വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സമദിനെ എന്തിന് വൈകിപ്പിച്ചു? ആ സിക്‌സര്‍ ടീം മാനേജ്‌മെന്റിനുള്ള അടി!

സമദ് പുറത്താവാതെ 19 റണ്‍സെടുത്തിരുന്നു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള മല്‍സരത്തില്‍ അബ്ദുള്‍ സമദിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്രീസിലിറക്കാന്‍ വൈകിപ്പിച്ചതിനെതിരേ വിമര്‍ശനം ശക്തം. ദുഷ്‌കരമായ റണ്‍ചേസില്‍ എസ്ആര്‍ച്ച് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കവെ വെടിക്കെട്ട് താരമായ സമദിനെ ഏഴാം നമ്പറിലാണ് ക്രീസിലേക്കു അയച്ചത്. അപ്പോഴേക്കും കളി കെകെആറിന്റെ വരുതിയിലായിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റുള്ള സമദിനെ കുറച്ചുകൂടി നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മാറുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എട്ടു ബോളില്‍ നിന്നും രണ്ടു സിക്‌സറുകളടക്കമാണ് താരം പുറത്താവാതെ 19 റണ്‍സ് നേടിയത്. നേരിട്ട ആദ്യ ബോളിലും മൂന്നാമത്തെ ബോളിലുമായിരുന്നു സമദിന്റെ തകര്‍പ്പന്‍ സിക്‌സറുകള്‍.

1

വിജയ് ശങ്കറിന്റെ പുറത്താവലിനു ശേഷം 19ാം ഓവറിന്റെ തുടക്കത്തിലാണ് സമദ് ക്രീസിലെത്തിയത്. അപകടകാരിയായ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെയാണ് തന്റെ ആദ്യ ബോളില്‍ സമദിനു നേരിടേണ്ടിവന്നത്. തകര്‍പ്പനൊരു സിക്‌സറുമായി താരം ഓസീസ് പേസറെ സ്വീകരിക്കുകയായിരുന്നു. അടുത്ത ബോളില്‍ രണ്ടു റണ്‍സ്. മൂന്നാമത്തെ ബോളില്‍ കമ്മിന്‍സ് വീണ്ടും സമദിന്റെ തല്ലുവാങ്ങിച്ചു. വീണ്ടും തകര്‍പ്പനൊരു സിക്‌സര്‍.

നേരത്തേ ജമ്മു കാശ്മീര്‍ ടീമില്‍ സമദിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ താരത്തെ എസ്ആര്‍എച്ച് ക്രീസില്‍ വൈകി ഇറക്കിയതിനെ ട്വിറ്ററിലൂടെ ചോദ്യം ചെയ്തു. ഈ മല്‍സരത്തില്‍ വിജയിച്ച കെകെആറിന് അഭിനന്ദനങ്ങള്‍. റസ്സല്‍ ബൗള്‍ ചെയ്തതോടെ അവര്‍ക്കു മികച്ച ആറു ബൗളിങ് ഓപ്ഷനുകളാണ് ലഭിച്ചിരിക്കുന്നത്. പക്ഷെ എന്തുകൊണ്ട് സമദിനെ ഇത്ര വൈകി ഇറക്കിയതെന്ന് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു.

ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും സമദിനെ വൈകിപ്പിച്ച എസ്ആര്‍എച്ചിന്റെ നീക്കത്തെ വിമര്‍ശിച്ചു. അബ്ദുള്‍ സമദ്- വളരെ പ്രതിഭയുള്ള താരമാണ്. നോര്‍ക്കിയ, റബാഡ, ബുംറ, കമ്മിന്‍സ് എന്നിവര്‍ക്കെതിരേയെല്ലാം താരം സിക്‌സറടിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ സീസണില്‍ അവന്‍ 36 സിക്‌സറുകള്‍ നേടിയിട്ടുണ്ടെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

സമദിനെ ഇറക്കാന്‍ വൈകിയതു കൊണ്ടാണ് ഈ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടതെന്നു പറയുകയാണെങ്കില്‍ അതു അതിശയോക്തിയാവില്ലെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

188 റണ്‍സിന്റെ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു കെകെആര്‍ നല്‍കിയത്. എന്നാല്‍ അഞ്ചു വിക്കറ്റിന് 177 റണ്‍സെടുക്കാനേ ഓറഞ്ച് ആര്‍മിക്കായുള്ളൂ. മനീഷ് പാണ്ഡെയും (61*) ജോണി ബെയര്‍സ്‌റ്റോയുമാണ് (55) പ്രധാന സ്‌കോറര്‍മാര്‍.

Story first published: Sunday, April 11, 2021, 23:52 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X