വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുഷ്താഖ് അലി ട്രോഫിയില്‍ മിന്നി, കന്നി ഐപിഎല്‍ പ്രവേശനം സ്വപ്‌നം കണ്ട് അഞ്ച് പേര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. മെഗാ ലേലമാണ് നടക്കാന്‍ പോകുന്നത്.കൂടാതെ പുതിയ രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ അവസരം ലഭിച്ചേക്കും. ലഖ്‌നൗ,അഹമ്മദാബാദ് എന്നിവടങ്ങില്‍ നിന്നുള്ള ടീമുകളാണ് പുതിയതായി എത്തുന്നത്. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി അവസാനിക്കുമ്പോള്‍ തമിഴ്‌നാട് കിരീടം നിലനിര്‍ത്തിയിരിക്കുകയാണ്.

ഫൈനലില്‍ കര്‍ണ്ണാടകയെ തോല്‍പ്പിച്ചാണ് തമിഴ്‌നാട് കിരീടം നേടിയത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ ടൂര്‍ണമെന്റിലൂടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ഇവരില്‍ പലരും ഇത്തവണത്തെ ഐപിഎല്ലില്‍ കന്നി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. ഇവരില്‍ നിന്ന് അവസരം ലഭിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

IPL 2022: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയേക്കില്ല, അഞ്ച് പേരിതാ IPL 2022: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയേക്കില്ല, അഞ്ച് പേരിതാ

അഭിനവ് മനോഹര്‍ (കര്‍ണാടക)

അഭിനവ് മനോഹര്‍ (കര്‍ണാടക)

കര്‍ണാടകയുടെ അഭിനവ് മനോഹറാണ് ഈ പട്ടികയിലെ ഒരാള്‍. കര്‍ണാടകയുടെ ഫൈനല്‍ പ്രവേശനത്തിന് നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. നാല് മത്സരങ്ങളില്‍ നിന്ന് 162 റണ്‍സാണ് അഭിനവ് കര്‍ണാടകയ്ക്കായി നേടിയത്. സ്‌ട്രൈക്കറേറ്റ് 150ന് മുകളിലാണ്. അരങ്ങേറ്റ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരേ 70 റണ്‍സാണ് അദ്ദേഹം നേടിയത്. ഫൈനലിലും ടീമിന്റെ ടോപ് സ്‌കോറര്‍ താരമാണ്. മധ്യനിര ബാറ്റ്‌സ്മാനായ അഭിനവിന് മെഗാ ലേലത്തില്‍ ഏതെങ്കിലുമൊരു ടീം പരിഗണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ജിതേഷ് ശര്‍മ (വിദര്‍ഭ)

ജിതേഷ് ശര്‍മ (വിദര്‍ഭ)

വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. സിക്‌സറടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ഇത്തവണ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയത്. 28കാരനായ താരം 18 സിക്‌സുകളാണ് പറത്തിയത്. ഏഴ് മത്സരത്തില്‍ നിന്ന് 214 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് 235.16 ആണ്. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിട്ടുണ്ടെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.

അക്ഷയ് കര്‍ണിവാര്‍ (വിദര്‍ഭ)

അക്ഷയ് കര്‍ണിവാര്‍ (വിദര്‍ഭ)

വിദര്‍ഭയുടെ സ്പിന്‍ ബൗളര്‍ അക്ഷയ് കര്‍ണിവാറാണ് മറ്റൊരു താരം. 29കാരനായ താരം രണ്ട് കൈകൊണ്ടും സ്പിന്നെറിയാന്‍ കെല്‍പ്പുള്ളവനാണ്. മണിപ്പൂരിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ് അദ്ദേഹം കൈയടി നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 13 വിക്കറ്റും അദ്ദേഹം നേടി. ആര്‍സിബി ഒരു സീസണില്‍ അദ്ദേഹത്തെ സ്വന്തമാക്കിയെങ്കിലും ഒരു മത്സരം പോലും കളിപ്പിക്കാതെ ഒഴിവാക്കി. ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് അടുത്ത സീസണില്‍ എന്തായാലും ആവിശ്യക്കാരുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സിവി മിലിന്ത് (ഹൈദരാബാദ്)

സിവി മിലിന്ത് (ഹൈദരാബാദ്)

ഇടംകൈയന്‍ പേസറായ സിവി മിലിന്തിനും അവസരം ലഭിച്ചേക്കും. ഇത്തവണ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഏഴ് മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇടം കൈയന്‍ പേസര്‍മാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ വളരെ പ്രാധാന്യമുണ്ട്. പല ഐപിഎല്‍ ടീമിലും മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലാത്തതിനാല്‍ത്തന്നെ മിലിന്തിന് ആവിശ്യക്കാര്‍ നിരവധി ഉണ്ടാകാനാണ് സാധ്യത.

സിവി സ്റ്റീഫന്‍ (ആന്ധ്രാപ്രദേശ്)

സിവി സ്റ്റീഫന്‍ (ആന്ധ്രാപ്രദേശ്)

ആന്ധ്രാപ്രദേശിന്റെ ഇടം കൈയന്‍ പേസറാണ് സിവി സ്റ്റീഫന്‍. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് സ്റ്റീഫന്‍. അഞ്ച് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകളാണ് സ്റ്റീഫന്‍ നേടിയത്. അതും 6.5 എന്ന മികച്ച ഇക്കോണമിയില്‍. 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റീഫന് ഐപിഎല്ലിലേക്ക് വിളിയെത്താനാണ് സാധ്യത കൂടുതല്‍.

Story first published: Tuesday, November 23, 2021, 12:45 [IST]
Other articles published on Nov 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X