Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിക്ക് കപ്പടിക്കാനാവുമോ? സാധ്യതകള്‍ തുറന്ന് പറഞ്ഞ് യുസ്‌വേന്ദ്ര ചഹാല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങളാണ് പൂര്‍ത്തിയാക്കാനായത്. 31 മത്സരങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15വരെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ ബിസിസി ഐ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ വിദേശ താരങ്ങള്‍ പങ്കെടുക്കുമെന്നത് വ്യക്തമല്ല. പല രാജ്യങ്ങള്‍ക്കും സെപ്തംബറില്‍ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാല്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നത് പ്രയാസമാവും.

ഐപിഎല്‍ സീസണ്‍ തുടര്‍ന്നാല്‍ ആര് കിരീടം നേടും? ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി,മുംബൈ എന്നിവരാണ് ആദ്യ നാലിലുള്ളത്. കന്നിക്കിരീടം പ്രതീക്ഷിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കിരീടം നേടാന്‍ സാധിക്കുമോ?ടീമിലെ സ്പിന്‍ ബൗളര്‍ യുസ് വേന്ദ്ര ചഹാല്‍ ഇത് വ്യക്തമാക്കിയിരിക്കുകയാണ്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സിബിയുടെ സാധ്യതകളെക്കുറിച്ച് ചഹാല്‍ പറയുന്നതിങ്ങനെയാണ്.

chahalipl

'ആദ്യ പകുതിയില്‍ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. പോയിന്റിന്റെ കാര്യത്തില്‍ നാല് ടീമുകളും ഏകദേശം തുല്യത പുലര്‍ത്തുന്നു. ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ഏറ്റവും താഴെനിന്ന് തുടങ്ങേണ്ട ആവിശ്യമില്ല.നിര്‍ഭാഗ്യവശാല്‍ ഇതിന് മുമ്പുള്ള സീസണുകളില്‍ രണ്ടാം പാദം തുടങ്ങുമ്പോള്‍ മികച്ച അവസ്ഥയിലായിരുന്നില്ല ആര്‍സിബി'-ചഹാല്‍ പറഞ്ഞു.

അവസാന സീസണില്‍ നിന്ന് ഇത്തവണ ടീമിലുണ്ടായ പ്രധാന വ്യത്യാസവും ചഹാല്‍ ചൂണ്ടിക്കാട്ടി. ഗ്ലെന്‍ മാക്‌സ് വെല്‍ ടീമിലേക്കെത്തിയതോടെ വിരാട് കോലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും സമ്മര്‍ദ്ദം കുറഞ്ഞെന്നാണ് ചഹാല്‍ അഭിപ്രായപ്പെട്ടത്. 'അവസാന വര്‍ഷവും ഈ വര്‍ഷവും ഫൈനലില്‍ കടന്നപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അവസാന വര്‍ഷത്തെ പ്രശ്‌നത്തിന് ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വരവോടെ പരിഹാരമായി. ഇത്തവണ കോലിക്കും ഡിവില്ലിയേഴ്‌സിനും സമ്മര്‍ദ്ദം വളരെ കുറവാണ്.

അവസാന സീസണിലും ഈ സീസണിലും ദേവ്ദത്ത് പടിക്കലും മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നുണ്ട്. പേസര്‍മാരായ മുഹമ്മദ് സിറാജും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവന്റെ മികച്ച ഫോം നിലനിര്‍ത്താനായത് ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. നിലവില്‍ നേടിയ വിക്കറ്റുകളേക്കാള്‍ കൂടുതല്‍ അവന്‍ അര്‍ഹിക്കുന്നുണ്ട്. ഹര്‍ഷല്‍ പട്ടേലിന്റെ 17 വിക്കറ്റ് നേട്ടവും വലിയ സ്വാധീനമാണ് ടീമില്‍ ഉണ്ടാക്കിയത്'-യുസ്‌വേന്ദ്ര ചഹാല്‍ പറഞ്ഞു.

Story first published: Tuesday, May 25, 2021, 13:41 [IST]
Other articles published on May 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+