IPL 2022: വില്യംസണ്‍ പുറത്തായതിന് പിന്നില്‍ 3 മലയാളികള്‍, തേര്‍ഡ് അമ്പയര്‍ ചതിച്ചെന്ന് ആരാധകര്‍
മുംബൈ: ഐപിഎല്ലില്‍ വീണ്ടും വിവാദം വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്. തേന്നിരിക്കുകയാണ്. ചൊവ്വാഴ്ച്ച നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായതാണ് ഇതിനോടകം വിവാദമായിരിക്കുന്നത്. കൃത്യമായി തേര്‍ഡ് അമ്പയര്‍ ഒക്കെ പരിശോധിച്ചതായിരുന്നു പുറത്താക്കല്‍. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഔട്ടല്ല എന്നാണ് ക്രിക്കറ്റ് പ്രേമികളുടെയും ഹൈദരാബാദ് ആരാധകരുടെയും പക്ഷം. മത്സരത്തിന്റെ രണ്ടാം ഓവറലില്‍ ആയിരുന്നു വില്യംസണ്‍ പുറത്തായത്. പ്രസാദ് കൃഷ്ണായിരുന്നു പന്തെറിഞ്ഞത്. വില്യംസണ്‍ എഡ്ജ് ചെയ്ത പന്ത് കീപ്പറായിരുന്ന സഞ്ജയു വലത്തോട്ട് ആഞ്ഞ് ചാടി പിടിച്ചെങ്കിലും പന്ത് കൈവിട്ട് ഒന്ന് പൊങ്ങി പക്ഷേ ഈ സമയം ദേവ്ദത്ത് പടിക്കല്‍ ഡൈവ് ചെയ്ത് ആ ക്യാച്ചെടുക്കുകയായിരുന്നു. ഫീല്‍ഡ് അമ്പയര്‍ ഇത് ഔട്ടാണെന്ന് വിധിച്ചു. ഒടുവില്‍ തേര്‍ഡ് അമ്പയര്‍ ഇത് പരിശോധിച്ചപ്പോഴും ഇത് ശരിവെക്കുകയായിരുന്നു.

സഞ്ജു കൈയ്യില്‍ നിന്ന് വഴുതി പോയ ക്യാച്ച് ദേവ്ദത്ത് പിടിക്കും മുമ്പ് നിലത്ത് തട്ടിയിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് ഇത് വിലയിരുത്തി ഔട്ട് പറയുക ദുഷ്‌കരമായിരിക്കുക. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ദേവ്ദത്ത് എടുത്ത ക്യാച്ച് നിലത്ത് കുത്തി എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. സമയമെടുത്ത് പരിശോധിക്കാനും തേര്‍ഡ് അമ്പയര്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം. വില്യംസണെ പുറത്താക്കിയതില്‍ മലയാളി സ്പര്‍ശം കൂടിയുണ്ട്. സഞ്ജുവും ദേവ്ദത്തും മലയാളി താരങ്ങളാണ്. ഒപ്പം തേര്‍ഡ് അമ്പയര്‍ അനന്ത പത്മനാഭന്‍ കൂടി വന്നതോടെ പുറത്താകലിന് കാരണം മലയാളിയാണെന്ന് വ്യക്തമാണ്.

പക്ഷേ ഇത് ആരാധകര്‍ വലിയ വിവാദമാക്കിയിരിക്കുകയാണ്. ഇത് എങ്ങനെയാണ് ഔട്ടാകുക. തീര്‍ത്തും മോശപ്പെട്ട തീരുമാനമാണ് തേര്‍ഡ് അമ്പയര്‍ അനന്ത പദ്മനാഭന്‍ എടുത്തതതാണ്. ഐപിഎല്ലിലെ അമ്പയര്‍ അബദ്ധങ്ങളിലേക്ക് ഇതും വരുമെന്ന് ഒരു ആരാധകന്‍ കുറിച്ചിരിക്കുകയാണ്. അതേസമയം സഞ്ജു സാസംണിന്റെ ബലത്തിലായിരുന്നു രാജസ്ഥാന്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഇന്ന് നടത്തിയത്. എന്തുകൊണ്ടാണ് സൂ ചെയ്ത് നോക്കാന്‍ തേര്‍ഡ് അമ്പയര്‍ തയ്യാറായിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രണ്ടാമത്തെ ക്യാച്ചെടുക്കും മുമ്പ് പന്ത് ബൗണ്‍സ് ചെയ്തിരുന്നുവെന്ന് വ്യക്തമാണ്. അനന്തപദ്മനാഭവന് കണ്ണു കാണല്ലേ എന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു.
ഹൈദരാബാദില്‍ നിന്ന് അന്യായമായിട്ടാണ് ഓപ്പണിംഗ് വിക്കറ്റ് തട്ടിയെടുത്തതെന്ന് വിനയ് ബാട്ടില്‍ എന്ന ആരാധകന്‍ പറയുന്നു. പന്ത് നിലത്ത് തട്ടിയതാണ്. വീണ്ടും പരിശോധിച്ചിരുന്നെങ്കില്‍ ഇത് മനസ്സിലാവമായിരുന്നുവെന്നും ഭാട്ടിയ വ്യക്തമാക്കി. ഒന്നുകില്‍ മോശം അമ്പയറിംഗ് അല്ലെങ്കില്‍ ദുരൂഹമായ എന്തെങ്കിലും ഇതില്‍ നടന്നിട്ടുണ്ടെന്ന് പ്രകാര്‍ ശര്‍മയെന്ന ആരാധകന്‍ പറയുന്നു. ഏതൊരാള്‍ക്കും ആ വീഡിയോയില്‍ ക്യാച്ചെടുക്കും മുമ്പ് പന്ത് മുന്നില്‍ കുത്തിയതായി മനസ്സിലാവും. തേര്‍ഡ് അമ്പയര്‍ക്ക് എങ്ങനെയാണ് പിഴച്ചതെന്നും പ്രകാര്‍ ശര്‍മ ചോദിക്കുന്നു. അമ്പയറിംഗ് വളരെ മോശമാണെന്നും ആരാധകര്‍ പ്രത്യേക എടുത്ത് പറഞ്ഞു. തേര്‍ഡ് അമ്പയര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ടെലസ്‌കോപ്പ് വേണ്ടി വരുമെന്നാണ് മനസ്സിലാക്കുന്നതെന്നും വികാസ് വാസിര്‍ എന്ന ആരാധകന്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications