വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വില്ലി നാട്ടിലേക്ക്, ഹൈദരാബാദിനെ ആരു നയിക്കും? സാധ്യത ഇവര്‍ക്ക്

ഭാര്യയുടെ പ്രസവം കാരണം അദ്ദേഹം ടീം വിടുകയാണ്

ഐപിഎല്ലില്‍ സണ്‍റൈഴേ്‌സ് ഹൈദരാബാദിനു അപ്രതീക്ഷിത തിരിച്ചടിയേകിയാണ് അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ടീം വിടുന്നത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നാണ് അവസാന ലീഗ് മല്‍സരത്തിനു കാത്തുനില്‍ക്കാതെ വില്ലിയുടെ മടക്കം. ഞായറാഴ്ച പഞ്ചാബ് കിങ്‌സുമായുള്ള അവസാന ലീഗ് മല്‍സരം ഹൈദരാബാദിനു നിര്‍ണായകമാണ്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ഈ മല്‍സരത്തില്‍ ഓറഞ്ച് ആര്‍മിക്കു ജയിച്ചേ തീരൂ.

1

തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം മുംബൈ ഇന്ത്യന്‍സുമായുളള കഴിഞ്ഞ മല്‍സസരത്തില്‍ ഹൈദരാബാദ് വിജയവഴിയില്‍ മടങ്ങിയെത്തിയിരുന്നു. മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ഹൈദരാബാദ് നേടിയത്. ഈ വിജയം നല്‍കിയ പ്രതീക്ഷയില്‍ അവസാന അങ്കത്തിനായി ഹൈദരാബാദ് ഒരുങ്ങവെയാണ് വില്ലിയുടെ അപ്രതീക്ഷിത പിന്‍മാറ്റം. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

പരിചയസമ്പന്നനായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്കു വരാനിടയുള്ള ഒരു താരം. ദീര്‍ഘകാലമായി ഹൈദരാബാദിനായി കളിച്ചുകൊണ്ടിരിക്കുന്ന ഭുവി തന്നെയാണ് നായകസ്ഥാനത്തക്കുള്ള ഫേവറിറ്റ്. നേരത്തേ 2019ല്‍ അദ്ദേഹം ആറു മല്‍സരങ്ങളില്‍ ഹൈദരാബാദിനെ നയിച്ചിരുന്നു.

3

ക്യാപ്റ്റനായ ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ടീമിനെ വിജയിക്കാനായിട്ടുള്ളൂവെന്നത് ഭുവിയുടെ ഒരു പോരായ്മ തന്നെയാണ്. പക്ഷെ അനുഭവസമ്പത്തും ഫ്രാഞ്ചൈസിയുമായി വര്‍ഷങ്ങളായുള്ള ബന്ധവും പരിഗണിക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏറ്റവും നല്ല ഓപ്ഷന്‍.
ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ബൗളര്‍മാര്‍ ക്യാപ്റ്റന്‍മാരായത് അധികം ചൂണ്ടിക്കാണിക്കാനില്ല. എങ്കിലും ഹൈദരാബാദിന്റെ നിര്‍ണായക താരങ്ങളിലൊരാളായ ഭുവിയെ തന്നെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിക്കോളാസ് പൂരന്‍

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായി അടുത്തിടെ ചുമതലയേറ്റ നിക്കോളാസ് പൂരനാണ് ഹൈദരാബാദ് നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ നായകനെന്ന നിലയില്‍ മതിയായ അനുഭവസമ്പത്ത് പൂരനുണ്ട്.
കഴിഞ്ഞ വര്‍ഷം കരെണ്‍ പൊള്ളാര്‍ഡിന്റെ അഭാവത്തില്‍ പാകിസ്താനെതിരേ പൂരന്‍ വിന്‍ഡീസ് ടീമിനെ നയിച്ചിരുന്നു.

5

വില്ല്യംസണ്‍ ഈ സീസണില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതു പരിഗണിക്കുമ്പോള്‍ ഭാവിയില്‍ ഹൈദരാബാദിന്റെ സ്ഥിരം നായകസ്ഥാനത്തേക്കും കൊണ്ടുവരാവുന്ന താരമാണ് പൂരന്‍. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ താരത്തിന്റെ വ്യക്തിഗത പ്രകടനവും ഈ സീസണില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമാണെന്നതിനൊപ്പം പ്രായവും പൂരനു അനുകൂല ഘടകമാണ്. താരത്തിനു 26 വയസ്സ് മാത്രമേയുള്ളൂ.

പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

നിക്കോളാസ് പൂരനെപ്പോലെ ഹൈദരാബാദിന്റെ ഭാവി സ്ഥിരം നായകനായി പരിഗണിക്കാവുന്നയാളാണ് ഇന്ത്യന്‍ യുവതാരം പ്രിയം ഗാര്‍ഗ്. നേരത്തേ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ഗാര്‍ഗ്. പ്രതിഭയുണ്ടായിട്ടും ഹൈദരാബാദ് ടീമില്‍ മതിയായ അവസരം അദ്ദേഹത്തിനു ലഭിച്ചിട്ടില്ല.

7

മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ കെയ്ന്‍ വില്ല്യംസണിനു പകരം ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച ഗാര്‍ഗ് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. 26 ബോളില്‍ 42 റണ്‍സ് അടിച്ചെടുത്ത താരം ടീമിനു വലിയ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. നേരത്ത മധ്യനിര ബാറ്ററായി ഹൈദരാബാദിനായി കളിച്ചിട്ടുള്ള ഗാര്‍ഗ് ആദ്യമായി ഓപ്പണറായ മല്‍സരം കൂടിയായിരുന്നു ഇത്.

Story first published: Thursday, May 19, 2022, 0:09 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X