
കരിയറിന്റെ തുടക്കം
1995 സെപ്തംബര്‍ 15ന് പഞ്ചാബിലെ മോഗ ജില്ലയിലാണ് താരത്തിന്റെ ജനനം. ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച താരം പിന്നീട് സ്പിന്‍ ബൗളിങ്ങിലേക്ക് വഴിമാറുകയായിരുന്നു. ജില്ലാ തല മത്സരങ്ങളില്‍ സ്ഥിരതയോടെ തിളങ്ങിയിരുന്ന താരം 2014ല്‍ റോപാറിനുവേണ്ടി അണ്ടര്‍ 19 ജില്ലാ ടൂര്‍ണമെന്റില്‍ കളിച്ചു. ടീമിന്റെ ക്യാപ്റ്റന്‍കൂടിയായിരുന്ന ഹര്‍പ്രീത് ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചു. ടൂര്‍ണമെന്റില്‍ അഞ്ച മത്സരത്തില്‍ നിന്ന് 41 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2012ല്‍ നടന്ന അണ്ടര്‍ 22 മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റുമായി താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

പ്രതിസന്ധികളുടെ കാലഘട്ടം
പഞ്ചാബ് പോലീസിനെ ഡ്രൈവറായിരുന്നു ഹര്‍പ്രീതിന്റെ പിതാവ്. ഐപിഎല്ലില്‍ കളിക്കാന്‍ നേരത്തെ തന്നെ ഹര്‍പ്രീത് ശ്രമിച്ചെങ്കിലും ഒന്നും ഫലത്തിലേക്കെത്തിയില്ല. മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ട് തവണ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാനായില്ല. ഇതോടെ താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയായി. ഒന്നല്ലെങ്കില്‍ അച്ഛനെപ്പോലെ പോലീസ് ജോലിയിലേക്കെത്തുക അല്ലെങ്കില്‍ പഠിക്കുന്നതിനായി കാനഡയിലേക്ക് പോവുക എന്നീ രണ്ട് കാര്യങ്ങള്‍ ചോദ്യമായി ഹര്‍പ്രീതിന് മുന്നില്‍ നിന്നു. എന്നാല്‍ ക്രിക്കറ്റിനെ അതിയായി സ്‌നേഹിച്ച താരത്തെ മുന്‍ പഞ്ചാബ് കിങ്‌സ്,ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗുര്‍കീരത് സിങ് മാനാണ് മൊഹാലി ജില്ലാ ടീമിലേക്ക് എത്തിച്ചത്. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായി. മിന്നും പ്രകടനത്തോടെ പഞ്ചാബിന്റെ സീനിയര്‍ ടീമിലേക്കെത്താന്‍ ഹര്‍പ്രീതിനായി.

ഐപിഎല്ലിലേക്കുള്ള വഴി
ജൂനിയര്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും പഞ്ചാബ് സീനിയര്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ ഹര്‍പ്രീതിന് സാധിച്ചിരുന്നില്ല.ഏഴ് വര്‍ഷത്തിനുള്ളില്‍ നാല് ട്രയലുകള്‍ താരം പൂര്‍ത്തിയാക്കിയെങ്കിലും ടീമിലേക്കുള്ള വിളിയെത്തിയില്ല. ഒടുവില്‍ 2019ല്‍ 20 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് താരത്തെ ടീമിലെത്തിച്ചു.ആ വര്‍ഷം ഡല്‍ഹിക്കെതിരേ ഒരു മത്സരം കളിച്ചപ്പോള്‍ 12 പന്തില്‍ 20 റണ്‍സ് നേടി. പിന്നീട് ഇപ്പോഴാണ് താരത്തിന് അവസരം ലഭിക്കുന്നത്. നിര്‍ണ്ണായക സമയത്ത് പഞ്ചാബിന് നിര്‍ണ്ണായക ജയം സമ്മാനിച്ചതോടെ വരും മത്സരങ്ങളിലും ബ്രാര്‍ പഞ്ചാബിനൊപ്പമുണ്ടാകുമെന്നുറപ്പാണ്. നാല് ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റും 19 ടി20കളില്‍ നിന്നായി 21 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.


Click it and Unblock the Notifications