For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സ്മിത്തും അശ്വിനുമല്ല, ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇനി റിഷഭ് പന്ത് നയിക്കും

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിക്കും. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ശ്രേയസ് അയ്യറിന് പകരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ നായകനാക്കാന്‍ ഡല്‍ഹി മാനേജ്‌മെന്റ് തീരുമാനിച്ചത്. ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ആര്‍ അശ്വിന്‍ എന്നീ സീനിയര്‍ താരങ്ങളെയെല്ലാം മറികടന്നാണ് റിഷഭിനെ നായകനാക്കാന്‍ ഡല്‍ഹി മാനേജ്‌മെന്റ് തീരുമാനിച്ചത്. ആദ്യ ടീം മീറ്റിങ്ങില്‍ പരിചയസമ്പത്ത് കുറവുള്ള റിഷഭിനെ ക്യാപ്റ്റനാക്കേണ്ട നിലപാട് ടീമിനുണ്ടായിരുന്നെങ്കിലും പിന്നീട് യുവതാരത്തിലേക്ക് തന്നെ എത്തുകയായിരുന്നുവെന്നാണ് വിവരം.

Rishabh Pant to lead Delhi Capitals in IPL 2021 | Oneindia Malayalam

ഇത് ആദ്യമായാണ് റിഷഭ് പന്ത് ഐപിഎല്ലില്‍ നായകനാവുന്നത്. 23കാരനായ റിഷഭ് സമീപകാലത്തായി മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സ്ഥിരതയോടെ കളിച്ച റിഷഭ് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലും സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഈ അവസരത്തിലാണ് റിഷഭ് പന്തിന് നായകനായി അവസരം നല്‍കാന്‍ ഡല്‍ഹി ടീം തീരുമാനിച്ചത്.

റിഷഭിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. അനുഭവസമ്പത്ത് കുറവുള്ളതിനാല്‍ത്തന്നെ ഇത്രയും താരസമ്പന്നമായ ടീമിനെ നയിക്കുക കടുത്ത വെല്ലുവിളിയാണ്. കൂടാതെ അവസാന സീസണില്‍ ഫൈനലില്‍ കളിച്ച ടീമാണ് ഡല്‍ഹി. അതിനാല്‍ ഇത്തവണയും പ്ലേ ഓഫില്‍ കുറയാത്തൊരിടം ഡല്‍ഹിക്ക് നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ റിഷഭിനാവും കൂടുതല്‍ നാണക്കേടാവുക.

rishabhpant-dc-

ഡല്‍ഹിയുടെ പുതിയ അംഗീകാരത്തിന് നന്ദിയുണ്ടെന്നാണ് റിഷഭിന്റെ നിലപാട്. ആറ് വര്‍ഷം മുമ്പ് താന്‍ ഐപിഎല്‍ യാത്ര ആരംഭിച്ച ടീമാണെന്നും ഞാന്‍ വളര്‍ന്നത് ഇവിടെ നിന്നുമാണെന്നും അഭിപ്രായപ്പെട്ട റിഷഭ് എന്നെങ്കിലും ഒരുനാള്‍ ഈ ടീമിനെ നയിക്കുന്നത് സ്വപ്‌നമായിരുന്നെന്നും പറഞ്ഞു. എളിമയോടെ ഇത് സ്വീകരിക്കുന്നെന്നും വളരെ അനുഗ്രഹിക്കപ്പെട്ടവനാണെന്നും ഈ റോളിന് ഞാന്‍ അനുയോജ്യനാണെന്ന് തിരഞ്ഞെടുത്ത ടീം മാനേജ്‌മെന്റിന് നന്ദിയുണ്ടെന്നും റിഷഭ് പറഞ്ഞു. മികച്ച പരിശീലക സംഘത്തിനൊപ്പം ഡല്‍ഹിക്കായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

68 ഐപിഎല്ലില്‍ നിന്ന് 35.24 ശരാശരിയില്‍ 2079 റണ്‍സാണ് റിഷഭിന്റെ പേരിലുള്ളത്. ഇതില്‍ 1 സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ നാല് വിക്കറ്റ് കീപ്പര്‍മാരാണ് ടീമുകളുടെ ക്യാപ്റ്റന്‍മാരായി എത്തുന്നത്. പഞ്ചാബ് കിങ്‌സിനെ രാഹുല്‍ നയിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണും ഇത്തവണ നയിക്കും. സിഎസ്‌കെയുടെ നായകന്‍ എംഎസ് ധോണിയാണ്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റതോടെയാണ് ശ്രേയസിന് പുറത്തിരിക്കേണ്ടി വന്നത്. തോളിടിച്ച് വീണ താരത്തിന് ശസ്ത്രക്രിയ വേണം. നാല് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസിന്റെ അഭാവം നികത്താന്‍ റിഷഭിനാകുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Wednesday, March 31, 2021, 8:56 [IST]
Other articles published on Mar 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+