For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റും, റെക്കോഡില്‍ ഇന്ത്യന്‍ താരം മുന്നില്‍, പട്ടിക ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഹാട്രിക്ക് കിരീടം തേടി മുംബൈ ഇന്ത്യന്‍സിറങ്ങുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാനുറച്ചാവും മറ്റ് ഏഴ് ടീമുകളും ഇറങ്ങുന്നത്. അതിവേഗം റണ്‍സുയര്‍ത്തേണ്ട ടി20 ഫോര്‍മാറ്റില്‍ ഓള്‍റൗണ്ടര്‍മാര്‍ ഒരു പ്രധാന ഘടകമാണ്. പല മത്സരത്തിലും മാച്ച് വിന്നര്‍മാരായി മാറുന്നത് ഓള്‍റൗണ്ടര്‍മാരാണ്. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റും നേടിയ താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ പട്ടിക ഒന്ന് പരിശോധിക്കാം.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മൂന്ന് തവണ ഒരു മത്സരത്തില്‍ 50 റണ്‍സും മൂന്ന് വിക്കറ്റ് പ്രകടനവും നടത്താന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 132 ഐപിഎല്ലില്‍ നിന്ന് 2750 റണ്‍സും 36 വിക്കറ്റുമാണ് യുവരാജ് വീഴ്ത്തിയിട്ടുള്ളത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

yuvraj

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സനാണ്. രാജസ്ഥാന്‍ റോയല്‍സ്,ആര്‍സിബി,സിഎസ്‌കെ തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള വാട്‌സന്‍ രണ്ട് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഓപ്പണിങ് ബാറ്റിങ്ങിനും ബൗളിങ്ങിനും അവസരം ലഭിച്ചിട്ടുള്ള ചുരുക്കം ചില ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് വാട്‌സന്‍. 58 ടി20യില്‍ നിന്ന് 1462 റണ്‍സും 92 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍,പോള്‍ വാല്‍ത്താട്ടി,കീറോണ്‍ പൊള്ളാര്‍ഡ്,യൂസുഫ് പഠാന്‍,ജെപി ഡുമിനി,മാര്‍ക്കസ് സ്റ്റോയിനിസ്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ തവണ വീതമാണ് ഈ നേട്ടം സ്വന്തമാക്കിയത്. കെകെആര്‍,ആര്‍സിബി ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഗെയ്ല്‍ 2018മുതല്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. 132 മത്സരത്തില്‍ നിന്ന് 4772 റണ്‍സും 18 വിക്കറ്റുമാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്.

മുംബൈ ഇന്ത്യന്‍സ് താരമായ കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 164 മത്സരങ്ങളില്‍ നിന്ന് 3023 റണ്‍സും 60 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. യൂസുഫ് പഠാനും ഡുമിനിയും കളിനിര്‍ത്തിയവരാണ്. ഓസീസ് ഓള്‍റൗണ്ടറായ സ്റ്റോയിനിസ് ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനും വേണ്ടിയാണ് കളിക്കുന്നത്.

Story first published: Thursday, March 25, 2021, 14:11 [IST]
Other articles published on Mar 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+