Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ചിലപ്പോള്‍ ഹൈദരാബാദിനൊപ്പമുള്ള വാര്‍ണറുടെ അവസാന സീസണാവും ഇത്‌- സ്‌റ്റെയിന്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന നിരയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേത്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ അവര്‍ ഒരു മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ്. ടീം മോശം ഫോം തുടര്‍ന്നതോടെ ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കി കെയ്ന്‍ വില്യംസണെ നായകനാക്കി കഴിഞ്ഞ ദിവസം ഹൈദരാബാദ് പ്രഖ്യാപിച്ചിരുന്നു.

ഹൈദരാബാദിന്റെ ചരിത്രത്തില്‍ 2016ല്‍ മാത്രമാണ് കിരീടം നേടിയത്. ഇത് വാര്‍ണറുടെ നായകമികവിന്റെയും ബാറ്റിങ് കരുത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. അത്തരത്തിലുള്ള വാര്‍ണര്‍ക്ക് രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ പ്ലേയിങ് 11ല്‍ പോലും ഹൈദരാബാദ് അവസരം നല്‍കിയില്ല. ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നതിനിടെ ഹൈദരാബാദിനൊപ്പമുള്ള വാര്‍ണറുടെ അവസാന ഇന്നിങ്‌സായി ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍.

warneripl

'മനീഷ് പാണ്ഡെ ഉള്‍പ്പെടെയുള്ള ചില താരങ്ങളെ പുറത്തിരുത്തിയത് ഡേവിഡ് ചോദ്യം ചെയ്തത് മാനേജ്‌മെന്റിന് ഇഷ്ടമായി കാണില്ല. നായകന്‍ ടീമില്‍ ആരൊക്കെ കളിക്കണമെന്ന് തീരുമാനിക്കാന്‍ കെല്‍പ്പുള്ളവനാണ്. മൈതാനത്തിന് പുറത്ത് എന്തെക്കൊയോ നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. ഇതിനെക്കുറിച്ച് പൊതു സമൂഹത്തിന് വലിയ ധാരണ ഉണ്ടാവില്ല.

വാര്‍ണര്‍ പ്ലേയിങ് 11ന്റെ ഭാഗമായിട്ടില്ല എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അടുത്ത സീസണിലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്കില്‍ അത് മനസിലാക്കാവുന്ന കാര്യമാണ്. ഡേവിഡ് മിടുക്കനായ ബാറ്റ്‌സ്മാനാണ്. അവനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ ഹൈദരാബാദിനൊപ്പം വാര്‍ണറെ കാണാന്‍ സാധിക്കുന്ന അവസാന സീസണായി ഇത് മാറിയേക്കും'-സ്റ്റെയിന്‍ പറഞ്ഞു.

മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് കളിച്ച ഒട്ടുമിക്ക സീസണിലും അവര്‍ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ വാര്‍ണറെന്ന നായകന്റെയും ബാറ്റ്‌സ്മാന്റെയും അധ്വാനം ചെറുതല്ല. അവസാന സീസണിലും പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കാന്‍ വാര്‍ണര്‍ക്കായിരുന്നു. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിന്റെ പേരില്‍ വാര്‍ണറെ പോലൊരു മികച്ച താരത്തെ ഇത്തരത്തില്‍ അപമാനിക്കരുതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആവിശ്യപ്പെടുന്നത്.

കരുത്തരായ മുംബൈ ഇന്ത്യന്‍സുമായാണ് ഹൈദരാബാദിന്റെ അടുത്ത പോരാട്ടം. ഇതിനോടകം ആറ് മത്സരം തോറ്റ ഹൈദരാബാദ് മുംബൈയോടും തോറ്റാല്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയാവും. പിന്നീട് തുടര്‍ ജയങ്ങള്‍ നേടിയാലും ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനം വലിയ ബുദ്ധിമുട്ടാവുമെന്നുറപ്പാണ്.

Story first published: Monday, May 3, 2021, 12:28 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+