വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് നാല് താരങ്ങളെവെച്ച് നിലനിര്‍ത്തിയത്. ഇതില്‍ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ നീക്കമാണ് പലരെയും അത്ഭുതപ്പെടുത്തിയത്. രവീന്ദ്ര ജഡേജ,മോയിന്‍ അലി,റുതുരാജ് ഗെയ്ക്‌വാദ് എന്നിവരോടൊപ്പം എംഎസ് ധോണിയേയും സിഎസ്‌കെ നിലനിര്‍ത്തിയത്.

IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നുIPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

1

40കാരനായ ധോണിയെ 12 കോടിക്കാണ് നിലനിര്‍ത്തിയത്. ഇനിയും മൂന്ന് വര്‍ഷം കൂടി ധോണിക്ക് കളിക്കുക പ്രയാസം തന്നെയാണെങ്കിലും ധോണിയെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല. നിലവില്‍ മറ്റൊരു മത്സരവും കളിക്കാത്ത ധോണി അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങി. മറ്റൊരു ടീമിനും പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാത്ത നീക്കമാണ് സിഎസ്‌കെ നടത്തിയിരിക്കുന്നത്.

Also Read: IPL 2022: ഒഴിവാക്കിയവര്‍ ഞെട്ടും, ഈ അഞ്ച് പേരും കോടികള്‍ വാരും, കൂടുതല്‍ പ്രതിഫലം ആര് നേടും?

 2

ഇപ്പോഴിതാ സിഎസ്‌കെയുടെ വൈകാരികമായ തലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ഫഫ് ഡുപ്ലെസിസ്,സാം കറാന്‍,ജോഷ് ഹെയ്‌സല്‍വുഡ്,ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,ചിന്നത്തല്ല എന്നിവരൊന്നും സിഎസ്‌കെയിലില്ല. ഐപിഎല്ലില്‍ സിഎസ്‌കെയിലേക്ക് വരുമ്പോള്‍ വൈകാരികമായ ചില കാര്യങ്ങളുണ്ട്. ധോണിയെ നിലനിര്‍ത്തിയതിന് പിന്നിലും ഇതേ വൈകാരികത തന്നെയാണ്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2022: ഈ മൂന്ന് ടീമുകള്‍ പാടുപെടും, മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക കടുപ്പമാവുമെന്നുറപ്പ്

3

അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരുന്നു ധോണി. കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലില്‍ മാത്രം കളിക്കുമ്പോള്‍ ഫിറ്റനസും ഫോമും നിലനിര്‍ത്തുക വളരെ പ്രയാസം തന്നെയാണ്. എന്നിട്ടും സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയത് ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടാണെന്ന് പറയാം. ഈ വര്‍ഷം സിഎസ്‌കെയില്‍ ധോണി തുടര്‍ന്നാല്‍ മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക എളുപ്പമാവും.

Also Read: IPL 2022: 'നിലനിര്‍ത്തല്‍ ഇവര്‍ക്ക്നഷ്ടം', പ്രതിഫലം കുറക്കേണ്ടി വന്ന നാല് സൂപ്പര്‍ താരങ്ങളിതാ

4

ഇതുവരെയുള്ള ടീമില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി സിഎസ്‌കെ നടത്തേണ്ടി വരുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ധോണിയെപ്പോലൊരു അനുഭവസമ്പന്നായ താരത്തിന്റെ സാന്നിധ്യം സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. ധോണി കൂടെയുണ്ടെങ്കില്‍ അനായാസമായി ടീമിനെ സൃഷ്ടിച്ചെടുക്കാം. അതുകൊണ്ടാണ് ഇത്തവണ ധോണിയെ നിലനിര്‍ത്തിയത്. 2022 സീസണ്‍ ധോണിയുടെ ക്രിക്കറ്റ് കരിയറിലെ കളിക്കാരനെന്ന നിലയിലെ അവസാന സീസണായി മാറിയേക്കും.

Also Read: IPL 2022: അതു സംഭവിച്ചാല്‍ രാഹുല്‍ ചരിത്രം കുറിക്കും! പുതിയ തട്ടകം ലഖ്‌നൗ ആവുമോ?

5


സ്റ്റീഫന്‍ ഫ്‌ളമിങ്ങെന്ന മികച്ച പരിശീലകന്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. വിമര്‍ശിക്കുന്നവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുന്ന പാരമ്പര്യമാണ് ടീമിന്റേത്. കൂടാതെ സീനിയര്‍ താരങ്ങളെ കൈവിട്ടുകളയുന്ന പതിവും ടീമിനില്ല. പരമാവധി താരങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ശ്രമിക്കാറ്. വരുന്ന സീസണിലും പ്രതിഭാശാലികളായ സീനിയര്‍ താരങ്ങളെത്തന്നെ സിഎസ്‌കെ നോട്ടമിടാനാണ് സാധ്യത.

Also Read: IPL 2022: നിലനിര്‍ത്തിയത് ഇവര്‍ക്ക് ലോട്ടറി, ലഭിച്ചത് 10 മടങ്ങിലധികം പ്രതിഫലം, അഞ്ച് താരങ്ങളിതാ

6

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്ന താരങ്ങള്‍ രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,കീറോണ്‍ പൊള്ളാര്‍ഡ്,സൂര്യകുമാര്‍ യാദവ് എന്നിവരാണ്. ഇഷാന്‍ കിഷനെ ഒഴിവാക്കിയാണ് സൂര്യകുമാറിനെ മുംബൈ നിലനിര്‍ത്തിയത്. ഇപ്പോഴിതാ മുംബൈ നിലനിര്‍ത്തിയത് വലിയ ആലോചനകള്‍ക്ക് ശേഷമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

Also Read: IPL 2022: രാഹുലിനെ എന്തു കൊണ്ട് പഞ്ചാബ് നിലനിര്‍ത്തിയില്ല? വെളിപ്പെടുത്തി കുംബ്ലെ

7

'ബുംറ,രോഹിത് സ്വാഭാവികമായ നിലനിര്‍ത്തലുകളാണ്. അതിന് ശേഷം സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ കാര്യത്തിലാവും ചര്‍ച്ച നടന്നിരിക്കുക. സൂര്യകുമാര്‍ യാദവിനെയായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. അത് അവരുടെയും നിലനിര്‍ത്തലായി മാറി. കീറോണ്‍ പൊള്ളാര്‍ഡിനെയും നിലനിര്‍ത്തി. ഹര്‍ദിക്,ഇഷാന്‍,ട്രന്റ് ബോള്‍ട്ട്,ക്വിന്റന്‍ ഡീകോക്ക് എന്നിവരുടെ അഭാവം വളരെ വലുതാണ്. പാണ്ഡ്യ സഹോദരങ്ങളുമായി അഹമ്മദാബാദ് ടീം ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2022: താരങ്ങളെ നിലനിര്‍ത്തി കഴിഞ്ഞു, ടീമുകളുടെ പേഴ്‌സില്‍ ബാക്കിയെത്ര? കണക്കുകളിതാ

7

അവസാന സീസണില്‍ മികച്ച താരനിരയാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടായിരുന്നത്. പ്ലേ ഓഫില്‍ കടക്കാനായില്ലെങ്കിലും ടീമിലെ താരങ്ങളുടെ മികവില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. മുംബൈയെ സംബന്ധിച്ച് മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തുകയാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. പേസ് നിരയിലേക്കും സ്പിന്‍ നിരയിലേക്കും താരങ്ങളെ ആവിശ്യമാണ്. മഹേല ജയവര്‍ധന മുഖ്യ പരിശീലകനായുള്ള മുംബൈ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

Story first published: Wednesday, December 1, 2021, 17:49 [IST]
Other articles published on Dec 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X