IPL 2021: ആരാണ് വെങ്കടേഷ് അയ്യര്‍? കെകെആറിന്റെ 'തുറപ്പുചീട്ട്', പ്രതിഫലം, പ്രായം, എല്ലാം അറിയാം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ ആദ്യ പാദത്തിലെ തിരിച്ചടികള്‍ മറന്ന് രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആര്‍സിബിയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് കെകെആര്‍ കരുത്ത് കാട്ടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി 19 ഓവറില്‍ 92 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (48), വെങ്കടേഷ് അയ്യര്‍ (41*) എന്നിവരുടെ ബാറ്റിങ് മികവാണ് കെകെആറിന് ഗംഭീര ജയമൊരുക്കിയത്.

IPL 2021-ആരാണ് KKRന്റെ സൂപ്പര്‍ ഹീറോയായ Venkatesh Iyer? | Oneindia Malayalam

നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം. ആന്‍ഡ്രേ റസല്‍ മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തും മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ഏറ്റവും കൈയടി നേടിയത് കെകെആറിന്റെ അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരാണ്. കന്നി ഐപിഎല്‍ മത്സരത്തില്‍ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ വെങ്കടേഷിനായി. 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമാണ് താരം പറത്തിയത്. 151.85 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ആരാണ് കെകെആറിന്റെ സൂപ്പര്‍ ഹീറോയായ വെങ്കടേഷ് അയ്യര്‍? എല്ലാം അറിയാം.

IPL 2021: കെകെആറിനോട് നാണം കെട്ട് ആര്‍സിബി, മത്സരത്തിലെ എല്ലാ പ്രധാന റെക്കോഡുകളുമറിയാംIPL 2021: കെകെആറിനോട് നാണം കെട്ട് ആര്‍സിബി, മത്സരത്തിലെ എല്ലാ പ്രധാന റെക്കോഡുകളുമറിയാം

പഠിച്ച് വലിയ ജോലിയിലെത്തുകയായിരുന്നു ആഗ്രഹം

പഠിച്ച് വലിയ ജോലിയിലെത്തുകയായിരുന്നു ആഗ്രഹം

മധ്യപ്രദേശ് ആഭ്യന്തര താരമായ വെങ്കടേഷ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമാണ്. വീട്ടിലിരുന്ന് എപ്പോഴും പുസ്തകങ്ങളുമായി കഴിച്ചുകൂട്ടാനായിരുന്നു എനിക്കിഷ്ടം. അമ്മയാണ് പുറത്ത് പോയി കളിക്കാനും വീട്ടില്‍ മാത്രം ഒതുങ്ങരുതെന്നും നിര്‍ബന്ധിച്ച് പുറത്തേക്ക് കളിക്കാനയച്ചതും. 19ാം വയസ് വരെ ക്രിക്കറ്റിനെ വളരെ കാര്യമായി എടുത്തിരുന്നില്ല.ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ബിരുദവും വെങ്കടേഷ് സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്. സി എ ഫൈനല്‍ പരീക്ഷകളെത്തിയതോടെ ക്രിക്കറ്റിനെ താല്‍ക്കാലികമായെങ്കിലും മാറ്റിനിര്‍ത്തേണ്ട അവസ്ഥയുണ്ടായി. ആ സമയത്ത് മധ്യ പ്രദേശിനായി അദ്ദേഹം ടി20,50 ഓവര്‍ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അണ്ടര്‍ 23 ടീമിന്റെ നായകനുമായിരുന്നു വെങ്കടേഷ്.

'ക്രിക്കറ്റും വിദ്യാഭ്യാസവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഒരു അധ്വാനവും ഞാന്‍ ചെയ്തില്ല. ഞാന്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു. എന്റെ ക്രിക്കറ്റിനെക്കുറിച്ച് അങ്ങനെ പറയാനാവില്ല. അതാണ് എന്റെ വിദ്യാഭ്യാസ കാര്യത്തിലെ ആത്മവിശ്വാസം. അവധി സമയങ്ങളില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് കളിച്ചിരുന്നു. ഞാന്‍ ഫിറ്റ്‌നസ് നന്നായി കൊണ്ടുപോകാന്‍ ശ്രദ്ധിച്ചിരുന്നു. പഠനത്തിന് ശേഷം ബംഗളൂരുവില്‍ ജോലി ലഭിച്ചു.

അപ്പോഴാണ് അധികം വൈകാതെ രഞ്ജി ട്രോഫി തുടങ്ങുമെന്ന് അറിഞ്ഞത്. എന്നാല്‍ ജോലി കളഞ്ഞ് ക്രിക്കറ്റിലേക്ക് പോകാന്‍ അന്ന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഒരു പരിശീലന മത്സരം വഴിത്തിരിവായി. ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ബാറ്റിങ്ങിനിറങ്ങി 130 റണ്‍സോളം നേടി. അന്ന് ഇന്റേര്‍ണല്‍ പരീക്ഷ നടക്കുന്ന സമയമായിരുന്നു. രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചു'-വെങ്കടേഷ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനം കെകെആറിലെത്തിച്ചു

ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനം കെകെആറിലെത്തിച്ചു

അവസാന സയ്യിദ് മുഷ്താഖ് അലി ട്രോറിയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി.1 49.34 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി കൈയടി നേടി. കെകെആറില്‍ നിന്ന് വിളിയെത്തിയപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം ആ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ബൗളറുമാണ് വെങ്കടേഷ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കടുത്ത ആരാധകനായ വെങ്കടേഷിന് വായനയും കുക്കറി ഷോകള്‍ കാണുന്നതുമാണ് വലിയ ഇഷ്ടം.

ഐപിഎല്‍ പ്രതിഫലം

ഐപിഎല്‍ പ്രതിഫലം

1994 ഡിസംബര്‍ 25നാണ് വെങ്കടേഷ് അയ്യരിന്റെ ജനനം. 26കാരനായ താരം ആറടിക്ക് മുകളില്‍ ഉയരമുള്ള താരമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അദ്ദേഹം താമസിക്കുന്നത്. വെങ്കടേഷിന്റെ പിതാവ് രാജശേഖരന്‍ അയ്യര്‍ ഹ്യൂമന്‍ റിസോഴ്‌സസ് കണ്‍സള്‍ട്ടന്റും മാതാവ് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരിയുമായിരുന്നു. ഐപിഎല്‍2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ അവസരം ലഭിക്കാത്ത താരത്തിന് രണ്ടാം പാദത്തില്‍ അവസരം ലഭിച്ചപ്പോള്‍ അത് മുതലാക്കാനും സാധിച്ചു.


ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 9 - October 21 2021, 03:30 PM
ബംഗ്ലാദേശ്
പാപുവ ന്യൂ ഗിനിയ
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 21, 2021, 10:22 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X