വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രോഹിത്തിന് വേണം ഓപ്പണിങ് പങ്കാളിയെ- ആരെയെടുക്കും? ഇവരെത്തിയാല്‍ 'പൊളിക്കും'

മെഗാ ലേലം അടുത്ത മാസമാണ്

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ടീമാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ താരങ്ങളെയും വിദേശ കളിക്കാരെയും കൃത്യമായി വിന്യസിച്ച വളരെ സന്തുലിതമായ ടീമായിരുന്നു മുന്‍ സീസണുകളില്‍ മുംബൈയുടേത്. ഇതു തന്നെയായിരുന്നു അവരുടെ വിജയഫോര്‍മുല. വിദേശ കളിക്കാരേക്കാള്‍ പ്രതിഭാശാലികളായ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗെയിം പ്ലാനാണ് മുംബൈയുടേത്.

വിദേശ താരങ്ങളുടെ സെലക്ഷനിലും അവര്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്താറുണ്ട്. നാലു കളിക്കാരെയാണ് പുതിയ സീസണിലേക്കു മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്. ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ രോഹിത് തന്നെയാണ്. സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു മൂന്നു പേര്‍.

1

അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു യോജിച്ച മികച്ചൊരു ഓപ്പണിങ് പങ്കാളിയെ മുംബൈയ്ക്കു ആവശ്യമാണ്. കഴിഞ്ഞ സീസണില്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ എന്നിവര്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളികളായി വന്നിരുന്നു. ലേലത്തില്‍ ഈ റോളിലേക്കു മുംബൈയ്ക്കു പരിഗണിക്കാവുന്ന ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ഓപ്പണിങില്‍ വലത്-ഇടതു കൈ കോമ്പിനേഷനെന്ന പരമ്പരാഗത രീതി തന്നെ തുടരാനാണ് മുംബൈ ഇന്ത്യന്‍സ് ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നോട്ടമിടേണ്ടയാളാണ് യുവ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുരിനോടൊപ്പം മികച്ച പ്രകടനം നടത്തി പ്രതിഭ തെളിയിച്ച താരമാണ് ദേവ്ദത്ത്.

3

രണ്ടു സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും മെഗാ ലേലത്തിനു മുമ്പ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയാണ് അദ്ദേഹത്തെ ആര്‍സിബി കൈവിട്ടത്. കഴിഞ്ഞ സീസണില്‍ ദേവ്ദത്ത് കരിയറിലെ ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറി കുറിച്ചിരുന്നു. മെഗാ ലേലത്തില്‍ രണ്ടു കോടിയാണ് താരം തന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. തീര്‍ച്ചയായും ലേലത്തില്‍ വലിയ ഡിമാന്റുണ്ടവാന്‍ സാധ്യതയുള്ള താരങ്ങളില്‍ ദേവ്ദത്തുണ്ടാവുമെന്നുറപ്പാണ്.

 ജോണി ബെയര്‍‌സ്റ്റോ

ജോണി ബെയര്‍‌സ്റ്റോ

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയാണ് മുംബൈ ഇന്ത്യന്‍സിനു ഓപ്പണിങ് റോളിലേക്കു പരിഗണിക്കാവുന്ന മറ്റൊരു താരം. കഴിഞ്ഞ മൂന്നു സീസണികളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു അദ്ദേഹം. 2019ല്‍ തന്റെ കന്നി സീസണിലാണ് ബെയര്‍‌സ്റ്റോയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 10 മല്‍സരങ്ങളില്‍ നിന്നും 55.62 ശരാശരിയില്‍ 157.24 സ്‌ട്രൈക്ക് റേറ്റോടെ ബെയര്‍സ്‌റ്റോ 445 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

5

2020ല്‍ 11 മല്‍സരങ്ങളില്‍ നിന്നും 345 റണ്‍സായിരുന്നു ബെയര്‍സ്‌റ്റോയുടെ സമ്പാദ്യം. 31.36 ശരാശരിയില്‍ 126.83 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 97 ആയിരുന്നു.
കഴിഞ്ഞ സീണില്‍ ഏഴു മല്‍സരങ്ങളില്‍ മാത്രമേ ബെയര്‍‌സ്റ്റോയ്ക്കു കളിക്കാനായുള്ളൂ. ഇവയില്‍ നിന്നും 41.33 ശരാശരിയില്‍, 141.71 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റികളോടെ 248 റണ്‍സ് സ്‌കോര്‍ ചെയ്തു. പുറത്താവാതെ നേടിയ 63 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ പരിചയ സമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനെയും മുംബൈ ഇന്ത്യന്‍സിനു ഓപ്പണിങ് റോളിലേക്കു നോട്ടമിടാവുന്നതാണ്. ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളവരാണ് രോഹിത്തും ധവാനും, ഈ കോമ്പിനേഷന്‍ വന്‍ വിജയവുമായി മാറിയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ചതായിരുന്നു. ഇനി മുംബൈ ടീമിലും ഈ കോനിനേഷന്‍ ഒന്നിച്ചാല്‍ ക്ലിക്കാവുമെന്നുറപ്പാണ്.

7

മുന്‍ സീസുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ താരമാണ് ധവാന്‍. കഴിഞ്ഞ മൂന്നു സീസണുകളിലും 500ന് മുകളില്‍ റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 521, 618, 587 എന്നിങ്ങനെയാണ് സ്‌കോറുകള്‍.എന്നിട്ടും അദ്ദേഹത്തെ സീസണിനു ശേഷം ഡിസി കൈവിടാന്‍ കാരണം പ്രായം തന്നെയായിരിക്കാം. രണ്ട്-മൂന്ന് വര്‍ഷത്തേക്കെങ്കിലും ധവാന്‍ കളി തുടരാനാണ് സാധ്യത.

8

അതുകൊണ്ടു തന്നെ ദീര്‍ഘകാലത്തേക്ക് അല്ലാതെ കുറച്ചു വര്‍ഷങ്ങളിലേക്കു മാത്രം അദ്ദേഹത്തെ ഓപ്പണിങ് റോളില്‍ മുംബൈയ്ക്കു പരീക്ഷിക്കാം. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന ധവാന്‍ 192 മല്‍സരങ്ങളില്‍ നിന്നും 34.84 ശരാശരിയില്‍ 126.64 സ്‌ട്രൈക്ക് റേറ്റോടെ 5784 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 44 ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Thursday, January 27, 2022, 12:02 [IST]
Other articles published on Jan 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X