IPL 2021: ധോണിക്ക് മാത്രമല്ല സഹീറിനും അതേ പ്രശ്‌നം, ആദ്യം ബാറ്റ് ചെയ്താല്‍ പണി കിട്ടും
മുംബൈ: മഹേന്ദ്ര സിംഗ് ധോണിക്ക് പിന്നാലെ ആദ്യം ബാറ്റ് ചെയ്യുന്നത് വലിയ പ്രശ്‌നമാണെന്ന് പറഞ്ഞ് മുംബൈ ക്രിക്കറ്റ് ടീം ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍ താരം സഹീര്‍ ഖാന്‍. മഞ്ഞുവീഴ്ച്ച കാരണം ആദ്യം ബാറ്റ് ചെയ്യുന്നത് വലിയ ദുഷ്‌കരമാണ്. പ്രധാനമായും കളിയുടെ സമയം തന്നെയാണ് പ്രശ്‌നം. ഏഴര മണിക്ക് കളി തുടങ്ങുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്. അവസാന ഓവറുകളില്‍ മാത്രമാണ് മഞ്ഞുവീഴ്ച്ചയുടെ ഗുണം ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. മഞ്ഞുവീഴ്ച്ച മത്സരത്തിലെ നിര്‍ണായക കാര്യമായി മാറുമോ എന്ന് ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്തോറും മനസ്സിലാവുമെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എംഎസ് ധോണിയും സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇതേ പ്രശ്‌നം പറഞ്ഞിരുന്നു. ഐപിഎല്ലില്‍ ഈ സീസണില്‍ ഡ്യൂ ഫാക്ടര്‍ വലിയൊരു ഘടകമാകുമെന്ന് വാര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്തോറും ആ ഘടകം നിര്‍ണായകമാണോ എന്ന് മനസ്സിലാവും. കൂടുതല്‍ മത്സരങ്ങള്‍ അതിനായി കളിക്കേണ്ടതുണ്ട്. അതിലൂടെ ടോസ് എത്രത്തോളം നിര്‍ണായകമാണെന്ന് മനസ്സിലാക്കാം. ഏതെങ്കിലും ടീമിന് അത് ഗുണകരമാകുമോ എന്ന് കൂടുതല്‍ മത്സരങ്ങളിലൂടെ മാത്രമേ മനസ്സിലാവൂ എന്നും സഹീര്‍ ഖാന്‍ പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡ്യൂ ഫാക്ടറാണ് നിര്‍ണായകമായത്. ഞങ്ങളുടെ തോല്‍വിക്ക് കാരണവും അത് തന്നെയാണ്. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഓവര്‍പിച്ച് ചെയ്യുകയാണെങ്കില്‍ അത് വലിയ നേട്ടമായി എതിരാളികള്‍ക്ക് മാറും. കെകെആര്‍ അത് നല്ല രീതിയില്‍ തന്നെ ചെയ്തു. അവരുടെ ടീമില്‍ അതിനുള്ള ശേഷിയുണ്ടായിരുന്നു. ക്രോസ് സീം ഞങ്ങള്‍ക്കെതിരെ പക്ഷേ നല്ല രീതിയില്‍ വര്‍ക്ക് ചെയ്തു. ഡ്യു ഫാക്ടറിന്റെ ഗുണം ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്നും വാര്‍ണര്‍ പറഞ്ഞു. അതേസമയം ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ഡ്യൂ ഫാക്ടര്‍ കാരണം പത്ത് ഇരുപത് റണ്‍സോളം കൂടുതല്‍ നേടേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്ന് ധോണിയും പറഞ്ഞിരുന്നു.
അതേസമയം എന്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞില്ലെന്ന കാര്യത്തിലും സഹീര്‍ ഖാന്‍ വിശദീകരണം നല്‍കി. ഹര്‍ദിക് പാണ്ഡ്യ എല്ലാ കഴിവുകളും ചേര്‍ന്നൊരു താരമാണ്. ടീമിലെ വര്‍ക്ക് ലോഡ് നിയന്ത്രിക്കുക എന്നത് പ്രധാനമാണ്. ഹര്‍ദിക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ പന്തെറിഞ്ഞിരുന്നു. അവസാന ഏകദിനത്തില്‍ ഒമ്പത് ഓവറോളം ഹര്‍ദിക് പന്തെറിഞ്ഞിരുന്നു. അതുകൊണ്ട് ഫിസിയോയുമായി ചോദിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഹര്‍ദിക്കിന്റെ സേവനം മറ്റ് പല രീതിയിലും ആവശ്യമുണ്ട്. തോളിന് ചെറിയൊരു പ്രശ്‌നം ഹര്‍ദിക്കിനുണ്ട്. പക്ഷേ ആശങ്കപ്പെടാനില്ല. ഉടന്‍ തന്നെ ഹര്‍ദിക് പന്തെറിയുന്നത് കാണാമെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications