെടുത്തു. പതിനൊന്ന് പന്തില്‍ 21 റണ്‍സടിച്ച റിഷഭ് പന്തിനും തുടക്കം മുതലാക്കാനായില്ല. റോവ്മാന്‍ പവല്‍, റിപല്‍ പട്ടേല്‍, പക്ഷര്‍ പട്ടേല്‍ എന്നിവര്‍ പരാജയപ്പെട്ടു. ഷാര്‍ദുല്‍ താക്കൂര്‍, 19 പന്തില്‍ 24 റണ്‍സെടുത്തു. സിഎസ്‌കെയ്ക്കായി നാലോവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മോയിന്‍ അലി തിളങ്ങി. മുകേഷ് ചൗധരി, സിമര്‍ജീത്ത് സിംഗ്, ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. തീക്ഷ്ണയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഡെവണ്‍ കോണ്‍വേയുടെ മികവില്‍ ആറ് വിക്കറ്റിന് 208 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. അതേസമയം ബാറ്റിംഗ് എളുപ്പമായ പിച്ചില്‍ ഈ വിജയലക്ഷ്യം ഡല്‍ഹിക്ക് നേടിയെടുക്കുക അസാധ്യവുമല്ല. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ടീമില്‍ മാറ്റങ്ങളുണ്ടായിരുന്നു. അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. ലളിത് യാദവ് പുറത്തിരിക്കും. മന്‍ദീപ് സിംഗിന് പകരം കെഎസ് ഭരതും കളിക്കും.

അതേസമയം സിഎസ്‌കെ നിരയിലും മാറ്റമുണ്ടായിരുന്ന. രവീന്ദ്ര ജഡേജ ഇറങ്ങിയില്ല. പകരം ശിവം ദുബെ കളിക്കാനിറങ്ങി. ഡ്വെയന്‍ ബ്രാവോ പരിക്ക് മാറി കളിക്കുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ സിഎസ്‌കെയുടെ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. റിതുരാജ് ഗെയ്ക്വാദും കോണ്‍സവേയും ചേര്‍ന്ന് 11 ഓവറില്‍ 110 റണ്‍സാണ് അടിച്ച് കൂട്ടിയത്. കോണ്‍വേ 49 പന്തില്‍ 87 റണ്‍സടിച്ചു. അഞ്ച് സിക്‌സറും ഏഴ് ബൗണ്ടറിയും ആ മനോഹര ഇന്നിംഗ്‌സിലുണ്ടായിരുന്നു. കുല്‍ദീപ് യാദവിനെ തിരഞ്ഞുപിടിച്ചായിരുന്നു കോണ്‍വേയുടെ ആക്രമണം. മറുഭാഗത്ത് ഗെയ്ക്വാദ് ശാന്തനായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. 33 പന്തില്‍ 41 റണ്‍സാണ് താരം അടിച്ചത്. ഒരു സിക്‌സറും നാല് ബൗണ്ടറിയും ഇന്നിംഗ്‌സിലുണ്ടായിരുന്നു.

19 പന്തില്‍ 32 റണ്‍സടിച്ച് ശിവം ദുബെ തിരിച്ചുവരവ് ഗംഭീരമാക്കി. രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന നിമിഷം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ആളിക്കത്തി. 8 പന്തില്‍ 21 റണ്‍സടിച്ച ധോണിയാണ് സിഎസ്‌കെയുടെ സ്‌കോര്‍ 200 കടത്തിയത്. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും താരം പറത്തി. അതേസമയം ഡല്‍ഹി നിരയില്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 42 റണ്‍സ് താരം വഴങ്ങി. നാലോവറില്‍ 28 റണ്‍സാ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും തിളങ്ങി. കുല്‍ദീപ് യാദവ് മൂന്നോവറില്‍ 43 റണ്‍സാണ് വഴങ്ങിയത്. മിച്ചല്‍ മാര്‍ച്ചിനും ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Sunday, May 8, 2022, 23:19 [IST]
Other articles published on May 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+