For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹൈദരാബാദ് ആരെയൊക്കെ നിലനിര്‍ത്തും?ഭുവിയെ നിലനിര്‍ത്തില്ല, കാരണം ചൂണ്ടിക്കാട്ടി ആകാശ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ടീമുകളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കാരണം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ആരെയൊക്കെ നിലനിര്‍ത്തണം ഒഴിവാക്കണം എന്ന് തീരുമാനിക്കുക പ്രയാസമുള്ള കാര്യമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ് അടുത്ത സീസണ്‍. ഇത്തവണ പാതിവഴിയ്ക്ക് ടൂര്‍ണമെന്റ് നിന്നുപോകുമ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

ഡേവിഡ് വാര്‍ണറുമായി ഈ സീസണില്‍ ടീം മാനേജ്‌മെന്റ് ഉടക്കിലായതോടെ ആരെയൊക്കെയാവും ഹൈദരാബാദ് നിലനിര്‍ത്തുകയെന്നത് അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുള്ള കാര്യമാണ്. ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ആകാശ് ചോപ്ര.

ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങളിലൊരാള്‍ ഭുവനേശ്വര്‍ കുമാറാണ്. എന്നാല്‍ അവന്റെ ഫിറ്റ്‌നസാണ് പ്രശ്‌നം. അതിനാല്‍ത്തന്നെ ലേലത്തില്‍ ചെറിയ വിലക്ക് ലഭിച്ചാല്‍ മാത്രം എടുക്കുകയും അല്ലെങ്കില്‍ ഒഴിവാക്കാനുമാണ് സാധ്യത. എന്റെ അഭിപ്രായത്തില്‍ റാഷിദ് ഖാനെയാവും ഹൈദരാബാദ് ആദ്യമായി നിലനിര്‍ത്തുക. റാഷിദ് ഖാന്‍ വളരെ മൂല്യമുള്ള താരമാണെന്നും ആകാശ് പറഞ്ഞു.

bhuvneshwarkumar

രണ്ടാമതായി ഡേവിഡ് വാര്‍ണറെയാണ് ആകാശ് തിരഞ്ഞെടുത്തത്. 2016ല്‍ ഹൈദരാബാദിന് കിരീടം നേടിക്കൊടുത്ത നായകനാണ് വാര്‍ണര്‍. എന്നാല്‍ ഇത്തവണ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ഇനിയും ടീമില്‍ തുടരാന്‍ വാര്‍ണര്‍ താല്‍പര്യപ്പെടുമെന്ന് കരുതുന്നില്ല.

ആര്‍ടിഎമ്മിലൂടെ ഭുവനേശ്വര്‍ കുമാര്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരിലൊരാളെയാവും ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയെന്ന് ആകാശ് പറഞ്ഞു. ഇത്തവണയും മോശം ഫോമിലായിരുന്ന ഭുവിയെ നിലനിര്‍ത്താതെ വില്യംസണെ നിലനിര്‍ത്താനാണ് സാധ്യത. വരുന്ന സീസണിലും വില്യംസണെ ക്യാപ്റ്റനായി ഹൈദരാബാദ് നിലനിര്‍ത്തിയേക്കും.

വലിയ പൊളിച്ചെഴുത്ത് തന്നെ ഹൈദരാബാദില്‍ ഉണ്ടാവും. നിലവില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ടീമിലുണ്ട്. പ്രധാനമായും മധ്യനിരയില്‍. വാര്‍ണറെ നിലനിര്‍ത്തിയാല്‍ അത് ടീമിന് ഗുണമാകും. അല്ലെങ്കില്‍ ആ വിടവ് നികത്തുക പ്രയാസമാവും. മനീഷ് പാണ്ഡെ,മുഹമ്മദ് നബി,സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങിയവരെയെല്ലാം ഹൈദരാബാദ് ഒഴിവാക്കിയേക്കും. പേസര്‍ സന്ദീപ് ശര്‍മയേയും ഒഴിവാക്കാനാണ് സാധ്യത. വരുന്ന സീസണില്‍ മികച്ച ഓള്‍റൗണ്ടര്‍മാരെ ടീമിലെത്തിക്കാന്‍ ഹൈദരാബാദ് കൂടുതല്‍ പണം ചിലവിടാനാണ് സാധ്യത.

Story first published: Wednesday, May 26, 2021, 16:50 [IST]
Other articles published on May 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+