Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 30 കോടി അഞ്ച് പന്തില്‍ പോയി കിട്ടി, രോഹിത്തിനും ഇഷാനും ട്രോള്‍, സോഷ്യല്‍ മീഡിയ നിരാശയില്‍

മുംബൈ: ഇതില്‍ കൂടുതല്‍ ഇനി എന്ത് പറ്റാന്‍, ആരാധകര്‍ മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് പറയുന്ന വാക്കുകളാണിത്. തുടര്‍ച്ചയായ ഏഴാം കളിയും അവര്‍ തോറ്റിരിക്കുകയാണ്. അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈക്ക് ഇത് എന്ത് പറ്റി എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. എന്നാല്‍ ടീമിന്റെ ബാറ്റിംഗ് നിരയെ കുറിച്ച് ഇതിനോടകം വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. പ്രധാനമായും ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നേരത്തെ രോഹിത് മത്സരിക്കുന്നത് വിരാട് കോലിയോട് പൂജ്യത്തിന്റെ കാര്യത്തിലാണെന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് ആരാധകരും പരിഹാസം. കഴിഞ്ഞ മൂന്ന് സീസണിലായി രോഹിത്തിന്റെ പ്രകടനം ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്.

500 റണ്‍സില്ലാത്ത 3 സീസണ്‍

രോഹിത് ശര്‍മയ്ക്ക് അഞ്ഞൂറ് റണ്‍സ് ഒരു സീസണില്‍ നേടിയിട്ട് എത്രയോ കാലങ്ങളായി. എന്നാണ് മുംബൈക്ക് വേണ്ടി താരം നല്ലൊരു ഇന്നിംഗ്‌സ് കളിച്ചത് എന്ന് പോലും ആരാധകര്‍ക്ക് അറിയില്ല. കഴിഞ്ഞ മൂന്ന് സീസണുകളിലായി രോഹിത്തിന്റെ പ്രകടനം വളരെ മോശമാണ്. ശരാശരി അടക്കം താഴോട്ട് വന്നിരിക്കുകയാണ്. ഒന്നോ രണ്ടോ ഫിഫ്റ്റികളില്‍ ഒതുങ്ങുന്നതാണ് രോഹിത്തിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഇന്നിംഗ്‌സ്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഗംഭീര സെഞ്ച്വറികള്‍ ഇക്കാലയളവില്‍ പിറന്നിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന് ഇനി ജയിക്കണമെങ്കില്‍ രോഹിത് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. താരം തുടര്‍ച്ചയായി കളിച്ചാല്‍ മാത്രമേ ടീമിന് അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടാനാവൂ.

പൂജ്യങ്ങളുടെ രാജാവ്

രോഹിത് ശര്‍മയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 14ാം തവണയാണ് താരം പൂജ്യത്തിന് പുറത്താവുന്നത്. മുകേഷ് ചൗധരിക്കും ആരാധകര്‍ കൈയ്യടിക്കുന്നു. രണ്ടോ ഓവറില്‍ രോഹിത്തിനെയും ഇഷാനെയും ബ്രൂവിസിനെയും മടക്കിയ ചൗധരിയുടെ ബൗളിംഗ് മികച്ചതാണെന്നും, വലിയ മത്സരങ്ങളില്‍ താരത്തിന് തിളങ്ങാനാവുമെന്ന് സാരംഗ് ബാലേറാവു എന്ന ആരാധകന്‍ കുറിച്ചു. ഇഷാന്‍, രോഹിത്, കോലി, ഒരുപാട് ഇന്ത്യന്‍ താരങ്ങള്‍ ഫോമൗട്ടിലാണ്. ടി20 ലോകകപ്പ് അടുത്ത് വരികയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ടി20 ലോകകപ്പില്‍ രോഹിത്തും ഇഷാനും ഓപ്പണര്‍മാരാവരുതെന്നും ഷംസി എന്ന ആരാധകന്‍ ചൂണ്ടിക്കാണിച്ചു.

30 കോടി വെള്ളത്തിലായി

രോഹിത്തിന് 16 കോടി, ഇഷാന്‍ കിഷന് 15.25 കോടി. മൊത്തം 30 കോടിയിലധികം രൂപയാണ് അഞ്ച് പന്തുകള്‍ കൊണ്ട് വെള്ളത്തിലായത്. അതും ഇരുപത് ലക്ഷം മാത്രം വിലയുള്ള മുകേഷ് ചൗധരിയുടെ പന്തുകളാണ് ഇവരെ തകര്‍ത്തതെന്നും റോഷന്‍ റായ് ട്വീറ്റ് ചെയ്തു. ഇഷാനും ഇപ്പോള്‍ രോഹിത്തിന്റെ വഴിയേയാണ്. ഞെട്ടിക്കുന്ന കാര്യം മുപ്പത് കോടി മുംബൈ ഇവര്‍ക്കായി ചെലവിട്ടു എന്നതാണ്. കള്ളന്മാര്‍ മുംബൈയെ കൊള്ളയടിക്കുകയാണ്. ഒരു ലക്ഷം രൂപ സമ്പാദിക്കാന്‍ ആളുകള്‍ ജീവിതം മൊത്തം കഷ്ടപ്പെടുകയാണ്. എന്നാല്‍ ഇവിടെ ഒരു സീസണില്‍ 16 കോടി വരെ കിട്ടുന്നു. അതും വെറുതെ ക്രീസില്‍ പോയി മടങ്ങി വരുന്നതിന് മാത്രം. ഇതെന്ത് നാശമാണെന്നും ജിആര്‍ ബന്‍സല്‍ ചോദിച്ചു.

അവര്‍ കളിച്ചില്ലെങ്കില്‍ ജയിക്കില്ല

മുംബൈ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ടീമും സ്വന്തമാക്കാത്ത റെക്കോര്‍ഡ് ഇട്ടിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നു. ഏഴ് മത്സരം തുടരെ തോറ്റു. എന്ത് കളിച്ചിട്ടും അവര്‍ ജയിക്കുന്നില്ല. മുംബൈ എന്തൊക്കെ ശ്രമിച്ചാലും ജയിക്കാത്തതിന് കാരണം രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണ്. ഇവര്‍ കളിച്ചില്ലെങ്കില്‍ മുംബൈ ഒരിക്കലും വിജയിക്കില്ല. ഈ ടീമിന് ബാലന്‍സുമില്ല ഫോമുമില്ല. ആത്മവിശ്വാസത്തിന്റെ വലിയ കുറവുമുണ്ട്. അവര്‍ നല്ല ടീമാണ്. പക്ഷേ അതിനനുസരിച്ച് കളി വരുന്നില്ല. മാച്ച് വിന്നര്‍മാര്‍ കളിക്കുന്നില്ല. ബുംറയ്ക്ക് വിക്കറ്റ് കിട്ടുന്നില്ല. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. എന്നാല്‍ ഈ സീസണില്‍ നാല് തവണയാണ് അത് സംഭവിച്ചതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു.

Story first published: Friday, April 22, 2022, 11:49 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+