Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഭുവനേശ്വറിനേക്കാള്‍ മിടുക്കന്‍ അര്‍ഷ്ദീപ്, ഇന്ത്യന്‍ ടീമില്‍ വേണം,പിന്തുണച്ച് മഞ്ജരേക്കര്‍

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ പഞ്ചാബിന്റെ തകര്‍പ്പന്‍ ജയത്തിന് കാരണം അവസാന മൂന്നോവറുകളായിരുന്നു. അതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഓവറായിരുന്നു അര്‍ഷ്ദീപ് എറിഞ്ഞ ഓവര്‍. മുംബൈയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടതും, സൂര്യകുമാര്‍ യാദവ് പുറത്താവാന്‍ കാരണം അര്‍ഷ്ദീപ് ഈ ഓവര്‍ എറിഞ്ഞത് കാരണമാണ്. നാലോവറില്‍ 29 റണ്‍സ് മാത്രമാണ് താരം വഴങ്ങി. നിര്‍ണായകമായ 18ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വഴങ്ങിയത്. അതും സൂര്യകുമാര്‍ യാദവിനെ പോലൊരു താരം സ്‌ട്രൈക്കില്‍ നില്‍ക്കുന്നുണ്ടായിരുന്നു. താരത്തെ ഇപ്പോള്‍ വലിയ രീതിയില്‍ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

1

ഇന്ത്യന്‍ ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാറിനേക്കാള്‍ മികച്ച ഓപ്ഷനാണ് അര്‍ഷ്ദീപ് സിംഗ് എന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ താരത്തിന് സാധിക്കാത്തത് ദൗര്‍ഭാഗ്യം കൊണ്ടാണെന്നും മഞ്ജരേക്കര്‍ പറയുന്നു. ഇന്ത്യ തീര്‍ച്ചയായും അര്‍ഷ്ദീപിന് അവസരം കൊടുക്കേണ്ട സമയം വന്നുവെന്നും അദ്ദേഹം പ ഞ്ഞു. ഇന്ത്യ എപ്പോഴും ആശ്രയിക്കുന്ന ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. വളരെ ഗംഭീരമായി പന്തെറിയുന്ന താരമാണ് ഭുവനേശ്വര്‍. എന്നാല്‍ ഇന്ന് നിങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍, അര്‍ഷ്ദീപ് ഭുവനേശ്വറിനേക്കാള്‍ എത്രയോ മികച്ച ബൗളറാണ്. ടി20 ടീമില്‍ ഇടംപിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ താരം അര്‍ഷ്ദീപാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

2

ഭുവനേശ്വറിനേക്കാള്‍ അര്‍ഹത ടി20 ടീമില്‍ കളിക്കാന്‍ അര്‍ഷ്ദീപിനുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരെ വെച്ച് നോക്കുമ്പോള്‍ ടോപ് ഫൈവില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ബൗളറാണ് അര്‍ഷ്ദീപ്. തീര്‍ച്ചയായും താരം തന്നെ അദ്ഭുതപ്പെടുന്നുണ്ടാവും. ഇനിയെന്താണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വേണ്ടി ചെയ്യേണ്ടതെന്നും മഞ്ജരേക്കര്‍ ചോദിച്ചു. അതേസമയം പഞ്ചാബ് നിരയില്‍ ഒഡയന്‍ സ്മിത്ത് നാല് വിക്കറ്റെടുത്തു. എന്നാല്‍ കഗിസോ റബാദയും അര്‍ഷ്ദീപുമാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവരാണ് ടീമിന്റെ വിജയത്തിലേക്ക് നിര്‍ണായക സംഭാവന നല്‍കിയതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അതേസമയം ഒഡയന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്. മുംബൈ വിജയത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ സൂര്യകുമാര്‍ യാദവ് പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്.

3

എല്ലാവരും ഒഡയന്‍ സ്മിത്ത് എടുത്ത നാല് വിക്കറ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. ആരും അര്‍ഷ്ദീപിനെ കുറിച്ച് സംസാരിക്കുന്നില്ല. എന്നാല്‍ മത്സരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു താരം റബാദയാണ്. രണ്ട് വമ്പന്‍ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അതില്‍ വരും. അര്‍ഷ്ദീപിന്റെ നേട്ടവും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതാണ്. അഞ്ച് റണ്‍സാണ് ഡെത്ത് ഓവറില്‍ താരം വഴങ്ങിയത്. അതും ക്രീസില്‍ ഉറച്ച് നിന്ന് വെടിക്കെട്ട് നടത്തുന്ന ഒരു ബാറ്റ്‌സ്മാനാണ് ഉള്ളത്. സൂര്യകുമാര്‍ ആ ഓവറില്‍ സിംഗിള്‍ എടുക്കുകയാണ് ചെയ്തത്. കാരണം അടിച്ച് പറത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അത് ശരിക്കും ബൗളറുടെ വിജയമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അര്‍ഷ്ദീപിന്റെ ഓവര്‍ കഴിഞ്ഞതോടെ മുംബൈ രണ്ടോവറില്‍ ജയിക്കാന്‍ 28 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ പഞ്ചാബ് വിട്ടുകൊടുത്തത് 15 റണ്‍സ് മാത്രമാണ്. മായങ്കിന്റെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നു. രാഹുല്‍ ചാഹറിനെ അടിച്ചുപറത്തിയപ്പോള്‍ മായങ്ക് നിരാശപ്പെട്ടില്ല. രാഹുല്‍ ചഹാറിന് അവസാന ഓവര്‍ നല്‍കിയത് പൊള്ളാര്‍ഡും സൂര്യകുമാറും ക്രീസിലുള്ളപ്പോഴാണ്. ഏറ്റവും റണ്‍സ് വഴങ്ങാന്‍ സാധ്യതയുള്ള ഒഡയന്‍ സ്മിത്തിനെ 20ാം ഓവര്‍ ഏല്‍പ്പിച്ചതും അത്തരമൊരു റിസ്‌കുള്ള തീരുമാനമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

Story first published: Friday, April 15, 2022, 8:37 [IST]
Other articles published on Apr 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+