Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈ ആരെയൊക്കെ നിലനിര്‍ത്തും? മൂന്ന് താരങ്ങളെ നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്ന് പോയിരിക്കുകയാണ്. സെപ്തംബറില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുമോയെന്ന് കണ്ടറിയണം. 2022 സീസണില്‍ മെഗാ താരലേലമാണ് നടക്കാനുള്ളത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് മെഗാലേലമെന്നത് വലിയ തിരിച്ചടിയാണ്. ആരെയൊക്കെ നിലനിര്‍ത്തും ഒഴിവാക്കും എന്നത് മുംബൈയെ സംബന്ധിച്ച് വലിയ തലവേദനയാണ്.

മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ആരെയൊക്ക ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്തുമെന്നതും കണ്ടറിയണം. ഇപ്പോഴിതാ മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. അദ്ദേഹം നിര്‍ദേശിച്ച മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

mumbaiindians

'മുംബൈയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് മെഗാ ലേലം. ലേലം നടക്കരുതെന്നാണ് മുംബൈ ആഗ്രഹിക്കുന്നത്. കാരണം മികച്ച സെറ്റായ ടീം നിലവില്‍ അവര്‍ക്കുണ്ട്. എന്നാല്‍ ലേലത്തിന്റെ ഭാഗമാവാതെ അവര്‍ക്ക് മറ്റ് വഴികളില്ല. രണ്ട് താരങ്ങളെ നേരിട്ട് നിലനിര്‍ത്താനും ഒരു താരത്തിനായി ആര്‍ടിഎം ഉപയോഗിക്കാനുമാണ് അവസരം. നായകനെന്ന നിലയിലും ടീം കെട്ടിപ്പടുത്ത താരമെന്ന നിലയിലും രോഹിത് ശര്‍മയെ അവര്‍ നിലനിര്‍ത്തും. രോഹിതിനൊപ്പോലൊരു വിജയിച്ച നായകനെ കണ്ടെത്തുക പ്രയാസമാണ്'-ആകാശ് പറഞ്ഞു.

ജസ്പ്രീത് ബുംറയെയാവും മുംബൈ നിലനിര്‍ത്തുന്ന മറ്റൊരു താരം. നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം.ആര്‍ടിഎം ഉപയോഗിക്കുക ഹര്‍ദിക് പാണ്ഡ്യയ്ക്കുവേണ്ടിയാവും. അവന്‍ പന്തെറിയാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും ടീമിലെ സമ്പാദ്യമാണവന്‍. അതിനാല്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആകാശ് പറഞ്ഞു.

നിലവില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള മിക്ക താരങ്ങളും മികച്ച പ്രകടനം നടത്തുന്നവരാണ്. ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ട്രന്റ് ബോള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. പൊള്ളാര്‍ഡിനെ ഏത് വിധേനെയും മുംബൈ ടീമില്‍ എത്തിക്കും. ക്രുണാല്‍ പാണ്ഡ്യയെ മുംബൈ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ മുംബൈയുടെ കിരീട നേട്ടങ്ങളിലെല്ലാം വലിയ പങ്കുവഹിച്ച താരമാണ് ക്രുണാല്‍. എന്നാല്‍ മെഗാലേലമായതിനാല്‍ താരത്തെ കൈവിടാതെ മുംബൈക്ക് മറ്റ് വഴികളില്ല.

Story first published: Wednesday, May 26, 2021, 14:58 [IST]
Other articles published on May 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+