വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ദുബെയ്ക്കു ഡബിള്‍ ധമാക്ക- രാവിലെ അച്ഛനായി, ഉച്ചയ്ക്കു സിഎസ്‌കെയില്‍!

നാലു കോടിക്കാണ് താരത്തെ സിഎസ്‌കെ വാങ്ങിയത്

1

ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ സംബന്ധിച്ച് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസം തന്നെയായിരിക്കും ഇന്നത്തേത്. കാരണം ഒന്നല്ല, പകരം രണ്ടു സന്തോഷങ്ങളാണ് അദ്ദേഹത്തിന് ഇന്നുണ്ടായിരിക്കുന്നത്. ആദ്യത്തേത് സ്വകാര്യ ജീവിതത്തിലാണെങ്കില്‍ രണ്ടാമത്തേത് ക്രിക്കറ്റ് കരിയറിലാണ്. ഇന്നു രാവിലെയാണ് ദുബെ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായത്. ഇതിന്റെ സന്തോഷത്തില്‍ നില്‍ക്കവെയാണ് താരത്തെ തേടി അടുത്ത സന്തോഷ വാര്‍ത്തയെത്തിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരിക്കുകയാണ് എന്നതായിരുന്നു ഇത്. ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ വാങ്ങിയത്.

40 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ ദുബെയുടെ അടിസ്ഥാന വില. ലേലത്തില്‍ താരത്തിനു വലിയ ഡിമാന്റുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ സിഎസ്‌കെയും പഞ്ചാബ് കിങ്‌സും ലേലത്തിന്റെ തുടക്കം മുതല്‍ ദുബെയ്്ക്കു വേണ്ടി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ നാലു കോടി രൂപ സിഎസ്‌കെ ഓഫര്‍ ചെയ്തപ്പോള്‍ പഞ്ചാബ് പിന്മാറി. ഇതോടംയാണ് ദുബെ സിഎസ്‌കെയുടെ ഭാഗമായത്.

2

ദുബെയുടെ ഐപിഎല്‍ കരിയറിലേക്കു വരികയാണെങ്കില്‍ 2019ലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിനു ഐപിഎല്ലിലേക്കു വഴിയൊരുക്കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ 24 മല്‍സരങ്ങളില്‍ നിന്നായി 22.16 ശരാശരിയില്‍ 120.54 സ്‌ട്രൈക്ക് റേറ്റില്‍ 399 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 64 റണ്‍സാണ്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ദുബെയുടെ ഒരേയൊരു ഫിഫ്റ്റിയും ഇതു തന്നെയായിരുന്നു. 2019ല്‍ നാലു കളികളില്‍ 40ഉം 2020ല്‍ 11 മല്‍സരങ്ങളില്‍ 129ഉം കഴിഞ്ഞ സീസണില്‍ ഒമ്പതു കളികഖില്‍ നിന്നും 230ഉം റണ്‍സ് ദുബെ സ്‌കോര്‍ ചെയ്തിരുന്നു. ബൗളിങെടുത്താല്‍ നാലു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

3

ഐപിഎല്ലില്‍ ശിവം ദുബെയുടെ മൂന്നാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2018ലെ മെഗാ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു അദ്ദേഹം. 2020ലും താരം ആര്‍സിബിയില്‍ തുടര്‍ന്നു. പക്ഷെ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ദുബെയ്ക്കായില്ല. ഇതോടെ സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ദുബെയെ വാങ്ങുകയായിരുന്നു. തൊട്ടുമുമ്പത്തെ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനമായിരുന്നു റോയല്‍സ് ജഴ്‌സിയില്‍ താരത്തിന്റേത്. പക്ഷെ സീസണിനു ശേഷം ദുബെയെ റോയല്‍സ് കൈവിടുകയായിരുന്നു. 28 കാരനായ താരം ദേശീയ ടീമിനു വേണ്ടിയും കളിച്ചു കഴിഞ്ഞു. 13 ടി20കളില്‍ നിന്നും 105 റണ്‍സാണ് ദുബെ സ്‌കോര്‍ ചെയ്തത്. 54 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ചു വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

Story first published: Sunday, February 13, 2022, 14:51 [IST]
Other articles published on Feb 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X