IPL 2021: കോലിക്കു പകരം ആര്‍സിബി ക്യാപ്റ്റനായി എബിഡി പറ്റില്ല! ഹോഗിന്റെ നിര്‍ദേശം ഇങ്ങനെ

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം സ്ഥാനമൊഴിയുകയാണെന്ന് വിരാട് കോലി പ്രഖ്യാപിച്ചതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വന്‍മാറ്റത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് അറിയിച്ച് ദിവസങ്ങള്‍ക്കകമാണ് ഈ സീസണ്‍ കഴിഞ്ഞാല്‍ ആര്‍സിബിയുടെയും നായകസ്ഥാനത്തു പിന്‍മാറുകയാണെന്നു ഞായറാഴ്ച രാത്രി കോലി പ്രഖ്യാപിച്ചിരിക്കുന്നത്.

2022ലെ അടുത്ത സീസണില്‍ കോലിയുടെ പകരക്കാരനായി ആര് നായകസ്ഥാനത്തേക്കു വരുമെന്നതിനെക്കുറിച്ച് ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ കോലിയെക്കൂടാതെ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള മറ്റൊരു താരം സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എബി ഡിവില്ലിയേഴ്‌സാണ്. അടുത്ത സീസണില്‍ എബിഡി ആര്‍സിബിയുടെ നായകസ്ഥാനത്തേക്കു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനിടെ കോലിക്കു പകരം ആരാണ് വരേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

 പുതിയൊരാളെ കൊണ്ടു വരണം

പുതിയൊരാളെ കൊണ്ടു വരണം

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായി മെഗാ ലേലം നടക്കുന്നുണ്ട്. ഈ ലേലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ആര്‍സിബി പുതിയൊരാളെ കൊണ്ടു വരണമെന്നാണ് തന്റെ അഭിപ്രായമെന്നു ഹോഗ് വ്യക്തമാക്കി.

നിലവില്‍ ആര്‍സിബി ടീമില്‍ ക്യാപ്റ്റനാക്കാന്‍ സാധിക്കുന്ന ആരെങ്കിലുമുണ്ടെന്നു എനിക്കു തോന്നുന്നില്ല. എബി ഡിവില്ലിയേഴ്‌സ് ടീമിന്റെ ഭാഗമാണെങ്കിലും അദ്ദേഹം എത്രകാലം മല്‍സരരംഗത്തുണ്ടാവുമെന്നു പറയാന്‍ കഴിയില്ല. കുറച്ചു കാലത്തേക്കാണ് ഒരാള്‍ ഈ സ്ഥാനത്തു ഉണ്ടാവുകയെങ്കില്‍ തല്‍ക്കാലത്തേക്ക് ആരെങ്കിലുമൊരാളെ കണ്ടെത്തി ഒഴിവ് നികത്താന്‍ നിങ്ങള്‍ ആഗ്രഹിക്കില്ലെന്നും ഹോഗ് വിശദമാക്കി.

 ദീര്‍ഘകാലം തുടരാന്‍ കഴിയുന്നയാളാവാണം

ദീര്‍ഘകാലം തുടരാന്‍ കഴിയുന്നയാളാവാണം

ദീര്‍ഘകാലം ആര്‍സിബിയുടെ നായകസ്ഥാനത്ത് തുടരാന്‍ സാധിക്കുന്ന ഒരു താരത്തെയാവണം കോലിയുടെ പകരക്കാരനായി കൊണ്ടു വരേണ്ടതെന്നു ഹോഗ് നിര്‍ദേശിച്ചു. ആര്‍സിബി ടീമിന്റെ നെടുംതൂണായി ഒരുപാട് കളിക്കാന്‍ കഴിയുന്ന ഒരാള്‍ തന്നെ വരണം. ലേലത്തില്‍ നിന്നും ആര്‍സിബിക്കു അങ്ങനെയൊരാളെ കണ്ടെത്തി ടീമിലേക്കു കൊണ്ടുവരാം. വിരാട് കോലിയെപ്പോലെ അടുത്ത ഏഴ്-ഒമ്പത് വര്‍ഷങ്ങളെങ്കിലും ആര്‍സിബിയെ നയിക്കാന്‍ കഴിയുന്നയൊരാളെയായിരിക്കും ആര്‍സിബി നോട്ടമിടുന്നുണ്ടാവുക. തലപ്പത്ത് സ്ഥിരത വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുമെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

 വിജയിച്ച ടീമുകളെ നോക്കൂ

വിജയിച്ച ടീമുകളെ നോക്കൂ

ഐപിഎല്ലില്‍ വിജയിച്ച ടീമുകളെ നിങ്ങള്‍ നോക്കൂ. അവരെയെല്ലാം ഏറെക്കാലമായി ഒരേ ക്യാപ്റ്റനാണ് നയിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മ ഏറെക്കാലമായി മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്യാപ്റ്റനാണ്. ഒരുപാട് വിജയങ്ങളും അദ്ദേഹത്തിനു കീഴില്‍ അവര്‍ നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ കാര്യമെടുത്താല്‍ അവരുടെ ക്യാപ്റ്റന്‍ എംഎസ് ധോണി, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവര്‍ ഒരു പാട് വര്‍ഷങ്ങളായി ഈ റോളില്‍ തുടരുന്നു. ദീര്‍ഘകാലമായി അവര്‍ ടീമിന്റെ ചുക്കാന്‍ പിടിക്കുകയാണ്. ആര്‍സിബി ടീമില്‍ നിലവില്‍ ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന ആരും തന്നെയില്ലെന്നും ഹോഗ് നിരീക്ഷിച്ചു.

 നിലനിര്‍ത്താനിടയുള്ളവര്‍

നിലനിര്‍ത്താനിടയുള്ളവര്‍

2022ല അടുത്ത സീസണിനു മുമ്പ് മെഗാലേലം വരാനിരിക്കെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളെയും ഹോഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. വിരാട് കോലിയെ ആര്‍സിബി തുടര്‍ന്നും നിലനിര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണിനെ അവര്‍ നിലനിര്‍ത്തിയാല്‍ അതു എന്നെ ആശ്ചര്യപ്പെടുത്തില്ല. ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ അവന്‍ എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നതെന്നു നമുക്കു കാണാം. വലിയ റിക്രൂട്ട് തന്നെയാണ് ജാമിസണ്‍. മുഹമ്മദ് സിറാജ്, ദേവ്ദത്ത് പടിക്കല്‍ എന്നിവരെയും ആര്‍സിബി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിലെ നിര്‍ണായക സാന്നിധ്യമായ ഇന്ത്യന്‍ താരങ്ങളെ കൈവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. കോലി, സിറാജ് എന്നിവര്‍ അത്തരത്തിലുള്ള രണ്ടു പേരാണെന്നും ഹോഗ് വിലയിരുത്തി.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 22 - October 28 2021, 07:30 PM
ഓസ്ട്രേലിയ
ശ്രീലങ്ക
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 20, 2021, 15:52 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X