വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2022: കോവിഡ് കേസ് ഉയരുന്നു, ഐപിഎല്‍ ഇന്ത്യക്ക് പുറത്തേക്ക്, യുഎഇ ആവില്ല, മറ്റൊരിടം

ഇന്ത്യയിലെ കോവിഡ് കേസുകളിലെ വര്‍ധനവ് വിലയിരുത്തുമ്പോള്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്തേക്ക് ടൂര്‍ണമെന്റ് കൊണ്ടുപോകാന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെന്നാണ് വിവരം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണ അഹമ്മദാബാദ്, ലഖ്‌നൗ എന്നീ രണ്ട് ടീമുകളെക്കൂടി ഉള്‍ക്കൊള്ളിച്ച് 10 ടീമുകളുമായി ടൂര്‍ണമെന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇടവേളക്ക് ശേഷം ഇന്ത്യയില്‍ ഐപിഎല്‍ പൂര്‍ണ്ണമായും നടത്താമെന്നും ബിസിസി ഐയും കണക്കുകൂട്ടിയിരുന്നു. വലിയ സാമ്പത്തിക നേട്ടവും അവര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ഉയരുന്ന കോവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുകയാണ്.

ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ആഗ്രഹിക്കുന്നതെങ്കിലും മറ്റ് വഴികളില്ലാതെ വന്നാല്‍ ഇന്ത്യക്ക് പുറത്തേക്ക് മത്സരം എത്തിക്കുന്നത് പരിഗണിക്കുമെന്ന നിലപാട് നേരത്തെ തന്നെ ബിസിസി ഐ വ്യക്തമാക്കിയതാണ്. ഇന്ത്യയിലെ കോവിഡ് കേസുകളിലെ വര്‍ധനവ് വിലയിരുത്തുമ്പോള്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്തേക്ക് ടൂര്‍ണമെന്റ് കൊണ്ടുപോകാന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

1

15ാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നതെന്നാണ് ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ബിസിസി ഐ പ്രധാനമായും ആശ്രയിച്ചിരുന്ന വേദി യുഎഇയായിരുന്നു. 2020ല്‍ കോവിഡ് വ്യാപനം അതിശക്തമായിരുന്നു. ഈ സമയത്ത് യുഎഇയിലെ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് ടൂര്‍ണമെന്റ് നടത്തിയത്.

2021ലേക്ക് വന്നപ്പോള്‍ ഇന്ത്യയില്‍ത്തന്നെ നടത്താം എന്ന തീരുമാനമാണ് ബിസിസി ഐ എടുത്തത്. എന്നാല്‍ പകുതി മത്സരം പിന്നിട്ടപ്പോഴേക്കും കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തി. വിദേശ താരങ്ങള്‍ക്കടക്കം 12ഓളം പേരിലേക്ക് കോവിഡ് വ്യാപിച്ചതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചു. വലിയ ഇടവേളക്ക് ശേഷം രണ്ടാം പകുതി യുഎഇയിലായാണ് പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും കോവിഡ് കേസുകളില്‍ വലിയ കുറവ് വന്നതിനാല്‍ കാണികളെ ഉള്‍ക്കൊള്ളിച്ചടക്കം ടൂര്‍ണമെന്റ് നടത്താനായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായതോടെ ടൂര്‍ണമെന്റുമായി മുന്നോട്ട് പോവുക പ്രയാസം തന്നെയാണ്. ബംഗളൂരുവില്‍ നിശ്ചയിച്ചിരിക്കുന്ന മെഗാ താരലേലം മാറ്റമില്ലാതെ തന്നെ നടക്കുമെന്നാണ് വിവരം. എന്നാല്‍ ടൂര്‍ണമെന്റിന്റെ വേദി സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് ബിസിസിയും ഐപിഎല്‍ ഭരണ സമിതിയും എത്താനുണ്ട്.

1

ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുകയെന്നത് എളുപ്പമല്ല. കാരണം 2021 ലെ ആദ്യ പാദത്തിനിടെ കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഓസീസ് സ്പിന്നര്‍ ആദം സാംബ നാട്ടിലേക്ക് മടങ്ങിപ്പോയ ശേഷം ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളെ വിമര്‍ശിച്ചിരുന്നു. ടൂര്‍ണമെന്റ് പെട്ടെന്ന് നിര്‍ത്തിയതോടെ പല താരങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കാല താമസമെടുക്കുകയും ചെയ്തു.

ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ പല വിദേശ താരങ്ങളും വിട്ടുനില്‍ക്കാനുള്ള സാധ്യതയുമുണ്ട്. അത് മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു മാറ്റത്തിന് ബിസിസിഐ തയ്യാറാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും ഒമിക്രോണ്‍ വ്യാപനം ശക്തമാണ്. ഒമിക്രോണ്‍ വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് തന്നെ വേദി സംബന്ധിച്ച തീരുമാനം കൃത്യമായ ആലോചനക്ക് ശേഷം മാത്രമേ ബിസിസിഐ എടുക്കൂ.

1

ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ താരങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവും. ഇത്രയും അധികം താരങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കുക ഇന്ത്യയിലെ സാഹചര്യത്തില്‍ എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് മാറ്റാനാണ് സാധ്യത കൂടുതല്‍. ഇതിനിടെ മുംബൈയിലെ മൂന്ന് വേദികളിലായി ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ എളുപ്പമല്ല. ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപനം ഉള്ളതിനാല്‍ യുഎഇയില്‍ത്തന്നെ ഐപിഎല്‍ നടത്തുന്നതാവും കൂടുതല്‍ നന്നാവുക.

Story first published: Thursday, January 13, 2022, 13:18 [IST]
Other articles published on Jan 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X