IPL 2022: ടീമുകള്‍ നോ പറയും, അടുത്ത സീസണില്‍ ഇവര്‍ കളിക്കില്ല!

ഐപിഎല്ലിന്റെ 15ാം സീസണില്‍ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. ഇനി ബാക്കിയുള്ളത് ഫൈനലുള്‍പ്പെടെ വെറും മൂന്നു മല്‍സരങ്ങള്‍ മാത്രം. ഇതുവരെ നടന്ന മല്‍സരങ്ങളില്‍ നിരവധി താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിരുന്നു. അതുപോലെ തന്നെ മറ്റു ചില കളിക്കാര്‍ തങ്ങള്‍ക്കു ലഭിച്ച അവസരം മുതലാക്കാനാവാതെ ഫ്‌ളോപ്പായി മാറുകയും ചെയ്തിരുന്നു.

ലോക ക്രിക്കറ്റിലെ ചില ശ്രദ്ധേയരായ താരങ്ങള്‍ ഈ സീസണില്‍ വേണ്ടത്ര അവസരം ലഭിക്കാതെ കാഴ്ചക്കാരായി പുറത്തിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ ഐപിഎല്‍ ഭാവിയും അനിശ്ചിതത്വത്തിലാണ്. പ്ലെയിങ് ഇലവനലില്‍ പരമാവധി നാലു പേര്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയുള്ളതിനാല്‍ ഫ്രാഞ്ചൈസികള്‍ വളരെ ശ്രദ്ധയോടെയാണ് വിദേശ താരങ്ങളെ തിരഞ്ഞെടുത്തത്. അടുത്ത സീസണിലെ ഐപിഎല്ലില്‍ അവസരം ലഭിക്കാനിടയില്ലാത്ത ചില താരങ്ങള്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

ഡാരില്‍ മിച്ചെല്‍ (രാജസ്ഥാന്‍ റോയല്‍സ്)

ഡാരില്‍ മിച്ചെല്‍ (രാജസ്ഥാന്‍ റോയല്‍സ്)

ന്യൂസിലാന്‍ഡിന്റെ മുന്‍നിര ബാറ്റര്‍ ഡാരില്‍ മിച്ചെല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള മിച്ചെല്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും കസറിയിരുന്നു. മെഗാ ലേലത്തില്‍ റോയല്‍സ് വാങ്ങിയ മിച്ചെലിനു പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. 16.5 ശരാശരിയില്‍ അദ്ദേഹം നേടിയതാവട്ടെ 33 റണ്‍സ് മാത്രമാണ്.

ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഓപ്പണര്‍മാരുടെ റോളിലേക്കു രംഗത്തുള്ളതിനിലാണ് മിച്ചെലിനു കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയത്. ഇപ്പോള്‍ ടീമിലെ അധികപ്പറ്റായി അദ്ദേഹം മാറിയിരിക്കുയാണ്. അതുകൊണ്ടു സീസണിനു ശേഷം മിച്ചെലിനെ റോയല്‍സ് ഒഴിവാക്കിയേക്കും. അടുത്ത സീസണിലെ ലേലത്തില്‍ അദ്ദേഹത്തെ മറ്റേതെങ്കിലും ഫ്രാഞ്ചൈസികള്‍ വാങ്ങാനുള്ള സാധ്യതയും കുറവാണ്. അതിനാല്‍ മിച്ചെലിനെ പുതിയ സീസണില്‍ കണ്ടേക്കില്ല.

ആരോണ്‍ ഫിഞ്ച് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ആരോണ്‍ ഫിഞ്ച് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയിലും ക്ലിക്കാവാന്‍ സാധിക്കാതെ പോയ വമ്പന്‍ താരമാണ് ഓസ്‌ട്രേലിയയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ച്. ടൂര്‍ണമെന്റില്‍ ഏറെക്കുറെ എല്ലാ ഫ്രാഞ്ചൈസിക്കും വേണ്ടി അദ്ദേഹം കളിച്ചു കഴിഞ്ഞു. പക്ഷെ എവിടെയും സ്ഥാനമുറപ്പിക്കാന്‍ ഫിഞ്ചിനായിട്ടില്ല. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു താരം. സീസണിനു മുമ്പ് തന്നെ പിന്‍മാറിയ ഇംഗ്ലീഷ് ഓപ്പണര്‍ അലെക്‌സ് ഹേല്‍സിന്റെ പകരക്കാരനായാണ് ഫിഞ്ചിനെ കെകെആര്‍ കൊണ്ടുവന്നത്.

ചില മല്‍സരങ്ങളില്‍ മാത്രം കളിപ്പിച്ച അദ്ദേഹത്തെ പിന്നീട് കെകെആര്‍ പുറത്തിരുത്തുകയായിരുന്നു. അഞ്ചുു മല്‍സരങ്ങളിലാണ് ഫിഞ്ച് കളിച്ചത്. ഇവയില്‍ നിന്നും 17.28 ശരാശരിയില്‍ നേടിയത് വെറും 86 റണ്‍സാണ്. ഒരു ഫിഫ്റ്റി (58) മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച നാല് ഇന്നിങ്‌സുകളിലും ഓസീസ് നായകന്‍ ഫ്‌ളോപ്പായി മാറി. അടുത്ത സീസണിലെ ലേലത്തിലും ഫിഞ്ച് ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പക്ഷെ ഇതുവരെയുള്ള സീസണുകളിലെ മോശം പ്രകടനം വിലയിരുത്തുമ്പോള്‍ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തിനായി താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഫിഞ്ച് പക്ഷെ ഐപിഎല്ലില്‍ ദയനീയ പരാജയമാണ്.

 ഡേവിഡ് വില്ലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഡേവിഡ് വില്ലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലി ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ്. ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അഭാവത്തില്‍ സീസണിന്റെ തുടക്കത്തിലെ കുറച്ച് മല്‍സരങ്ങളില്‍ വില്ലിയെ ആര്‍സിബി കളിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.

അനുഭവസമ്പത്തുള്ള ഇടംകൈയന്‍ പേസര്‍ കൂടിയായ വില്ലി ഈ സീസണില്‍ ആര്‍സിബിയുടെ നിര്‍ണായക താരങ്ങളിലൊരാളാവുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.ഇത്തവണ നാലു മല്‍സരങ്ങളിലാണ് വില്ലി ആര്‍സിബിയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. പക്ഷെ ഒരേയൊരു വിക്കറ്റ് മാത്രമ അദ്ദേഹം വീഴ്ത്തിയുള്ളൂ. ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത വില്ലി സ്‌കോര്‍ ചെയ്തത് 18 റണ്‍സാണ്. ഈ സീസണിനു ശേഷം ആര്‍സിബി ഒഴിവാക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ഈ സീസണിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അടുത്ത വര്‍ഷത്തെ ലേലത്തില്‍ ഇംഗ്ലീഷ് താരത്തെ ആരും വാങ്ങാന്‍ സാധ്യതയില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, May 25, 2022, 18:47 [IST]
Other articles published on May 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X