For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2021: കൂടുതല്‍ റണ്‍സ്, വിക്കറ്റ്, സിക്‌സ്, ഫിഫ്റ്റി, ഇതുവരെയുള്ള പ്രധാന കണക്കുകളറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. കാണികളില്ലാതെയാണ് ഇത്തവണയും ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ആവേശത്തിനെ അത് തെല്ലും ബാധിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി,പഞ്ചാബ് കിങ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകളൊക്കെ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഇത്തവണ കിരീടപ്പോരാട്ടം കടുപ്പമാണ്. 14ാം സീസണ്‍ ഒരാഴ്ച പിന്നിടാനൊരുങ്ങവെ ഇതുവരെയുള്ള പ്രധാന കണക്കുകള്‍ നോക്കാം.

ഓറഞ്ച് ക്യാപ് നിധീഷ് റാണയ്ക്ക്

ഓറഞ്ച് ക്യാപ് നിധീഷ് റാണയ്ക്ക്

നിലവില്‍ കൂടുതല്‍ റണ്‍സിനുള്ള ഓറഞ്ച് ക്യാപ് തലയില്‍ ചൂടിയിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ നിധീഷ് റാണയാണ്. കളിച്ച രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ താരം 137 റണ്‍സാണ് ആകെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പേരിലുള്ളത് 119 റണ്‍സാണ്. പഞ്ചാബ് കിങ്‌സിനെതിരായ സെഞ്ച്വറിയാണിത്. ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ (99),ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്‍ (98),പഞ്ചാബ് കിങ്‌സിന്റെ കെ എല്‍ രാഹുല്‍ (91) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവര്‍.

പര്‍പ്പിള്‍ ക്യാപ് ഹര്‍ഷലിന്

പര്‍പ്പിള്‍ ക്യാപ് ഹര്‍ഷലിന്

കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലിന്റെ പേരിലാണ്. രണ്ട് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് കെകെആറിന്റെ ആന്‍ഡ്രേ റസലാണ്. ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാന്‍ (4),മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ ചഹാര്‍ (4),കെകെആറിന്റെ പാറ്റ് കമ്മിന്‍സ് (3) എന്നിവാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

സിക്‌സര്‍ വേട്ടക്കാരില്‍ സഞ്ജു

സിക്‌സര്‍ വേട്ടക്കാരില്‍ സഞ്ജു

സിക്‌സര്‍ വേട്ടക്കാരില്‍ സഞ്ജു സാംസണ്‍ ഈ സീസണിലും കുതിക്കുകയാണ്. ഏഴ് സിക്‌സുമായി നിലവില്‍ സഞ്ജുവാണ് തലപ്പത്ത്. 6 സിക്‌സുമായി പഞ്ചാബ് കിങ്‌സിന്റെ ദീപക് ഹൂഡ രണ്ടാം സ്ഥാനത്തുണ്ട്. കെകെആറിന്റെ നിധീഷ് റാണയും ആറ് സിക്‌സര്‍ നേടിയിട്ടുണ്ട്. പഞ്ചാബിന്റെ കെ എല്‍ രാഹുല്‍ (5),ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ (5),ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്‍ (5) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

 ദീര്‍ഘ ദൂര സിക്‌സര്‍

ദീര്‍ഘ ദൂര സിക്‌സര്‍

നിലവില്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഈ സീസണിലെ ദീര്‍ഘ ദൂര സിക്‌സര്‍ പറത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ 100 മീറ്ററാണ് മാക്‌സ് വെല്‍ പന്ത് പായിച്ചത്. മുംബൈയുടെ സൂര്യകുമാര്‍ യാദവ് (99 മീറ്റര്‍) രണ്ടാം സ്ഥാനത്തും ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ (96 മീറ്റര്‍) മൂന്നാം സ്ഥാനത്തുമുണ്ട്. ഹൈദരാബാദിന്റെ അബ്ദുല്‍ സമദ് (93 മീറ്റര്‍) രാജസ്ഥാന്റെ സഞ്ജു സാംസണ്‍ (91 മീറ്റര്‍) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

Story first published: Thursday, April 15, 2021, 14:42 [IST]
Other articles published on Apr 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+