വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലഖ്‌നൗ ഇനി ടീമിലെത്തിക്കേണ്ടത് മൂന്ന് താരങ്ങളെ- ആരൊക്കെയെന്നു ചോപ്ര പറയും

മെഗാ ലേലത്തിനു മുമ്പ് മൂന്നു പേരെ ടീമിലെത്തിക്കാന്‍ അനുവാദമുണ്ട്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന രണ്ട് പുതിയ ഫ്രാഞ്ചൈസികളാണ് ലഖ്‌നൗവും അഹമ്മദാബാദും. ഇവരില്‍ ലഖ്‌നൗ ഇതിനകം തന്നെ ടീമിനെ രൂപീപിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരമായ ആന്‍ഡി ഫ്‌ളവറിനെ അവര്‍ മുഖ്യ കോച്ചായി നിയമിക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ടീമിന്റെ ഉപദേഷ്ടാവും ആക്കിയിരിക്കുകയാണ്.

ഇനി കളിക്കാരുടെ ഊഴമാണ്. ജനുവരിയില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് തന്നെ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ നിന്നും മൂന്നു താരങ്ങളെ ടീമിലേക്കു കൊണ്ടു വരാന്‍ ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്കു അനുവാദമുണ്ട്. ഇവര്‍ ആരൊക്കെയാവണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

 മൂന്നു പേരെ കൊണ്ടു വരണം

മൂന്നു പേരെ കൊണ്ടു വരണം

ട്വിറ്ററിലൂടെയാണ് ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ ഇതുവരെയുള്ള നീക്കത്തെക്കുറിച്ചും പുതുതായി കൊണ്ടു വരേണ്ട കളിക്കാരെക്കുറിച്ചുമെല്ലാം ആകാശ് ചോപ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ലഖ്‌നൗ ഫ്രാഞ്ചൈസി ശരിയായ നീക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഫ്‌ളവറിനെ കോച്ചാക്കിയിരിക്കുന്നു, ഗംഭീര്‍ ഉപദേശകനുമാണ്. ഇനി ഡ്രാഫ്റ്റില്‍ നിന്നും ആരൊക്കെയാവും തിരഞ്ഞെടുക്കുകയെന്നു കാത്തിരിക്കുകയാണെന്നു ചോപ്ര കുറിച്ചു.
പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവരെ ലഖ്‌നൗ ടീമിലെത്തിക്കണമെന്നാണ് ചോപ്രയുടെ നിര്‍ദേശം. ഇവരോടൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരങ്ങളായ വെടിക്കെട്ട് ബാറ്റര്‍ ഇഷാന്‍ കിഷന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഒരാളെയും കൊണ്ടുവരണമെന്നും ചോപ്ര ആവശ്യപ്പെടുന്നു.

 രാഹുല്‍ ക്യാപ്റ്റനാവും

രാഹുല്‍ ക്യാപ്റ്റനാവും

പഞ്ചാബ് കിങ്‌സില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കെഎല്‍ രാഹുലിനെ ഫ്രാഞ്ചൈസി നിലനിര്‍ത്താതിരുന്നത്. റാഷിദും ഇതേ നിലപാട് തന്നെ സ്വീകരിച്ചതോടെ അദ്ദേഹത്തെ ഹൈദരാബാദും നിലനിര്‍ത്തിയില്ല. പക്ഷെ ഇഷാന്‍, ഹാര്‍ദിക് എന്നിവരെ മുംബൈ കൈവിടുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരെയായിരുന്നു മുംബൈ നിലിര്‍ത്തിയത്.
രാഹുല്‍ ലഖ്‌നൗ ടീമിന്റെ പുതിയ ക്യാപ്റ്റനായി വരുമെന്നാണ് വിവരം. നേരത്തേ തന്നെ ഫ്രാഞ്ചൈസി അദ്ദേഹത്തെ സമീപിച്ചിരുന്നതായും താരം സമ്മതം മൂളിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരും ദിവസങ്ങളില്‍ രാഹുലിനെ നായകനായി ലഖ്‌നൗ ഫ്രാഞ്ചൈസി പ്രഖ്യാപിക്കാനിടയുണ്ട്. 20 കോടിയായിരിക്കും അദ്ദേഹത്തിന്റെ ശമ്പളമെന്നു നേരത്തേ സൂചനകള്‍ വന്നിരുന്നു. അതു യാഥാര്‍ഥ്യമായാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വില കൂടിയ താരമായി അദ്ദേഹം മാറും.

 ഗംഭീറിന്റെ നിയമനം

ഗംഭീറിന്റെ നിയമനം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ചാംപ്യന്മാരാക്കിയ ക്യാപ്റ്റനെന്ന തലയെടുപ്പോടെയാണ് ഗംഭീര്‍ ലഖ്‌നൗ ടീമിന്റെ ഉപദേശസ്ഥാനത്തേക്കു വന്നിരിക്കുന്നത്. ഫ്‌ളവറാവട്ടെ കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു. പരിശീലകനെന്ന നിലയില്‍ ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
ലഖ്‌നൗ ടീമിന്റെസ ഉപദേശകനായി തന്നെ നിയമിച്ചതിനു ഗംഭീര്‍ നന്ദി അറിയിച്ചിരുന്നു. വീണ്ടു മല്‍സരിക്കാനായത് അനുഗ്രഹം തന്നെയാണ്. ഉപദേഷ്ടാവായി എന്നെ ലഖ്‌നൗ ടീമില്‍ ഉള്‍പ്പെടുത്തിയതിനു ഡോ ഗോയെങ്കയ്ക്കു നന്ദി. വിജയിക്കാനുള്ള തീ ഇപ്പോഴും എന്റെയുള്ളില്‍ അണയാതെയുണ്ട്. ഡ്രസിങ് റൂമിനു വേണ്ടിയായിരിക്കില്ല ഞാന്‍ മല്‍സരിക്കുന്നത്, യുപിയുടെ സ്പിരിറ്റിനും ആത്മാവിനും വേണ്ടിയായിരിക്കും പോരാടുകയെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

2012, 14 സീസണുകളിലായിരുന്നു ഗംഭീറിനു കീഴില്‍ കെകെആര്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഏഴു സീസണുകളില്‍ അദ്ദേഹം ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു.

Story first published: Sunday, December 19, 2021, 14:28 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X