Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്റെ ഓപ്പണറായില്ല, കീപ്പിംഗിലുമെത്തിയില്ല, അവന്‍ വന്നാല്‍ കളി മാറിയേനെയെന്ന് വോണ്‍

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെതിരെ രണ്ട് അബദ്ധങ്ങള്‍ കാണിച്ചെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍. ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ കാര്യമായി ഉപയോഗിക്കാതിരുന്നതാണ് അവരുടെ തോല്‍വിക്ക് കാരണമായതെന്ന് വോണ്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നാല് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ബാറ്റ്‌സ്മാന്‍മാരെ കൃത്യമായി രാജസ്ഥാന്‍ ഉപയോഗിച്ചില്ലെന്ന സൂചനയാണ് മൈക്കില്‍ വോണ്‍ നല്‍കുന്നത്.

എന്തുകൊണ്ട് കീപ്പ് ചെയ്തില്ല

എന്തുകൊണ്ട് കീപ്പ് ചെയ്തില്ല

രാജസ്ഥാന്‍ എന്തുകൊണ്ട് ജോസ് ബട്‌ലറെ വിക്കറ്റ് പിന്നില്‍ നിയമിച്ചില്ലെന്ന് മൈക്കിള്‍ വോണ്‍ ചോദിക്കുന്നു. ബട്‌ലറെ വിക്കറ്റിന് പിന്നിലെത്തിക്കുന്നത് തന്ത്രപരമായ നീക്കമാണ്. അത് പരിചയസമ്പത്തോടെ മത്സരത്തെ നേരിടാന്‍ സഹായിക്കും. പക്ഷേ രാജസ്ഥാനില്‍ നിന്ന് അത് ഉണ്ടായില്ലെന്നും വോണ്‍ പറഞ്ഞു. അതേസമയം ബട്‌ലറെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കാണുമെന്നായിരുന്നു രാജസ്ഥാന്‍ ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍ സഞ്ജു സാംസണാണ് കീപ്പറായി എത്തിയത്. ഫീല്‍ഡിംഗില്‍ അത്ര നല്ല പ്രകടനവുമായിരുന്നില്ല ബട്‌ലര്‍ നടത്തിയത്.

ഇന്നിംഗ്‌സും ഓപ്പണ്‍ ചെയ്തില്ല

ഇന്നിംഗ്‌സും ഓപ്പണ്‍ ചെയ്തില്ല

രാജസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ജോസ് ബട്‌ലര്‍ ഓപ്പണ്‍ ചെയ്യാത്തതിനെയും വോണ്‍ വിമര്‍ശിച്ചു. കീപ്പിംഗിന് പിന്നാലെ ബട്‌ലര്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുമില്ലാത്ത അവസ്ഥ. രാജസ്ഥാന്‍ എന്താണ് ചിന്തിക്കുന്നതെന്നും വോണ്‍ ചോദിച്ചു. സാധാരണ രാജസ്ഥാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാറുള്ളത് ബട്‌ലറാണ്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ബട്‌ലറെ മാറ്റിയത്. മധ്യനിരയില്‍ ഇറങ്ങുന്ന ബെന്‍ സ്റ്റോക്‌സിനെ ഓപ്പണിംഗിലും കൊണ്ടുവന്നിരുന്നു രാജസ്ഥാന്‍. ഈ നീക്കം മത്സരത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു.

സഞ്ജുവിന് പ്രശംസ

സഞ്ജുവിന് പ്രശംസ

ഐപിഎല്ലിലെ ഏറ്റവും മഹത്തരമായ ഇന്നിംഗ്‌സുകളിലൊന്നാണ് സഞ്ജു സാംസണ്‍ കളിച്ചതെന്ന് വോണ്‍ പറയുന്നു. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച നിമിഷങ്ങളാണ് കാണാന്‍ പറ്റിയത്. ഐപിഎല്‍ എന്ന് പറയുന്നത് ഏറ്റവും ബെസ്റ്റ് ടൂര്‍ണമെന്റാണ്. ലോകത്തൊരു ടൂര്‍ണമെന്റും ഇത്രത്തോളം ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന ടൂര്‍ണമെന്റില്ലെന്നും വോണ്‍ പ്രശംസിച്ചു. മത്സരത്തില്‍ 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എന്നാല്‍ അവസാന പന്തില്‍ സഞ്ജു പുറത്തായതാണ് രാജസ്ഥാന്‍ നാല് റണ്‍സിന് തോല്‍ക്കാന്‍ കാരണം.

ബ്രോഡിനും ചോദ്യങ്ങള്‍

ബ്രോഡിനും ചോദ്യങ്ങള്‍

ജോസ് ബട്‌ലര്‍ എന്തുകൊണ്ടാണ് ഓപ്പണ്‍ ചെയ്യാത്തതെന്ന് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡും ചോദിച്ചു. അത് മാത്രമല്ല, ബട്‌ലറെ വിക്കറ്റ് കീപ്പിംഗിലും കണ്ടില്ലെന്ന് ബ്രോഡ് പറയുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് ബട്‌ലര്‍. ഇംഗ്ലണ്ടിന് വേണ്ടി പലപ്പോഴായി ബട്‌ലര്‍ അത് ചെയ്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്‍ ടൂര്‍ണമെന്റിലോ എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്നും ബ്രോഡ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം രാജസ്ഥാന് വേണ്ടി ബട്‌ലര്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴായി ടീം ലൈനപ്പില്‍ മാറ്റം വരുത്തിയിരുന്നു.

Story first published: Tuesday, April 13, 2021, 23:04 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+