IPL 2022: 14ാം ഓവര്‍ കളി മാറ്റി, രാജസ്ഥാന്‍ കളി കൈവിട്ടതിന്റെ കാരണം പറഞ്ഞ് ബ്രാത്‌വൈറ്റ്
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ആദ്യ പകുതി വരെ മത്സരം ജയിച്ച് നില്‍ക്കുകയായിരുന്നുവെന്ന് വെസ്റ്റിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്. എന്നാല്‍ 14ാം ഓവറാണ് കളി മാറിയതെന്ന് പറയുകയാണ് താരം. രവിചന്ദ്രന്‍ അശ്വിനാണ് 14ാം ഓവര്‍ എറിഞ്ഞത്. 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആ ഓവറാണ് ആര്‍സിബിക്ക് അനുകൂലമായി മത്സരത്തെ മാറ്റിയത്. അനൂജ് റാവത്തും ഡുപ്ലെസിയും ചേര്‍ന്ന 55 റണ്‍സ് കൂട്ടുകെട്ട് മത്സരത്തില്‍ ആര്‍സിബിയെ ശക്തമാക്കിയെന്നും ബ്രാത്ത്‌വൈറ്റ് പറയുന്നു. അശ്വിന്‍ എറിഞ്ഞ ഓവറോടെ മത്സരം രാജസ്ഥാന്‍ തോറ്റുവെന്നും ബ്രാത്ത്‌വൈറ്റ് പറയുന്നു. പക്ഷേ പുതിയ പന്ത് എടുത്തിരുന്നെങ്കില്‍ രാജസ്ഥാന് തിരിച്ചുവരാന്‍ സാധിക്കുമായിരുന്നുവെന്നും താരം പറഞ്ഞു.

ആര്‍സിബി ഓപ്പണര്‍മാര്‍ കളിച്ച രീതി മികച്ചതായിരുന്നു. ചേസ് ചെയ്യുമ്പോള്‍ ടീമിന് അടിത്തറയിട്ടത് ആ ഓപ്പണിംഗാണ്. വിക്കറ്റുകള്‍ വീണാലും മത്സരത്തില്‍ വിജയസാധ്യതയുണ്ടെന്ന് ഉറപ്പാക്കാനും ആ കൂട്ടുകെട്ടുണ്ടാക്കിയ റണ്‍സ് കൊണ്ട് സാദിച്ചിരുന്നുവെന്നും ബ്രാത്ത്‌വൈറ്റ് പറഞ്ഞു. അതേസമയം മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും രാജസ്ഥാന് തീരുമാനമെടുക്കുന്നതില്‍ പിഴച്ചെന്ന് വ്യക്തമാക്കി. അശ്വിന്റെ ആ 21 റണ്‍സ് വഴങ്ങിയ ഓവറിന് ശേഷം രാജസ്ഥാന് നവദീപ് സെയ്‌നിക്കാണ് ഓവര്‍ നല്‍കിയത്. അത് വലിയ പിഴവായിരുന്നു. രാജസ്ഥാന്‍ അവരുടെ ഏറ്റവും മികച്ച ബൗളര്‍ക്കായിരുന്നു. ഓവര്‍ നല്‍കേണ്ടത്. ആ സാഹചര്യത്തില്‍ ആശ്രയിക്കാന്‍ പറ്റുന്ന താരമായിരുന്നു പന്തെറിയേണ്ടിയിരുന്നത്. ചഹല്‍ ആയിരുന്നു ആ സമയം പന്തെറിയേണ്ടിയിരുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.
അത്തരമൊരു ഘട്ടത്തില്‍ പരിചയസമ്പത്തില്ലാത്ത സെയ്‌നിക്കാണ് സഞ്ജു പന്തെറിയാന്‍ നല്‍കിയത്. രാജസ്ഥാന്‍ നിരയിലെ ഏറ്റവും പരിചയക്കുറവുള്ള താരമാണ് സെയ്‌നി. 17 റണ്‍സാണ് സെയ്‌നി വഴങ്ങിയത്. രാജസ്ഥാന്‍ അപ്പോള്‍ തന്നെ മത്സരം തോറ്റിരുന്നു. അവര്‍ നല്ലൊരു അടിത്തറയാണ് ഇല്ലാതാക്കിയതെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. അതേസമയം യൂസവേന്ദ്ര ചഹലിനെ അഭിനന്ദിക്കേണ്ടതുണ്ട്. മികച്ച സ്‌പെല്ലായിരുന്നു താരത്തിന്റേത്. വളരെ ബുദ്ധിപൂര്‍വം അദ്ദേഹം പന്തെറിച്ചു. വളരെയധിക വേരിയേഷനുകള്‍ ചഹലിനുണ്ടായിരുന്നു. പന്തിനെ വേഗം മാറ്റിയതൊക്കെ നല്ല രീതിയില്‍ ഫലം കണ്ടിരുന്നു. ഡുപ്ലെസിയെ പുറത്താക്കിയ രീതി ഗംഭീരമായിരുന്നു. ഡുപ്ലെസിക്ക് ആ ഷോട്ട് ഫീല്‍ഡറുള്ള ഇടത്തേക്ക് കളിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
അവസാന 45 പന്തില്‍ 83 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹബാസ് അഹമ്മദും കാര്‍ത്തിക്കും ചേര്‍ന്ന 67 റണ്‍സ് കൂട്ടുകെട്ടാണ് മത്സരം ആര്‍സിബിക്ക് അനുകൂലമാക്കിയത്. 45 റണ്‍സാണ് ഷഹബാസ് അടിച്ചെടുത്തത്. ഐപിഎല്ലിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ഇത് തന്റെ മൂന്നാമത്തെ സീസണാണ്. ഇതേ പൊസിഷനില്‍ കുറച്ച് കാലമായി ഞാന്‍ കളിക്കുന്നു. ഇനി മികച്ച പ്രകടനം നടത്തേണ്ട സമയമാണ്. കുറച്ച് ബുദ്ധിമുട്ടായിരുന്നു രാജസ്ഥാനെതിരെയുള്ള മത്സരം. എന്നാല്‍ ഡികെ മത്സരം മാറ്റി മറിച്ചത് എടുത്ത് പറയേണ്ടതാണ്. ആ ഇന്നിംഗ്‌സാണ് ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നും ഷഹബാസ് പറഞ്ഞു. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഇറങ്ങാനാണ് താല്‍പര്യം. ടീം ആവശ്യപ്പെടുന്ന സ്ഥലത്ത് ബാറ്റ് ചെയ്യുമെന്നും ഷഹബാസ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications