വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ധവാന്‍, മായങ്ക്, ബെയര്‍സ്‌റ്റോ, ലിവിങ്‌സ്റ്റണ്‍, ഷാരൂഖ്, ഒഡെയ്ന്‍! പഞ്ചാബിനെ പേടിക്കണം

ശക്തമായ ടീമിനെയാണ് അവര്‍ ഇറക്കുന്നത്

ഐപിഎല്ലില്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അടുത്ത തവണ അവസാനിപ്പിക്കാനുറച്ച് തന്നെയാണ് പഞ്ചാബ് കിങ്‌സിന്റെ കരുനീക്കം. മെഗാ ലേലത്തില്‍ വളരെ മികച്ച സൈനിങുകള്‍ നടത്തിയ അവര്‍ ആദ്യ കടമ്പ വിജയകരമായി പൂര്‍ത്തിയാക്കിയെന്നു നിസംശയം പറയാം. മികച്ച ഒരുപിടി കളിക്കാരെയാണ് അവര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

Punjab Kings 2022 Players List: Check team updates and full team squad in mega auction | Oneindia

ലേലത്തിനു മുമ്പ് മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നീ രണ്ടു പേരെ മാത്രമേ അവര്‍ നിലനിര്‍ത്തിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ അവര്‍ക്കു ലേലത്തില്‍ മറ്റു ടീമുകളെ അപേക്ഷിച്ച് വെല്ലുവിളി കൂടുതലായിരുന്നു. ഇതു പഞ്ചാബ് അതിജീവിച്ചിരിക്കുകയാണെന്നു ലേലത്തിലെ സൈനിങുകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാവും.

1

എതിര്‍ ടീമുകളെ ഭയപ്പെടുത്തുന്ന ബാറ്റിങ് ലൈനപ്പാണ് പഞ്ചാബ് കിങ്‌സിന്റേത്. മെഗാ ലേലത്തിന്റെ രണ്ടാംദിനം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിനെയും വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളറും വെടിക്കെട്ട് താരവുമായ ഒഡെയ്ന്‍ സ്മിത്തിനെയും കൂടി കൊണ്ടു വന്നതോടെ പഞ്ചാബ് കൂടുതല്‍ അപകടകാരിയായിരിക്കുകയാണ്. അതിവേഗം റണ്‍സ് വാരിക്കൂട്ടാന്‍ ശേഷിയുള്ള ഒരുപിടി ബാറ്റര്‍മാരാണ് പഞ്ചാബ് നിരയിലുള്ളത്.

2

ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരിക്കും പഞ്ചാബ് കിങ്‌സിനു വേണ്ടി പുതിയ സീസണില്‍ ഓപ്പണ്‍ ചെയ്യുക. മായങ്ക് നേരത്തേ തന്നെ പഞ്ചാബിന്റെ താരമാണെങ്കില്‍ ധവാന്‍ പുതിയ അംഗമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നാണ് അദ്ദേഹം പഞ്ചാബിലെത്തിയിരിക്കുന്നത്. ലേലത്തിന്റെ ആദ്യദിനം 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. മുന്‍ സീസണുകളില്‍ ഡിസിക്കായി റണ്‍സ് വാരിക്കൂട്ടിയ താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ രണ്ടു സെഞ്ച്വറികളും ധവാന്റെ പേരിലുണ്ട്.

3

പഞ്ചാബ് കിങ്‌സിനു വേണ്ടി മൂന്ന്, നാല് നമ്പറുകളില്‍ കളിക്കുക ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയായും ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണുമായിരിക്കും. ബെയര്‍‌സ്റ്റോയെ 6.75 കോടിക്കും ലിവിങ്‌സ്റ്റണിനെ 11.50 കോടിക്കുമാണ് പഞ്ചാബ് വാങ്ങിയത്. ഇത്തവണത്തെ മെഗാ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച വിദേശ താരം കൂടിയാണ് ലിവിങ്സ്റ്റണ്‍.
നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് ബെയര്‍‌സ്റ്റോ.

4

പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. ലിവിങ്സ്റ്റണിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ എടുത്തു പറയത്തക്ക പ്രകടനമൊന്നും നടത്തിയിട്ടില്ലെങ്കിലും ടി20യില്‍ അമ്പരപ്പിക്കുന്ന ബാറ്റിങ് റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. വരുന്ന സീസണില്‍ ലിവിങ്‌സ്റ്റണ്‍ ക്ലിക്കായാല്‍ പഞ്ചാബിനെ തടയുക ദുഷ്‌കരമാവുമെന്നുറപ്പാണ്.

5

ഇവര്‍ക്കു ശേഷം പഞ്ചാബ് കിങ്‌സിനായി അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡെയ്ന്‍ ്‌സ്മിത്തുമായിരിക്കും. കഴിഞ്ഞ സീസണിലും ഷാരൂഖ് പഞ്ചാബ് ടീമിനൊപ്പമുണ്ടായിരുന്നു. ഇത്തവണ മെഗാ ലേലത്തില്‍ ഒമ്പതു കോടിയാണ് താരത്തെ തിരികെ കൊണ്ടുവരാന്‍ പഞ്ചാബിനു ചെലവഴിക്കേണ്ടിവന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തു ഷാരൂഖ് നടത്തിയ പ്രകടനങ്ങള്‍ നോക്കിയാല്‍ ഈ തുക അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാം. പഞ്ചാബിലും ഫിനിഷറുടെ റോള്‍ തന്നെയാരിക്കും അദ്ദേഹത്തിന്റേത്.

6

ഒഡെയ്ന്‍ സ്മിത്തിന്റെ കാര്യമെടുത്താല്‍ അടുത്തിടെ സമാപിച്ച ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഏറ്റവും അപകടകാരിയായ താരമായിരുന്നു. ബൗളിങിലും ബാറ്റിങിലും പരമ്പരയിലുടനീളം ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സ്മിത്തിനായിരുന്നു. രണ്ടു മല്‍സരത്തില്‍ നിന്നും 60 റണ്‍സാണ് താരം നേടിയത്. അഞ്ചു സിക്‌സറുകളുള്‍പ്പെടെയായിരുന്നു ഇത്. കൂടാതെ മുന്നു വിക്കറ്റുകളും സ്മിത്ത് വീഴ്ത്തിയിരുന്നു.

Story first published: Sunday, February 13, 2022, 15:35 [IST]
Other articles published on Feb 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X