IPL 2021: ചഹല്‍ മോശം ഫോമില്‍, എന്നിട്ടും ബൗളറായി ആര്‍സിബി അവനെ ശരിയായി ഉപയോഗിച്ചില്ല!- ചോപ്ര

ഐപിഎല്ലിന്റെ 14ം സീസണില്‍ ബൗളറെന്ന നിലയില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നു കമന്റേറ്റര്‍ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ടീമിലെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മോശം ഫോമിലായിരുന്നിട്ടും സുന്ദറിനെക്കൊണ്ട് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യിച്ചില്ലെന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു. ഒരു ബൗളറെന്ന നിലയില്‍ സുന്ദറിനെ ആര്‍സിബി വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നാണ് കഴിഞ്ഞ മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ എനിക്കു തോന്നിയത്. കൂടുതല്‍ ഓവറുകള്‍ അദ്ദേഹത്തിനു നല്‍കാമായിരുന്നു, പക്ഷെ അതു സംഭവിച്ചില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

ചഹലിന്റെ ഫോം ആര്‍സിബിക്കു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ സീസണില്‍ ഇതുവരെ കളിച്ച മല്‍സങ്ങളില്‍ ചുരുങ്ങിയ വിക്കറ്റുകള്‍ മാത്രമേ താരത്തിനു വീഴ്ത്താനായിട്ടുള്ളൂ. ചഹല്‍ വിക്കറ്റെടുക്കാന്‍ പാടുപെട്ടും സുന്ദറിന് കൂടുതല്‍ ഓവറുകള്‍ ആര്‍സിബി നല്‍കിയില്ല. ദീര്‍ഘകാലത്തേക്കു നോക്കുമ്പോള്‍ ഇതു ആര്‍സിബിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയേക്കുമെന്നും ചോപ്ര വിലയിരുത്തി. ആര്‍സിബിക്കു വേണ്ടി സീസണിലെ ഏഴു മല്‍സരങ്ങള്‍ കൡച്ച ചഹലിന് 8.26 ഇക്കോണമി റേറ്റില്‍ വെറും നാലു വിക്കറ്റുകളാണ് വീഴ്ത്താനായത്. നാലു കളികളിലാവട്ടെ സ്പിന്നര്‍ക്കു വിക്കറ്റൊന്നും ലഭിച്ചതുമില്ല.

ആര്‍സിബിയുടെ ബാറ്റിങ് ലൈനപ്പിലും ഒരു വീക്ക്‌നെസുണ്ടെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ആര്‍സിബിയുടെ ബാറ്റിങ് ദുര്‍ബലമല്ല, പക്ഷെ ആഴം കുറവാണ്. കോലിയും ദേവ്ദത്തും ഓപ്പണ്‍ ചെയ്തു. ബാറ്റിങിനു ദൈര്‍ഘ്യം കൂട്ടുന്നതിനു വേണ്ടി അവര്‍ മൂന്നാംനമ്പറല്‍ രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, സുന്ദര്‍ എന്നിവരെ ആര്‍സിബി ഇറക്കി. നാലാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ്വെല്ലും അഞ്ചാമനായി എബി ഡിവില്ലിയേഴ്‌സും കഴിഞ്ഞാല്‍ ആറാം നമ്പറില്‍ ആരാണെന്നും ചോപ്ര ചോദിക്കുന്നു.

IPL: ഓള്‍ടൈം ഇലവനുമായി ബട്‌ലര്‍, രോഹിത്തിനൊപ്പം ഓപ്പണര്‍- ഗെയ്‌ലും റെയ്‌നയും ഔട്ട്

ധോണി കോപ്പിയടിച്ചത് അസ്ഹറിനെ! ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ആദ്യ അവകാശി- വീഡിയോ വൈറല്‍

ആറാം നമ്പറില്‍ ആര്‍സിബിക്കു ഒരു ബാറ്റ്‌സ്മാനില്ല. ചിലപ്പോള്‍ ഡാനിയേല്‍ സാംസ്, ചിലപ്പോള്‍ ഡാനിയേല്‍ ക്രിസ്റ്റിയന്‍, ചിലപ്പോള്‍ സുന്ദര്‍ എന്നിവരെ ഈ പൊസിഷനുകളില്‍ കളിപ്പിച്ചു. ആറ്, ഏഴ് നമ്പറുകളില്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലെങ്കില്‍ അതു മുന്‍നിരയെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കും. സീസണിലെ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ആര്‍സിബിക്കു അതു മാനേജ് ചെയ്യാന്‍ കഴിഞ്ഞു. പക്ഷെ അവരുടെ വീക്ക്‌നെസായാണ് ഇതു താന്‍ കാണുന്നതെന്നു ചോപ്ര വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 16, 2021, 16:16 [IST]
Other articles published on May 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X