Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയും ആര്‍സിബിയും ആരെയൊക്കെ നിലനിര്‍ത്തും? തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2022 സീസണിന് മുമ്പായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഡിസംബറിലാവും താരലേലം നടക്കുക. അടിമുടി മാറ്റങ്ങളുമായിട്ടാവും 2022 സീസണ്‍ നടക്കാന്‍ പോവുക. രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്തി 10 ടീമുമായി ഐപിഎല്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. മെഗാ ലേലത്തിന് മുമ്പ് ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തണമെന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്.

മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,ആര്‍സിബി തുടങ്ങിയ പല പ്രമുഖ ടീമുകള്‍ക്കും മെഗാ ലേലം കടുത്ത തിരിച്ചടിയാണ്. ഇതിനോടകം മികച്ച ടീമുള്ള ഇവര്‍ക്ക് ടീമില്‍ അഴിച്ചുപണി നടത്തേണ്ടി വരുന്നത് വലിയ തിരിച്ചടിയായേക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ 2021 സീസണിന്റെ ആദ്യ പാദം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്തുണ്ട്.

pollardanddevdutt

ഇപ്പോഴിതാ 2022ലെ താരലേലത്തിന് മുമ്പ് മുംബൈയും ആര്‍സിബിയും ആരെയൊക്കെ നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,ജസ്പ്രീത് ബുംറ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തണമെന്നാണ് ആകാശിന്റെ അഭിപ്രായം. മുംബൈ നിലനിര്‍ത്തുന്നത് ഇവരെത്തന്നെയാവാണ് സാധ്യത.

സൂര്യകുമാര്‍ യാദവ്,ക്വിന്റന്‍ ഡീകോക്ക്,ഇഷാന്‍ കിഷന്‍,ട്രന്റ് ബോള്‍ട്ട് എന്നിവരെ ഒഴിവാക്കി ലേലത്തില്‍ തിരിച്ചെത്തിക്കാന്‍ മുംബൈ ശ്രമിച്ചേക്കും. ഇതില്‍ സൂര്യകുമാറിന്റെ അഭാവവും ട്രന്റ് ബോള്‍ട്ടിന്റെ അഭാവവും കടുത്ത തിരിച്ചടിയാണ്. മലിംഗ വിരമിച്ചതോടെ ബുംറക്കൊപ്പം മികച്ചൊരു പേസ് കൂട്ടുകെട്ടില്ല. അതിനാല്‍ത്തന്നെ ബോള്‍ട്ടിനെ വിടുന്നത് മുംബൈയെ പ്രതികൂലമായി ബാധിച്ചേക്കും. ഇഷാനെയും ഡീ കോക്കിനെയും കൈവിട്ടാല്‍ പുതിയ വിക്കറ്റ് കീപ്പറെ കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്.

വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് ഇത്തവണ ശക്തമായ ടീമായിരുന്നു ഉണ്ടായിരുന്നത്. 2021 സീസണിന്റെ ആദ്യ പാദം അവസാനിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് ആര്‍സിബി ഉണ്ടായിരുന്നു. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് 2022ലെ ലേലം വളരെ പ്രധാനപ്പെട്ടതാണ്. നായകന്‍ വിരാട് കോലിക്കൊപ്പം എബി ഡിവില്ലിയേഴ്‌സ്,ദേവ്ദത്ത് പടിക്കല്‍,യുസ്‌വേന്ദ്ര ചഹാല്‍ എന്നിവരെയാവും ആര്‍സിബി നിലനിര്‍ത്തുകയെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.

ഇതില്‍ ചഹാലിനെ നിലനിര്‍ത്തുന്ന കാര്യം സംശയമാണ്. ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണെങ്കിലും സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ ഒരു പിശുക്കും കാട്ടാത്ത ചഹാലിനെ ആര്‍സിബി ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. നാലാമനായി പേസര്‍ മുഹമ്മദ് സിറാജിനെ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

Story first published: Monday, July 12, 2021, 15:18 [IST]
Other articles published on Jul 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+