വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 10 ഓവര്‍ ബൗള്‍ ചെയ്തു കാണിക്ക്, എന്നിട്ടാവാം ഐപിഎല്‍! ഹാര്‍ദിക്കിനു അഗ്നിപരീക്ഷ

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനാണ് അദ്ദേഹം

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഈ സീസണ്‍ തുലാസില്‍. വലിയ അഗ്നിപരീക്ഷയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവുന്നതിനു വേണ്ടി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) എത്തിരിക്കുകയാണ് ഹാര്‍ദിക്.

എന്‍സിഎയിലെത്തി ഫിറ്റ്‌നസ് തെളിയിക്തണമെന്നു താരത്തോടു സെലക്ടമാരും എന്‍സിഎയും നേരത്തേ തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ അന്നു അവയെ അവഗണിച്ച ഹാര്‍ദിക് ഇപ്പോള്‍ ഐപിഎല്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കെ പൂര്‍ണ ഫിറ്റ്‌നസ് തെളിയിക്കുന്നതായി ഒടുവില്‍ എന്‍സിഎയിലാണുള്ളത്.

1

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് വരുംദിവസങ്ങളിലായി നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റുകളില്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിജയിച്ചേ തീരൂ. പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിനു പുതിയ സീസണിലെ ഐപിഎല്ലിലും കളിക്കാനാവില്ല. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിയും ആരാധകരുമെല്ലാം നെഞ്ചിടിപ്പിലാണ്. ഹാര്‍ദിക് തീര്‍ച്ചയായും ഫിറ്റ്‌നസ് കടമ്പ മറികടന്ന് ഐപിഎല്ലില്‍ കളിക്കുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷെ ചെറിയൊരു പിഴവ് പറ്റിയാല്‍ ഐപിഎല്ലില്‍ ടൈറ്റന്‍സിനു പുതിയ നായകനെ കണ്ടെത്തേണ്ടിവരും.

2

ഫിറ്റ്‌നസ് തെളിയിക്കുന്നതായി 10 ഓവറുകള്‍ ബൗള്‍ ചെയ്യാനും ഹാര്‍ദിക് പാണ്ഡ്യയോടു എന്‍സിഎയില്‍ വച്ച് ആവശ്യപ്പെടുമെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞിരിക്കുന്നത്. എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്മണും ഇവിടെയുള്ള ഫിസിയോമാരുമായിരിക്കും ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് ടെസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

3

ചുരുങ്ങിയത് 10 ഓവറുകള്‍ ബൗള്‍ ചെയ്യുന്നതിനൊപ്പം നിര്‍ബന്ധിത യോ-യോ ടെസ്റ്റും താരം വിജയിക്കണമെന്നു സെലക്ടര്‍മാര്‍ വ്യക്തമാക്കിക്കഴിഞ്ഞ കാര്യമാണ്. ഇതു ഹാര്‍ദിക്കിനു വേണ്ടി മാത്രം പ്രത്യേകമായുള്ള നിയമമല്ല. എല്ലാ ക്രിക്കറ്റര്‍മാരും ഫിറ്റ്‌നസ് ടെസ്റ്റുകള്‍ വിജയിക്കേണ്ടതുണ്ട്. ഐപിഎല്ലിനു മുമ്പ് ബിസിസിഐയുടെ മുഖ്യ കരാറിലുള്‍പ്പെട്ട മുഴുവന്‍ താരങ്ങള്‍ക്കും ഇതു നിര്‍ബന്ധമാണെന്നും ബിസിസിഐ ഒഫീഷ്യല്‍ വിശദമാക്കി.

4

കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്ന യോ-യോ ടെസ്റ്റില്‍ 16.5ന് മുകളില്‍ സ്‌കോര്‍ ഹാര്‍ദിക് പാണ്ഡ്യക്കു നേടേണ്ടതുണ്ട്. അതോടൊപ്പം ഏറ്റവും കുറഞ്ഞത് 10 ഓവറുകളെങ്കിലും ബൗള്‍ ചെയ്യേണ്ടതുമുണ്ട്. ഇവ രണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ അദ്ദേഹത്തിനു ഐപിഎല്ലില്‍ കളിക്കാനുള്ള പച്ചക്കൊടി ലഭിക്കുകയുള്ളൂ.
ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള മുഴുവന്‍ കളിക്കാരും യോ-യോ ടെസ്റ്റില്‍ ചുരുങ്ങിയത് 16.5 സ്‌കോറെങ്കിലും നേടണം. മുമ്പ് ഈ ടെസ്റ്റില്‍ ശരാശരി 18 എങ്കിലും നേടിയിട്ടുള്ള താരമാണ് ഹാര്‍ദിക്. ഇത്തവണയും അദ്ദേഹത്തിനു ഈ സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

5

പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് പഴയതു പോലെ ബൗളിങും പുനരംഭിക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ നവംബര്‍ ആദ്യ വാരം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയായിരുന്നു താരത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. അതിനു ശേഷം ഒരു മല്‍സരം പോലും ഹാര്‍ദിക് കളിച്ചിട്ടില്ല.
ദേശീയ ടീമിനൊപ്പം ന്യൂസിലാന്‍ഡ് (ഹോം), സൗത്താഫ്രിക്ക (എവേ), വെസ്റ്റ് ഇന്‍ഡീസ് (ഹോം), ശ്രീലങ്ക (ഹോം) എന്നീ പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു.

6

ഇതിനിടെ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാന്‍ ഹാര്‍ദിക് ശ്രമിക്കണമെന്ന അഭിപ്രായം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. പക്ഷെ താരം ഇതു തള്ളിക്കളയുകയായിരുന്നു. ഐപിഎല്ലില്‍ കളിച്ചുകൊണ്ടായിരിക്കും ക്രിക്കറ്റിലേക്കു മടങ്ങിയെത്തുകയെന്നും ഹാര്‍ദിക് തുറന്നു പറഞ്ഞിരുന്നു.

അതേസമയം, ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ക്യാംപില്‍ വച്ച് ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നു. ബറോഡയില്‍ വച്ചായിരുന്നു ടൈറ്റന്‍സിന്റെ അഞ്ചു ദിവസത്തെ ക്യാംപ്. ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയില്‍ ഹാര്‍ദിക് ഇപ്പോള്‍ പൂര്‍ണ ഫിറ്റാണെങ്കിലും ബൗളിങിന്റെ കാര്യത്തില്‍ മുഴുവന്‍ ശേഷിയുടെ 75 ശതമാനം മാത്രമേ അദ്ദേഹത്തിനു സാധിക്കുന്നുള്ളൂയെന്നാണ് വിവരം.

Story first published: Tuesday, March 15, 2022, 16:30 [IST]
Other articles published on Mar 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X