വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെയ്ല്‍ ജാമിസന്റെ മനം കവര്‍ന്ന് ആര്‍സിബി തെറാപ്പിസ്റ്റ്, നവ്‌നീത ഗൗതത്തെക്കുറിച്ച് എല്ലാമറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആര്‍സിബിക്ക് നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 92 റണ്‍സിന് ഓള്‍ഔട്ടാവുകയും മറുപടിക്കിറങ്ങിയ കെകെആര്‍ 60 പന്തുകള്‍ ബാക്കിനിര്‍ത്തി ഒമ്പത് വിക്കറ്റിന്റെ ഗംഭീര ജയം നേടിയെടുക്കജുകയും ചെയ്തു.

Kyle Jamieson ‘flirts’ with RCB massage therapist, all you need to know about Navnita Gautam

കോഹ്ലിയോട് ഏകദിന നായകസ്ഥാനം ഒഴിയാന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു: റിപ്പോര്‍ട്ട്കോഹ്ലിയോട് ഏകദിന നായകസ്ഥാനം ഒഴിയാന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു: റിപ്പോര്‍ട്ട്

1

ഐപിഎല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ പന്തുകള്‍ ബാക്കിനിര്‍ത്തി ജയിക്കുന്ന ഏറ്റവും വലിയ ജയം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ ആര്‍സിബിയുടെ തോല്‍വിയേക്കാളും കെകെആറിന്റെ ജയത്തേക്കാളും ആരാധകര്‍ ആസ്വദിച്ച ഒരു സംഭവം ഉണ്ടായിരുന്നു. ആര്‍സിബിയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കെയ്ല്‍ ജാമിസന്‍ ടീമിന്റെ മസാജ് തറാപ്പിസ്റ്റായ നവ്‌നീത ഗൗതവുമായുള്ള ചില നിമിഷങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Also Read: IPL 2021: 'ജീവന്‍' തിരിച്ചു കിട്ടിയത് രണ്ടു തവണ, എന്നിട്ടും മുതലാക്കാതെ വില്ലി- മൂന്നാം തവണ വീണു

2

ആര്‍സിബി താരങ്ങളെല്ലാം ബാറ്റിങ് തകര്‍ച്ച നേരിട്ടതിന്റെ സമ്മര്‍ദ്ദത്തിലിരിക്കവെയാണ് ജാമിസന്‍ നവ്‌നീത ഗൗതവുമായി ചിരിച്ചുല്ലസിച്ചത്. നവ്‌നീതയെ ജാമിസന്‍ നോക്കുന്നതും നവ്‌നീത ചിരിക്കുന്നതുമെല്ലാം ഇരുവരും തമ്മില്‍ പ്രണയ ബന്ധമുണ്ടെന്ന തരത്തിലേക്കാണ് പാപ്പരസികള്‍ എത്തിച്ചിരിക്കുന്നത്. നവ്‌നീതയും കെയ്ല്‍ ജാമിസനും തമ്മില്‍ മത്സരത്തിനിടെയുണ്ടായ രസകരമായ ഈ സംഭവം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Also Read: IPL 2021: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളിതാ

3

സംഭവം വൈറലായതിന് പിന്നാലെ ആരാണ് ആ സ്ത്രീയെന്നതാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത്. ആര്‍സിബിയുടെ മസാജ് തെറാപ്പിസ്റ്റായ നവ്‌നീത കാനഡക്കാരിയാണ്. 1992 ഏപ്രില്‍ 11നാണ് ജനനം. 2019ലാണ് ആര്‍സിബിയില്‍ മസാജ് തെറാപ്പിസ്റ്റായി എത്തുന്നത്. എട്ട് ഫ്രാഞ്ചൈസികളെ പരിഗണിക്കുമ്പോള്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഭാഗമായിരിക്കുന്ന ഏക വനിതയാണ് നവ്‌നീത. മറ്റൊരു ഫ്രാഞ്ചൈസിയിലും ഒരു വനിതാ താരം പോലുമില്ല. സമ്മര്‍ദ്ദം കുറക്കാനും കൂടുതല്‍ ശാരീരിക ക്ഷമതയിലേക്കെത്താനും താരങ്ങള്‍ക്ക് ടിപ്‌സ് പറഞ്ഞുകൊടുക്കുകയെന്നതാണ് നവ്‌നീതയുടെ ടീമിലെ ഉത്തരവാദിത്തം.

Also Read: IPL 2021: വന്നു, കണ്ടു, മടങ്ങി! വാര്‍ണര്‍ക്കു രക്ഷയില്ല, ഈ നാണക്കേട് 2016നു ശേഷമാദ്യം

4

ആര്‍സിബിക്കൊപ്പമല്ല നവ്‌നീത ആദ്യമായി പ്രവര്‍ത്തിച്ചത്. ഗ്ലോബല്‍ ടി20 കാനഡയില്‍ ടോറന്റോ നാഷണല്‍സ് ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 29കാരിയ നവ്‌നീത നേരത്തെ ഇന്ത്യയുടെ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലും അംഗമായിരുന്നു.ഐപിഎല്ലില്‍ വിപ്ലവകരമായ തീരുമാനത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് നേരത്തെ തന്നെ നവ്‌നീത പറഞ്ഞിട്ടുണ്ട്. നവ്‌നീതക്ക് ശേഷം മറ്റൊരു വനിതയേയും സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് പരിഗണിക്കാന്‍ ഒരു ടീമും തയ്യാറായിട്ടില്ല.

Also Read: IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

5

എന്തായാലും ആര്‍സിബിയുടെ മത്സരം വരുമ്പോള്‍ ഇനി എല്ലാവരും തേടുന്ന മുഖങ്ങളിലൊന്ന് നവ്‌നീതയുടേത് ആകുമെന്നുറപ്പ്. നിലവിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഓള്‍റൗണ്ടറാണ് ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിസന്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരം ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. ഭാവിയില്‍ നമ്പര്‍ വണ്‍ പേസ് ഓള്‍റൗണ്ടറായി മാറാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ജാമിസന്‍. ക്രിക്കറ്റില്‍ നിന്ന് നിരവധി പ്രണയങ്ങള്‍ കായിക ലോകം കണ്ടിട്ടുള്ളതാണ്. എന്തായാലും ഈ സീസണില്‍ പാപ്പരസികളുടെ കണ്ണുകള്‍ ഇവര്‍ക്ക് പിന്നാലെയുണ്ടാകുമെന്നുറപ്പ്.

Also Read: IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

6

Also Read: IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ

വിരാട് കോലി നായകനായ ആര്‍സിബി രണ്ടാം പാദത്തില്‍ തോല്‍വിയോടെ തുടങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. സിഎസ്‌കെയുമായിട്ടാണ് ആര്‍സിബിയുടെ അടുത്ത മത്സരം. വരുന്ന മത്സരത്തില്‍ക്കൂടി ആര്‍സിബി തോറ്റാല്‍ പാതിവഴിയില്‍ വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിയാനാണ് സാധ്യത. ഈ സീസണിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ കോലി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ നായക സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ കാര്യമായി ബാധിക്കുന്നതിനാല്‍ പാതിവഴിയില്‍ പടിയിറങ്ങാനും സാധ്യതകളേറെ.

Story first published: Thursday, September 23, 2021, 15:24 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X