For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തണം? തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്, എബിഡിക്ക് ഇടമില്ല

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2022 സീസണിന് മുമ്പ് മെഗാ താരലേലം നടക്കുകയാണ്. ഡിസംബറിലാവും മെഗാ താരലേലം നടക്കുക. 2022ല്‍ 10 ടീമുകളെ രംഗത്തിറക്കാനുള്ള സജീവ ശ്രമത്തിലാണ് ബിസിസിഐ. പല പ്രമുഖ ടീമുകളെ സംബന്ധിച്ചും മെഗാ താരലേലം കടുത്ത തിരിച്ചടിയാണ്. മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി,ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ പല ടീമുകള്‍ക്കും നിലവില്‍ മികച്ച ടീമുണ്ട്. അതിനാല്‍ മെഗാ ലേലം ഈ ടീമുകള്‍ക്കെല്ലാം സന്തോഷം നല്‍കുന്ന കാര്യമല്ല.

Brad Hogg picks four players RCB could retain ahead of IPL 2022 auctions

വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് 2022ലെ താരലേലം വളരെ നിര്‍ണ്ണായകമാണ്. കന്നി കിരീടം ഉയര്‍ത്താന്‍ ആവിശ്യമായ മികച്ച ടീമിനെ രൂപപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമാണ് ആര്‍സിബിക്ക് മുന്നിലുള്ളത്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ആര്‍സിബി നിലനിര്‍ത്താന്‍ പോകുന്ന താരങ്ങളെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

abd

വിരാട് കോലി,മുഹമ്മദ് സിറാജ്,യുസ്‌വേന്ദ്ര ചഹാല്‍,ദേവ്ദത്ത് പടിക്കല്‍ എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തേണ്ടതെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. എന്നാല്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ എബി ഡിവില്ലിയേഴ്‌സിനെ ഹോഗ് പരിഗണിച്ചില്ല. ഇനിയും എത്രനാള്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്ന് അറിയാത്തതിനാല്‍ എബിഡിയെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് ഹോഗ് വിലയിരുത്തിയത്.

എന്നാല്‍ 2021 സീസണിലെ ആദ്യ പാദത്തില്‍ ഉള്‍പ്പെടെ ഗംഭീര പ്രകടനം കാഴ്ചവെച്ച എബിഡിയെ ലേലത്തിലേക്ക് വിട്ടുകൊടുക്കാന്‍ ആര്‍സിബി തയ്യാറാവുമോയെന്ന് കണ്ടറിയണം. അടുത്ത രണ്ട് വര്‍ഷമെങ്കിലും എബിഡി കളി തുടരാന്‍ തയ്യാറായാല്‍ അദ്ദേഹം നിലനിര്‍ത്താന്‍ ആര്‍സിബി ശ്രമിച്ചേക്കും. എന്നാല്‍ അതിന് എബിഡിയുടെ തീരുമാനമാണ് നിര്‍ണ്ണായകം.

സമീപകാലത്തായി മോശം ഫോമിലുള്ള യുസ്‌വേന്ദ്ര ചഹാലിനെ നിലനിര്‍ത്താന്‍ ആര്‍സിബി ശ്രമിച്ചേക്കില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാത്ത താരം നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലും സ്ഥിരം സാന്നിധ്യമല്ല. 2021ലെ ആദ്യ പാദത്തിലും മികച്ച പ്രകടനമല്ല നടത്തിയത്. അതിനാല്‍ മാറ്റത്തിന് ആര്‍സിബി ശ്രമം നടത്താനുള്ള സാധ്യത കൂടുതലാണ്.

എബിഡിയെ ലേലത്തിലേക്ക് അയച്ചാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആര്‍സിബി നിലനിര്‍ത്തിയേക്കുമെന്നും സൂചനകളുണ്ട്. 2021ല്‍ ടീമിലെത്തിയ മാക്‌സ് വെല്‍ ആര്‍സിബിയുടെ പദ്ധതികളോട് യോജിക്കുന്ന താരമാണ്. അതിനാല്‍ത്തന്നെ കോലിക്കും മാക്‌സ് വെല്ലിനെ നിലനിര്‍ത്തുന്നതോട് താല്‍പര്യം ഉണ്ടാവാനാണ് സാധ്യത.

Story first published: Monday, July 12, 2021, 15:33 [IST]
Other articles published on Jul 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+