For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തി ക്യാപ്റ്റനാക്കൂ', പഞ്ചാബിനോട് നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ നടക്കാനിരിക്കെ മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത ഒട്ടുമിക്ക ടീമുകള്‍ക്കും പുതിയ ക്യാപ്റ്റനെ വേണമെന്നതാണ്. മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ രോഹിത് ശര്‍മ,ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ റിഷഭ് പന്ത്,രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജു സാംസണ്‍,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായി കെയ്ന്‍ വില്യംസന്‍ എന്നിവരുടെ കാര്യം ഉറപ്പായിക്കഴിഞ്ഞു.

പുതിയ രണ്ട് ടീമുകള്‍ ഉള്‍പ്പെടെ ആറ് ടീമുകള്‍ക്ക് പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. സിഎസ്‌കെ നായകനായി ധോണിയെ നിലനിര്‍ത്തുമോ ഇല്ലെയോ എന്നത് കണ്ടറിയണം. ആര്‍സിബി,പഞ്ചാബ് കിങ്‌സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,അഹമ്മദാബാദ്,ലഖ്‌നൗ ടീമുകള്‍ക്ക് പുതിയ നായകനെ കണ്ടെത്തേണ്ടതായുണ്ട്. വിരാട് കോലി അവസാന സീസണോടെ ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.

mayankagarwalipl

പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം കെ എല്‍ രാഹുല്‍ ഒഴിഞ്ഞതോടെ പകരക്കാരെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ടീമുള്ളത്. സമീപകാലത്തൊന്നും പ്ലേ ഓഫിലെത്താന്‍ സാധിക്കാതിരുന്ന പഞ്ചാബ് ആരെ നിലനിര്‍ത്തും ആരെ നായകനാക്കുമെന്ന വലിയ ആശയക്കുഴപ്പത്തിലാണ്. ഇപ്പോഴിതാ പഞ്ചാബ് കിങ്‌സിന്റെ പദ്ധതികളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര. മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തി ക്യാപ്റ്റനാക്കുകയാവും ടീമിന്റെ പദ്ധതികളെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.

'മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തൂ,അവനെ ക്യാപ്റ്റനാക്കൂ. പുതിയ രണ്ട് ടീമുകള്‍ക്കൂടി വന്നതോടെ ക്യാപ്റ്റനെ കണ്ടെത്തുക എളുപ്പമാവില്ല. കെ എല്‍ രാഹുല്‍ ഒപ്പമില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റനാക്കുകയാണ് മുന്നിലുള്ള വഴി. തീര്‍ച്ചയായും അവനെ നിലനിര്‍ത്തുകയും ക്യാപ്റ്റനാക്കുകയും ചെയ്യണം. അടുത്ത രണ്ട് പേരുകൂടി എന്റെ മനസിലുണ്ട്. ഒന്ന് രവി ബിഷ്‌നോയിയാണ്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താത്ത താരമാണവന്‍. അതിനാല്‍ അധികം പണം ചിലവാക്കേണ്ട. ഷാരൂഖ് ഖാനാണ് അടുത്തത്. അവന് എത്ര കോടി നല്‍കേണ്ടി വരുമെന്ന് അറിയില്ല. കാരണം അഞ്ച് കോടി രൂപക്കാണ് പഞ്ചാബ് അവനെ ടീമിലെത്തിച്ചത്. നാല് കോടിക്ക് ആരെ നിലനിര്‍ത്തുമെന്നത് ദൈവത്തിന് മാത്രം അറിയാം'-ആകാശ് ചോപ്ര പറഞ്ഞു.

പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ളതും ഈ മൂന്ന് പേരെത്തന്നെയാണ്. മായങ്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ അവസരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ മായങ്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കണ്ടറിയണം. രവി ബിഷ്‌നോയ് വളര്‍ന്നുവരുന്ന സ്പിന്നറാണ്. ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നറായി വളര്‍ന്നുവരാന്‍ കെല്‍പ്പുള്ള താരമാണ്.

ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഷാരൂഖ് ഖാന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് തമിഴ്‌നാടിന് കിരീടം നേടിക്കൊടുത്ത താരമാണ് ഷാരൂഖ്. അതിനാല്‍ പഞ്ചാബ് അദ്ദേഹത്തെ വിട്ടുകളയാന്‍ സാധ്യതയില്ല. എന്നാല്‍ നായകനായി അനുഭവസമ്പന്നനായ താരത്തെ തന്നെയാവും പഞ്ചാബ് നോട്ടമിടുക.

ശ്രേയസ് അയ്യര്‍,ഡേവിഡ് വാര്‍ണര്‍,ഓയിന്‍ മോര്‍ഗന്‍ എന്നിവരിലൊരാളെത്തന്നെ ടീമിലെത്തിക്കാനാണ് പഞ്ചാബിന്റെ ലക്ഷ്യം. ഇവരെല്ലാം അനുഭവസമ്പന്നരായ നായകന്മാരും മികവ് കാട്ടിയിട്ടുള്ളവരുമാണ്. ഇവരെ നായകസ്ഥാനത്തേക്ക് എത്തിക്കുക എളുപ്പമല്ലെങ്കിലും ആവിശ്യത്തിന് തുക പേഴ്‌സിലുള്ള പഞ്ചാബ് വാശിയോടെ തന്നെ ലേലത്തില്‍ രംഗത്തുണ്ടാകുമെന്നുറപ്പാണ്.

മുഹമ്മദ് ഷമിയെ പഞ്ചാബ് ഒഴിവാക്കാനാണ് സാധ്യത. ടി20യില്‍ തല്ലുകൊള്ളി ബൗളറാണ് ഷമിയെന്നത് അദ്ദേഹത്തിന്റെ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം. ഷമിയെ ഒഴിവാക്കണമെന്നാണ് ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടത്. വേണമെങ്കില്‍ ദീപക് ഹൂഡയെ നിലനിര്‍ത്താമെന്നും ആകാശ് പറഞ്ഞു. ക്രിസ് ഗെയ്‌ലിനെയും നിക്കോളാസ് പുരാനെയും നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 26, 2021, 20:37 [IST]
Other articles published on Nov 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+