IPL 2021: പഞ്ചാബില്‍ ഫ്‌ളോപ്പായി വിന്‍ഡീസ് താരങ്ങള്‍, യൂണിവേഴ്‌സ് ബോസ് ഈ സീസണില്‍ ക്ലിക്കാവില്ല
ദില്ലി: പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഒരിക്കല്‍ കൂടി ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കെകെആറിനോട് അവര്‍ തോറ്റതിന് പ്രധാന കാരണവും ബാറ്റിംഗ് നിരയായിരുന്നു. വിന്‍ഡീസ് താരങ്ങളുടെ മോശം പ്രകടനമാണ് പഞ്ചാബിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഈ സീസണില്‍ അവര്‍ ക്ലിക്കാവാനുള്ള സാധ്യതയും വളരെ കുറവാണ്. പഞ്ചാബിന്റെ മുന്നോട്ടുള്ള പോക്ക് ക്രിസ് ഗെയിലിനെയും നിക്കോളാസ് പൂരാനെയും ആശ്രയിച്ചാണ്. ഇവരുടെ മോശം ഫോം ഈ സീസണില്‍ പഞ്ചാബ് പ്ലേ ഓഫിലെത്തില്ലെന്നുള്ള സന്ദേശം കൂടിയാണ് നല്‍കുന്നത്.

ഗെയ്‌ലാട്ടം പ്രതീക്ഷിക്കേണ്ട
ക്രിസ് ഗെയിലില്‍ നിന്ന് ഇത്തവണ വമ്പനൊരു ഇന്നിംഗസ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വ്യക്തമാകുന്നത്. ആദ്യ ആറ് ഇന്നിംഗ്‌സുകള്‍ കഴിഞ്ഞപ്പോള്‍ സ്‌ട്രൈക്ക് റേറ്റിലും സിക്‌സറുകളിലും ഗെയ്ല്‍ പിന്നോട്ടാണ്. ഐപിഎല്‍ ചരിത്രത്തില്‍ നാല്‍പ്പതിന് മുകളില്‍ ശരാശരിയുള്ള മൂന്ന് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഗെയ്ല്‍. അതും 140ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും ഉണ്ട്. കഴിഞ്ഞ മൂന്ന് സീസണിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ഗെയില്‍. മൂന്ന് സീസണുകളില്‍ നാല്‍പ്പതിന് മുകളില്‍ ശരാശരിയുണ്ട് ഗെയ്‌ലിന്. ഇത്തവണ ആദ്യത്തെ ആറ് മത്സരങ്ങളിലും വളരെ പിന്നിലാണ് ഗെയ്ല്‍.

പഴയ പടക്കുതിരയല്ല
2018ലെ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 368 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ശരാശരി 40.88. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ 146. 2019ല്‍ 490 റണ്‍സ് 13 മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തു. ശരാശരിയാണെങ്കില്‍ 40.83. സ്‌ട്രൈക്ക് റേറ്റ് കൂടി 153ലെത്തി. 2019ല്‍ വെറും ഏഴ് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സടിച്ചു. ശരാശരി 41.14. സ്‌ട്രൈക്ക് റേറ്റ് 137. ഇത്രയും മികച്ച രീതിയില്‍ കളിക്കുന്ന ഗെയ്‌ലിന്റെ നിഴല്‍ മാത്രമാണ് ഇത്തവണയുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 119 റണ്‍സ്. ബാറ്റിംഗ് ആവേറാജാണെങ്കില്‍ 23. സ്‌ട്രൈക്ക് റേറ്റ് വെറും 119. ആകെ നാല്‍പ്പതിന് മുകളില്‍ രണ്ട് സ്‌കോറുകള്‍ മാത്രമാണ് പിറന്നത്. 10, 11, 15, 0 എന്നിങ്ങനെയായിരുന്നു ബാക്കി സ്‌കോറുകള്‍.

ടീമിന് ബാധ്യതയാവുന്നു
ഗെയ്ല്‍ എപ്പോഴും തുടക്കത്തില്‍ കുറച്ച് പന്തുകള്‍ കളിച്ച ശേഷം പിന്നീട് ആളിക്കത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ രണഅടക്കം കഴിയുമ്പോഴേക്ക് ഗെയ്ല്‍ പുറത്താവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പന്തുകള്‍ പാഴാവുകയും വലിയ സ്‌കോര്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇതാണ് ഇത്തവണ ഗെയ്‌ലില്‍ നിന്ന് വലിയ വെടിക്കെട്ടുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചിപ്പിക്കുന്നത്. സിക്‌സറുകളുടെ എണ്ണവും ഈ സീസണില്‍ കുറഞ്ഞു. ആറ് മത്സരങ്ങളില്‍ നിന്ന് പിറന്നത് വെറും അഞ്ച് സിക്‌സര്‍ മാത്രം. മൊത്തം കണക്ക് നോക്കുമ്പോള്‍ ഇത് വളരെ മോശം. ഇത്തവണ ടീമിന് ഗെയ്ല്‍ ബാധ്യതയാവുന്നു എന്ന് വ്യക്തം. വിക്കറ്റിനിടയിലെ ഓട്ടവും, പ്രായം ബാധിച്ചതും യൂണിവേഴ്‌സ് ബോസിന്റെ പ്രതാപകാലം അവസാനിച്ചെന്ന സൂചനയാണ് നല്‍കുന്നത്.

കരീബിയന്‍ കരുത്ത്
പഞ്ചാബിനായി ഗെയ്‌ലിനേക്കാളും മോശം പ്രകടനമാണ് മറ്റൊരു വിന്‍ഡീസ് താരമായ നിക്കോളാസ് പൂരാന്‍ നടത്തുന്നത്. ആകെ നേടിയത് 28 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 93.33. മൂന്ന് പൂജ്യമാണ് ഇത്തവണ നിക്കോളാസില്‍ നിന്ന് പിറന്നത്. ആറാം നമ്പറില്‍ പൂരാനില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് പഞ്ചാബ്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 353 റണ്‍സാണ് താരം അടിച്ചെടുത്തത്. 35 ശരാശരിയും ഉണ്ടായിരുന്നു. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ 170നടുത്തും. ആറ് കാമിയോകളാണ് താരം കഴിഞ്ഞ സീസണില്‍ നടത്തിയത്. ഹൈദരാബാദിനെതിരെ 37 പന്തില്‍ 77 റണ്‍സടിച്ചതായിരുന്നു മികച്ച പ്രകടനം. ഇത്തവണ ഗെയ്ല്‍ കളിച്ചില്ലെങ്കില്‍ പൂരാന്‍ കളിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അനാവശ്യമായി വിക്കറ്റ് കളിയുന്ന ശീലം താരത്തെ വിട്ട് പോയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications